Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

കൊവിഡ് -19 ഭീതി : മുംബൈയിലെ നഴ്‌സുമാരുടെ പരിചരണവും സുരക്ഷയും ഉറപ്പ് വരുത്തണം : മഹാരാഷ്ട്ര ആരോഗ്യ മന്ത്രിയോട് ആവശ്യം ഉന്നയിച്ച് രമേശ് ചെന്നിത്തല

കൊവിഡ് -19 ഭീതി : മുംബൈയിലെ നഴ്‌സുമാരുടെ പരിചരണവും സുരക്ഷയും ഉറപ്പ് വരുത്തണം : മഹാരാഷ്ട്ര ആരോഗ്യ മന്ത്രിയോട് ആവശ്യം ഉന്നയിച്ച് രമേശ് ചെന്നിത്തല
Ramesh-chennithala10 തിരുവനന്തപുരം :   മുംബൈയിലെ വിവിധ ആശുപത്രികളില്‍ ജോലി ചെയ്യുന്ന  മലയാളി നേഴ്‌സുമാര്‍ക്കിടയില്‍  കൊവിഡ് -19  പടരുന്ന സാഹര്യത്തില്‍  അവരുടെ പരിചരണവും, സുരക്ഷിതത്വവും ഉറപ്പ് വരുത്തണമെന്ന് മഹാരാഷ്ട്ര ആരോഗ്യമന്ത്രി   രാജേഷ് ടോപ്പെയോട് പ്രതിപക്ഷ നേതാവ്  രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. മഹാരാഷ്ട്ര ആരോഗ്യമന്ത്രിയെ ഫോണില്‍ വിളിച്ചാണ് പ്രതിപക്ഷ നേതാവ് ഇക്കാര്യം  ആവശ്യപ്പെട്ടത്. മുംബൈയിലെ വിവിധ ആശുപത്രികളില്‍ ജോലി ചെയ്യുന്ന നാല്‍പ്പതോളം മലയാളി നേഴ്‌സുമാര്‍ക്കാണ് കൊവിഡ്  19 ബാധ സ്ഥിരീകരിച്ചതായി റിപ്പോര്‍ട്ട് വന്നിട്ടുള്ളത്.  നൂറുക്കണക്കിന് മലയാളി നേഴ്‌സുമാരാണ് മുംബൈയിലെ വിവിധ ആശുപത്രികളില്‍  ജോലി ചെയ്തു  വരുന്നത്. പ്രശ്‌നത്തില്‍ അടിയന്തിരമായി ഇടപെടുമെന്നും  വീഴ്ചകളുണ്ടെങ്കില്‍ പരിഹരിക്കുമെന്നും മഹാരാഷ്ട്ര ആരോഗ്യമന്ത്രി പ്രതിപക്ഷ നേതാവിന് ഉറപ്പ് നല്‍കി.  ഇത് സംബന്ധിച്ച് മന്ത്രിക്ക് രമേശ് ചെന്നിത്തല ഇ-മെയില്‍ സന്ദേശവും അയിച്ചിട്ടുണ്ട്

Related articles

See all
Popular News

ജയ്ഹിന്ദ് ടിവി ഡിജിറ്റൽ രംഗത്ത് മുന്നോട്ട് : മൊബൈൽ ആപ്പും പുതുക്കിയ വെബ്‌സൈറ്റും ലോഞ്ച് ചെ...

Popular News

റിപ്പോര്‍ട്ടറിലെ റെയ്ഡില്‍ എന്താണ് പ്രശ്‌നം?; 'മാധ്യമപ്രവര്‍ത്തനത്തിലേക്കുള്ള കടന്നുകയറ്റമ...

Popular News

'മുഖ്യമന്ത്രിയുടെ നിലപാട് ശരി' സ്ത്രീകൾ വീട്ടിലിരിക്കണമെന്ന പ്രസ്താവന കാന്തപുരം തിരുത്തണം;...

Popular News

പയ്യന്നൂരിന് പിന്നാലെ തിരുവനന്തപുരത്തും സിപിഎമ്മിൽ രക്തസാക്ഷി ഫണ്ട് വിവാദം; അജയൻ സ്മാരക ഫണ...

Save your stories

Sign in