Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

സെക്രട്ടേറിയറ്റിലെ തീപിടിത്തം : എൻഐഎ അന്വേഷിക്കണമെന്ന് രമേശ് ചെന്നിത്തല; നാളെ യുഡിഎഫ് കരിദിനം

സെക്രട്ടേറിയറ്റിലെ തീപിടിത്തം : എൻഐഎ അന്വേഷിക്കണമെന്ന് രമേശ് ചെന്നിത്തല; നാളെ യുഡിഎഫ് കരിദിനം
സെക്രട്ടേറിയറ്റിലെ തീപിടിത്തം എൻഐഎ അന്വേഷിക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഉത്തരവാദികളായ ഉദ്യോഗസ്ഥരെ അടിയന്തരമായി സസ്പെന്‍ഡ് ചെയ്യണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സ്വര്‍ണക്കടത്ത് കേസ് അട്ടിമറിക്കാനാണ് ശ്രമം. സർക്കാർ പ്രഖ്യാപിച്ച അന്വേഷണം യുഡിഎഫിനു സ്വീകാര്യമല്ലെന്നും സംഭവത്തിൽ പ്രതിഷേധിച്ച് യു‍ഡിഎഫ് നാളെ കരിദിനം ആചരിക്കുമെന്നും അദ്ദേഹം പറഞ്ഞു. മൂന്നു സെക്‌ഷനുകളിലാണ് തീപിടിച്ചതെന്നാണ് ഉദ്യോഗസ്ഥർ പറയുന്നത്. 2 ദിവസമായി അടച്ചിട്ടിരിക്കുന്ന മുറിയിൽ ഫാൻ കറങ്ങി ഷോർട്ട് സർക്യൂട്ട് ഉണ്ടായി തീപിടിക്കുന്നതെങ്ങനെയാണെന്ന് ചെന്നിത്തല ചോദിച്ചു. സെക്രട്ടേറിയറ്റിലെ ഈ ഭാഗത്തുമാത്രം തീപിടിച്ചു ഫയലുകൾ നശിച്ചത് എന്തു കൊണ്ടാണെന്നു ചെന്നിത്തല ചോദിച്ചു. ഇതിനു പിന്നിൽ അട്ടിമറിയുണ്ട്. തെളിവുകൾ നശിപ്പിക്കാനുള്ള ബോധപൂർവമായ നീക്കമാണ് നടന്നത്. ഫയലുകളുടെ കോപ്പികൾ സൂക്ഷിച്ചിട്ടില്ലെന്ന് ഉദ്യോഗസ്ഥർ പറയുന്നത് തന്നെ അട്ടിമറിയുടെ തെളിവാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു. സർക്കാർ പറയുന്ന രീതിയിലേ ഉദ്യോഗസ്ഥർ അന്വേഷിക്കൂ. തീപിടിത്തത്തിനു പിന്നിലെ കാരണങ്ങൾ പുറത്തുവരണമെങ്കിൽ എൻഐഎ അന്വേഷണം നടത്തണം. സംഭവസ്ഥലം സന്ദർശിക്കാന്‍ പോലും അനുവദിക്കാതിരുന്നതിനെ തുടർന്ന് എംഎൽഎമാരായ വി.ടി. ബൽറാം, വി.എസ്. ശിവകുമാർ, കെ.എസ്. ശബരീനാഥന്‍ എന്നിവരും പ്രതിപക്ഷ നേതാവിനൊപ്പം സെക്രട്ടേറിയേറ്റ് ഗേറ്റിനു മുന്നിൽ കുത്തിയിരുന്നു പ്രതിഷേധിച്ചു. തുടർന്ന് പ്രതിപക്ഷ നേതാവിനെയും എംഎൽഎമാരെയും സെക്രട്ടേറിയറ്റിന് ഉള്ളിലേക്ക് കടത്തിവിടുകയായിരുന്നു.

Related articles

See all
Popular News

ഇടുക്കിയിലും തിരുവനന്തപുരത്തും ഓറഞ്ച് അലർട്ട്; വിതുരയിലും പൊന്മുടിയിലും കനത്ത മഴ, വീടുകളിൽ...

Popular News

ഹരിപ്പാട് പോഷകാഹാരക്കുറവ് മൂലം കുഞ്ഞ് മരിച്ച സംഭവം; മാതാപിതാക്കൾക്കെതിരെ കർശന നിയമനടപടിയെട...

Popular News

ഉറക്കത്തിൽ കരഞ്ഞ പിഞ്ചുകുഞ്ഞിനെ കാമുകന്‍ കഴുത്തുഞെരിച്ചു കൊന്നു; മൂന്ന് വയസ്സുകാരന്റെ മരണം...

Popular News

നവരാത്രി ആഘോഷത്തിന് രാജകീയ പ്രൗഢി; പത്മനാഭസ്വാമി ക്ഷേത്രത്തിന് മുന്നിൽ ശാസ്താവിന്റെ എഴുന്ന...

Save your stories

Sign in