Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

ആകെയുള്ളത് അരപ്പവന്‍ സ്വര്‍ണ്ണവും 12, 816 രൂപയും; രമ്യ ഹരിദാസിന്റെ സ്വത്ത് വിവരം ഇങ്ങനെ

ആകെയുള്ളത് അരപ്പവന്‍ സ്വര്‍ണ്ണവും 12, 816 രൂപയും; രമ്യ ഹരിദാസിന്റെ സ്വത്ത് വിവരം ഇങ്ങനെ
ആലത്തൂരിലെ യുഡിഎഫ് സ്ഥാനാര്‍ഥി രമ്യ ഹരിദാസിന്റെ പേരില്‍ ആകെ 22, 816 രൂപയുടെ സ്വത്ത്. രണ്ട് ബാങ്ക് അക്കൗണ്ടുകളിലായി 12, 816 രൂപയും 10,000 രൂപ വിലമതിക്കുന്ന നാല് ഗ്രാം സ്വര്‍ണവുമുണ്ട്. ശമ്പളവും അലവന്‍സും ഉള്‍പ്പെടെ 1, 75,200 രൂപയാണ് രമ്യയുടെ വാര്‍ഷിക വരുമാനം. കൃഷിഭൂമി, കാര്‍ഷികേതര ഭൂമി, വാണിജ്യാവശ്യത്തിനുള്ള ഭൂമി എന്നിവ സ്വന്തമായില്ല. നാമനിര്‍ദേശ പത്രികയ്ക്ക് ഒപ്പം സമര്‍പ്പിച്ച സ്വത്തുവിവര കണക്കിലാണ് വെളിപ്പെടുത്തലുകളുള്ളത്. നിലവില്‍ കുന്നമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റാണ് രമ്യ. എല്‍ഐസി ഏജന്റായ അമ്മ രാധയുടെ വാര്‍ഷിക വരുമാനം 12,000 രൂപയാണ്. അമ്മയ്ക്കു 40,000 വിലമതിക്കുന്ന 16 ഗ്രാം സ്വര്‍ണമുണ്ട്. പിതാവിന്റെ പേരില്‍ 20 സെന്റ് ഭൂമിയും 1,000 ചതുരശ്ര അടി വീടുമുണ്ട്. നിലവില്‍ രമ്യക്കെതിരെ മൂന്ന് പൊലീസ് കേസുകളാണുള്ളത്. കോഴിക്കോട് നടക്കാവ് എഡിജിപി ഓഫിസിലേക്ക് മാര്‍ച്ച് നടത്തിയതിനും കസബ, മുക്കം പൊലീസ് സ്റ്റേഷനുകള്‍ ഉപരോധിച്ചതിനുമാണ് കേസുകള്‍. നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ച് തിരിച്ചിറങ്ങുമ്പോള്‍ രമ്യ അപ്രതീക്ഷിതമായാണ് അമ്മ രാധയെ കണ്ടത്. മകള്‍ പത്രിക സമര്‍പ്പിക്കുന്നതു കാണാനെത്തിയതായിരുന്നു. അമ്മയ്ക്കു പൂക്കള്‍ നല്‍കിയാണ് രമ്യ സന്തോഷം പങ്കുവച്ചത്.

Related articles

See all
Popular News

'ഐ ലവ് സി എം' ,മുഖ്യമന്ത്രിക്ക് മുത്തം നൽകി അസമിലെ ആരാധകൻ

Popular News

സംസ്ഥാനത്ത് തുലാവർഷം കനക്കുന്നു; ഒക്ടോബർ 22 വരെ വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്, ഇടിമിന്നൽ...

Popular News

ബേക്കറി വഴിയുള്ള ഹോര്‍ട്ടി വൈന്‍ വില്‍പ്പന: അനുമതി റദ്ദാക്കി, ഉദ്യോഗസ്ഥനെതിരെ കര്‍ശന നടപട...

Popular News

എസി റോഡ് നിർമ്മാണത്തിൽ വിജിലൻസ് അന്വേഷണം വേണം; 647 കോടി ചെലവായത് വിശ്വസനീയമല്ലെന്ന് മന്ത്ര...

Save your stories

Sign in