Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

World

SHUBHANSHU SHUKLA| റോക്കറ്റിന് സാങ്കേതിക തകരാര്‍; ശുഭാംശു ശുക്ലയുടെ ആക്‌സിയം 4 ദൗത്യ വിക്ഷേപണം മാറ്റിവച്ചു

SHUBHANSHU SHUKLA|  റോക്കറ്റിന് സാങ്കേതിക തകരാര്‍; ശുഭാംശു ശുക്ലയുടെ ആക്‌സിയം 4 ദൗത്യ വിക്ഷേപണം മാറ്റിവച്ചു
ശുഭാംശു ശുക്ലയുടെ ബഹിരാകാശ യാത്രയുടെ കാത്തിരിപ്പ് ഇനിയും നീളും. അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്കുള്ള ആക്‌സിയം-4 ദൗത്യത്തിന്റെ വിക്ഷേപണം മാറ്റിവച്ചതായി സ്പേസ് എക്സ് സ്ഥിരീകരിച്ചു. റോക്കറ്റിന് സാങ്കേതിക തകരാര്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് മാറ്റിവെച്ചത്. പുതിയ വിക്ഷേപണ തീയതി പിന്നീട് പ്രഖ്യാപിക്കും. മനുഷ്യരെ ബഹിരാകാശത്ത് എത്തിക്കുന്ന ഇന്ത്യന്‍ ദൗത്യമായ ഗഗന്യാന്‍ ദൗത്യത്തിന്റെ ഭാഗമാകുന്ന നാല് ബഹിരാകാശ യാത്രികരില്‍ ഒരാളാണ് 39കാരനായ ശുഭാംശു ശുക്ല. ദൗത്യം വിജയകരമാകുന്നതോടെ നാല് പതിറ്റാണ്ടിന് ശേഷം ബഹിരാകാശത്തേക്ക് പോകുന്ന ആദ്യ ഇന്ത്യക്കാരനാകും ഇദ്ദേഹം. 1984ല്‍ ബഹിരാകാശ യാത്ര നടത്തിയ രാകേഷ് ശര്‍മയാണ് ബഹിരാകാശത്ത് പോയ ആദ്യ ഇന്ത്യക്കാരന്‍. അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ എത്തുന്ന ആദ്യ ഇന്ത്യക്കാരന്‍ എന്ന ഖ്യാതിയും ശുഭാന്‍ഷു ശുക്ല നേടും. ശുഭാംശുവിന് പുറമേ, നാസയുടെ പെഗ്ഗി വിറ്റ്സന്‍, യൂറോപ്യന്‍ ബഹിരാകാശ ഏജന്‍സിയുടെ സാവോസ് ഉസ്നാന്‍സ്‌കി, പോളണ്ടില്‍ നിന്നുള്ള വിസ്നിയേവ്സ്‌കി, ഹംഗറിയുടെ ടിബോര്‍ കപു എന്നിവരാണ് ആക്സിയം 4 ദൗത്യത്തിലെ മറ്റ് അംഗങ്ങള്‍. പെഗ്ഗി വിറ്റ്സന്‍ മിഷന്‍ കമാന്‍ഡറും ശുഭാന്‍ഷു ശുക്ല മിഷന്‍ പൈലറ്റുമാണ്. അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ എത്തുന്ന സംഘാംഗങ്ങള്‍ വിവിധ പരീക്ഷണങ്ങള്‍ നടത്തും.

Related articles

See all
Popular News

'പഹൽഗാം' വിവാദത്തിന് പിന്നാലെ പാക് ടീമിന് പിസിബിയുടെ പണി; ലെജൻഡ്സ് ചാംപ്യൻഷിപ്പിൽ നിന്ന് പ...

Popular News

ഏഷ്യന്‍ ഗെയിംസിൽ ചരിത്ര നേട്ടം കുറിച്ച് മലയാളി, ഷൂട്ടിംഗിൽ വെള്ളി നേടി വിദർശ വിനോദ്

Popular News

ബ്രിക്സ് വിരുന്നിൽ വെജിറ്റേറിയൻ വിഭവങ്ങൾ മാത്രം, ഇന്ത്യയിൽ 80% നോൺ-വെജ്’; രാഹുൽ ഗാന്ധി

Latest News

മകനെ അധ്യാപകൻ പരസ്യമായി ആക്ഷേപിച്ചു; ബെംഗളൂരുവിലെ മലയാളി വിദ്യാർത്ഥിയുടെ മരണത്തിൽ വെളിപ്പെ...

Save your stories

Sign in