Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

റിസോര്‍ട്ട് ഇരട്ടക്കൊലപാതകം: വിവരങ്ങള്‍ പുറത്തുവിട്ട അഞ്ചുപൊലീസുകാരെ സസ്‌പെന്റ് ചെയ്തു

റിസോര്‍ട്ട് ഇരട്ടക്കൊലപാതകം: വിവരങ്ങള്‍ പുറത്തുവിട്ട അഞ്ചുപൊലീസുകാരെ സസ്‌പെന്റ് ചെയ്തു
ഇടുക്കി: നടുപ്പാറ എസ്റ്റേറ്റ് കൊലപാതകക്കേസുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ചോര്‍ന്ന സംഭവത്തില്‍ പ്രത്യേക അന്വേഷണ സംഘത്തിലെ അഞ്ചുപൊലീസുകാര്‍ക്ക് സസ്‌പെന്‍ഷന്‍. രണ്ട് എ.എസ്.ഐമാരുള്‍പ്പടെ അഞ്ച് പൊലീസുകാര്‍ക്കാണ് സസ്‌പെന്‍ഷന്‍ കിട്ടിയത്. പ്രത്യേക അന്യേഷണ സംഘത്തിലെ എ.എസ്.ഐമാരായ ഉലഹന്നാന്‍, സജി എം.പോള്‍ , സിവില്‍ പൊലീസ് ഓഫീസര്‍ ഓമനക്കുട്ടന്‍, ഡ്രൈവര്‍മാരായ അനീഷ് , രമേഷ് എന്നിവരെയാണ് സസ്‌പെന്‍ഡ് ചെയ്തത്. സംഭവത്തില്‍ രാജാക്കാട് എസ്.ഐ പി.ഡി. അനുമോനെതിരെ വകുപ്പുതല നടപടിക്കും ശുപാര്‍ശ ചെയ്തു. ഇടുക്കി ജില്ലാ പൊലീസ് മേധാവി കെ.ബി. വേണുഗോപാലാണ് ഇവര്‍ക്കെതിരെ നടപടിയെടുത്തത്. പ്രതിയെ മധുരയില്‍വച്ച് പിടികൂടിയപ്പോള്‍ എടുത്ത ഫോട്ടോ ചോര്‍ന്നതില്‍ എസ്.പി അതൃപ്തി രേഖപ്പെടുത്തിയിരുന്നു. കൂട്ടായ പരിശ്രമം ചിലരുടെ മാത്രം പ്രവര്‍ത്തനമായി ചിത്രീകരിക്കപ്പെട്ടുവെന്നാണ് എസ്.പിയുടെ വിമര്‍ശനം. വിവരങ്ങള്‍ പുറത്തായതോടെ എസ്.പി വാര്‍ത്താസമ്മേളനം ഒഴിവാക്കിയിരുന്നു.

Related articles

See all
Popular News

വടക്കന്‍ ജില്ലകളില്‍ ശക്തമായ മഴയ്ക്ക് സാധ്യത; മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര...

Popular News

ശബരിമല മേൽശാന്തിയായി അരീക്കര സുബ്രഹ്മണ്യൻ നമ്പൂതിരിയെ തിരഞ്ഞെടുത്തു, മാളികപ്പുറം മേൽശാന്തി...

Popular News

സി.പി.എം കണ്ണൂർ വിപുലീകൃത ജില്ലാ കമ്മിറ്റിക്ക് ഇന്ന് തുടക്കം; തുടർച്ചയായ തോൽവികളും മാസപ്പട...

Popular News

ഉദ്ഘാടനത്തിനൊരുങ്ങി മാക്കേക്കടവ്-നേരേകടവ് പാലം; മുഖ്യമന്ത്രി വി.ഡി സതീശന്‍ ഇന്ന് നാടിന് സ...

Save your stories

Sign in