Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

കേണല്‍ സോഫിയ ഖുറേഷിക്കെതിരായ പരാമര്‍ശം: മന്ത്രി വിജയ് ഷായ്ക്കെതിരെ അന്വേഷണത്തിന് പ്രത്യേക സംഘം രൂപീകരിച്ചു

കേണല്‍ സോഫിയ ഖുറേഷിക്കെതിരായ പരാമര്‍ശം: മന്ത്രി വിജയ് ഷായ്ക്കെതിരെ അന്വേഷണത്തിന് പ്രത്യേക സംഘം രൂപീകരിച്ചു
ഭോപ്പാല്‍: കേണല്‍ സോഫിയ ഖുറേഷിക്കെതിരെ മധ്യപ്രദേശ് മന്ത്രി വിജയ് ഷാ നടത്തിയ അപകീര്‍ത്തികരമായ പരാമര്‍ശങ്ങളെക്കുറിച്ച് അന്വേഷിക്കാന്‍ സംസ്ഥാന പോലീസ് മൂന്നംഗ പ്രത്യേക അന്വേഷണ സംഘത്തിന് (എസ്.ഐ.ടി) രൂപം നല്‍കി. സുപ്രീം കോടതിയുടെ ഉത്തരവ് പ്രകാരമാണ് നടപടി. ഇന്‍സ്‌പെക്ടര്‍ ജനറല്‍ ഓഫ് പോലീസ് പ്രമോദ് വര്‍മ്മ, ഡെപ്യൂട്ടി ഇന്‍സ്‌പെക്ടര്‍ ജനറല്‍ കല്യാണ്‍ ചക്രവര്‍ത്തി, പോലീസ് സൂപ്രണ്ട് വാഹിനി സിംഗ് എന്നിവരാണ് എസ്.ഐ.ടിയിലെ അംഗങ്ങള്‍. കേണല്‍ ഖുറേഷിക്കെതിരായ വിജയ് ഷായുടെ 'അനുചിതമായ' പരാമര്‍ശങ്ങളെ തിങ്കളാഴ്ച സുപ്രീം കോടതി രൂക്ഷമായി വിമര്‍ശിച്ചിരുന്നു. കൂടാതെ, ഷായ്ക്കെതിരെ രജിസ്റ്റര്‍ ചെയ്ത എഫ്.ഐ.ആര്‍ അന്വേഷിക്കാന്‍ മൂന്നംഗ പ്രത്യേക അന്വേഷണ സംഘത്തിന് രൂപം നല്‍കാനും കോടതി ഉത്തരവിട്ടിരുന്നു. ഐ.ജി റാങ്കിലുള്ള ഉദ്യോഗസ്ഥന്റെ നേതൃത്വത്തില്‍, ഒരു വനിതാ ഉദ്യോഗസ്ഥ ഉള്‍പ്പെടെ മൂന്നംഗ എസ്.ഐ.ടിക്ക് ചൊവ്വാഴ്ച രാവിലെ 10 മണിക്കുള്ളില്‍ രൂപം നല്‍കാനാണ് മധ്യപ്രദേശ് ഡി.ജി.പിയോട് സുപ്രീം കോടതി നിര്‍ദ്ദേശിച്ചിരുന്നത്. സുപ്രീം കോടതി ഉത്തരവ് പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാനുള്ള നിര്‍ദ്ദേശത്തോടെ മധ്യപ്രദേശ് ഡി.ജി.പി കൈലാഷ് മക്വാനയാണ് എസ്.ഐ.ടി രൂപീകരിച്ചുകൊണ്ടുള്ള ഉത്തരവിറക്കിയത്. മുതിര്‍ന്ന ഐ.പി.എസ് ഉദ്യോഗസ്ഥനായ പ്രമോദ് വര്‍മ്മ സാഗര്‍ റേഞ്ച് ഐ.ജിയാണ്. കല്യാണ്‍ ചക്രവര്‍ത്തി ഭോപ്പാല്‍ എസ്.എ.എഫ് ഡി.ഐ.ജിയും വാഹിനി സിംഗ് ദിന്‍ഡോരി പോലീസ് സൂപ്രണ്ടുമാണ്. അന്വേഷണ സംഘം ആദ്യത്തെ സ്ഥിതിവിവര റിപ്പോര്‍ട്ട് മേയ് 28-ന് സമര്‍പ്പിക്കണമെന്നും സുപ്രീം കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്.

Related articles

See all
Popular News

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറുടെ രാജി ആവശ്യപ്പെട്ട് എൻ.എസ്.യു.ഐ; ഡൽഹിയിൽ ഇന്ന് പ്രതിഷേധ മാർ...

Popular News

'സിസ്റ്റത്തിന് ആവശ്യം അന്ധഭക്തരെ, വിദ്യാർത്ഥികളെയല്ല'; പുതിയ പോഡ്കാസ്റ്റിൽ കേന്ദ്ര സർക്കാര...

Popular News

10 മണിക്കൂറിലധികം അജ്ഞാത കേന്ദ്രത്തിൽ; ഒടുവിൽ അഭിജീത് ദീപ്കെക്ക് ജാമ്യം

Popular News

ഗ്യാനേഷ് കുമാറിനെതിരെ പോരാട്ടം കടുപ്പിക്കാൻ ഇന്ത്യ സഖ്യം; ഒക്ടോബർ 25-ന് പ്രതിഷേധ റാലി, നവം...

Save your stories

Sign in