Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

ചെന്നൈയ്ക്ക് ഹാട്രിക് തോല്‍വി; മഞ്ഞപ്പടയെ തരിപ്പണമാക്കി നിലവിലെ ചാമ്പ്യന്മാര്‍; ബംഗളൂരുവിന് 43 റണ്‍സിന്റെ തകര്‍പ്പന്‍ ജയം

ചെന്നൈയ്ക്ക് ഹാട്രിക് തോല്‍വി; മഞ്ഞപ്പടയെ തരിപ്പണമാക്കി നിലവിലെ ചാമ്പ്യന്മാര്‍; ബംഗളൂരുവിന് 43 റണ്‍സിന്റെ തകര്‍പ്പന്‍ ജയം
ബംഗളൂരു: ഐപിഎല്ലില്‍ നിലവിലെ ചാമ്പ്യന്മാരായ റോയല്‍ ചലഞ്ചേഴ്സ് ബംഗളൂരുവിന് തകര്‍പ്പന്‍ വിജയം. ചെന്നൈ സൂപ്പര്‍ കിങ്സിനെ 43 റണ്‍സിനാണ് ആര്‍സിബി പരാജയപ്പെടുത്തിയത്. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ ബംഗളൂരു നിശ്ചിത ഓവറില്‍ 3 വിക്കറ്റ് നഷ്ടത്തില്‍ 250 റണ്‍സ് എന്ന കൂറ്റന്‍ സ്‌കോര്‍ പടുത്തുയര്‍ത്തി. മറുപടി ബാറ്റിങ്ങില്‍ ചെന്നൈയുടെ പോരാട്ടം 19.4 ഓവറില്‍ 207 റണ്‍സില്‍ അവസാനിച്ചു. സ്വന്തം തട്ടകത്തില്‍ ആര്‍സിബി ബാറ്റര്‍മാര്‍ സിക്‌സറുകളുടെ പെരുമഴയാണ് തീര്‍ത്തത്. ആകെ 19 സിക്‌സറുകളാണ് ആര്‍സിബി ഇന്നിങ്‌സിലുണ്ടായിരുന്നത്. ടിം ഡേവിഡിന്റെ തകര്‍പ്പന്‍ പ്രകടനമാണ് സ്‌കോര്‍ 250-ല്‍ എത്തിച്ചത്. വെറും 25 പന്തില്‍ 8 സിക്‌സും 3 ഫോറും സഹിതം 70 റണ്‍സുമായി താരം പുറത്താകാതെ നിന്നു. ജാമി ഓവര്‍ട്ടന്‍ എറിഞ്ഞ 19-ാം ഓവറില്‍ നാല് സിക്‌സറുകള്‍ ഉള്‍പ്പെടെ 30 റണ്‍സാണ് ഡേവിഡ് അടിച്ചെടുത്തത്. ക്യാപ്റ്റന്‍ രജത് പടിദാര്‍ (19 പന്തില്‍ 48*) ഡേവിഡിന് മികച്ച പിന്തുണ നല്‍കി. ഓപ്പണര്‍ ഫില്‍ സാള്‍ട്ട് (46), ദേവ്ദത്ത് പടിക്കല്‍ (50), വിരാട് കോഹ്ലി (28) എന്നിവരും തകര്‍ത്തടിച്ചു. കൂറ്റന്‍ ലക്ഷ്യം പിന്തുടര്‍ന്ന ചെന്നൈയ്ക്ക് തുടക്കം മുതലേ പിഴച്ചു. ക്യാപ്റ്റന്‍ ഋതുരാജ് ഗെയ്ക്വാദ് (7), യുവതാരം ആയുഷ് മാത്രെ (1) എന്നിവര്‍ വേഗത്തില്‍ മടങ്ങി. മലയാളി താരം സഞ്ജു സാംസണ്‍ (9) ഒരിക്കല്‍ കൂടി നിരാശപ്പെടുത്തി. 25 പന്തില്‍ 50 റണ്‍സ് നേടിയ സര്‍ഫറാസ് ഖാന്‍ മാത്രമാണ് ചെന്നൈ നിരയില്‍ അര്‍ധ സെഞ്ച്വറി തികച്ചത്. പ്രശാന്ത് വീര്‍ (43), ജാമി ഓവര്‍ട്ടന്‍ (37) എന്നിവര്‍ പൊരുതിയെങ്കിലും വിജയലക്ഷ്യം വളരെ അകലെയായിരുന്നു. ആര്‍സിബി ബൗളര്‍മാരില്‍ മൂന്ന് വിക്കറ്റ് വീഴ്ത്തിയ ഭുവനേശ്വര്‍ കുമാര്‍ മികച്ച പ്രകടനം കാഴ്ചവെച്ചു. ജേക്കബ് ഡഫി, അഭിനന്ദന്‍ സിങ്, ക്രുണാല്‍ പാണ്ഡ്യ എന്നിവര്‍ രണ്ട് വിക്കറ്റ് വീതവും സൂയഷ് ശര്‍മ ഒരു വിക്കറ്റും നേടി. തുടര്‍ച്ചയായ മൂന്നാം തോല്‍വിയോടെ ചെന്നൈ സൂപ്പര്‍ കിങ്സിന്റെ പ്ലേ ഓഫ് സാധ്യതകള്‍ക്ക് കനത്ത തിരിച്ചടിയാണ് നേരിട്ടിരിക്കുന്നത്.

Related articles

See all
Popular News

'ഐ ലവ് സി എം' ,മുഖ്യമന്ത്രിക്ക് മുത്തം നൽകി അസമിലെ ആരാധകൻ

Popular News

ബേക്കറി വഴിയുള്ള ഹോര്‍ട്ടി വൈന്‍ വില്‍പ്പന: അനുമതി റദ്ദാക്കി, ഉദ്യോഗസ്ഥനെതിരെ കര്‍ശന നടപട...

Popular News

എസി റോഡ് നിർമ്മാണത്തിൽ വിജിലൻസ് അന്വേഷണം വേണം; 647 കോടി ചെലവായത് വിശ്വസനീയമല്ലെന്ന് മന്ത്ര...

Popular News

കോവളത്ത് സ്പായിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് നേരെ ലൈംഗികാതിക്രമം; രണ്ടുപേർ പിടിയിൽ

Save your stories

Sign in