Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

എന്‍. സുബ്രഹ്‌മണ്യനെതിരായ കേസ്: രാഷ്ട്രീയ പകപോക്കലെന്ന് രമേശ് ചെന്നിത്തല

എന്‍. സുബ്രഹ്‌മണ്യനെതിരായ കേസ്: രാഷ്ട്രീയ പകപോക്കലെന്ന് രമേശ് ചെന്നിത്തല
തിരുവനന്തപുരം: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എന്‍. സുബ്രഹ്‌മണ്യനെ കസ്റ്റഡിയിലെടുത്ത പൊലീസ് നടപടി ശുദ്ധമായ രാഷ്ട്രീയ പകപോക്കലാണെന്ന് രമേശ് ചെന്നിത്തല. മുഖ്യമന്ത്രി പിണറായി വിജയനെതിരെ ആരും സംസാരിക്കരുത് എന്ന ഏകാധിപത്യ മനോഭാവമാണ് ഇതിലൂടെ വ്യക്തമാകുന്നത്. ബിജെപി നേതാക്കള്‍ക്കെതിരെ സമാനമായ കേസുകളില്‍ നടപടിയെടുക്കാത്തത് സി.പി.എം-ബിജെപി അന്തര്‍ധാരയുടെ തെളിവാണെന്നും അദ്ദേഹം ആരോപിച്ചു. സമാനമായ ചിത്രം പങ്കുവെച്ച ബിജെപ് സംസ്ഥാന പ്രസിഡന്റിനെതിരെ എന്തുകൊണ്ടാണ് പൊലീസ് കേസെടുക്കാത്തതെന്ന് ചെന്നിത്തല ചോദിച്ചു. രാജീവ് ചന്ദ്രശേഖറിനെതിരെ കേസെടുക്കാത്തതും ബിജെപിയുമായുള്ള ധാരണയുടെ ഭാഗമാണ്. 'ഉണ്ണികൃഷ്ണന്‍ പോറ്റി സോണിയ ഗാന്ധിയെ കണ്ടത് മാത്രമേ മുഖ്യമന്ത്രിക്ക് ഓര്‍മ്മയുള്ളൂ. അദ്ദേഹം കടകംപള്ളി സുരേന്ദ്രനെ കണ്ടത് മുഖ്യമന്ത്രി മറന്നുപോയോ?' - ചെന്നിത്തല പരിഹസിച്ചു. സോഷ്യല്‍ മീഡിയയില്‍ എത്രയോ ചിത്രങ്ങള്‍ പലരും പങ്കുവെക്കുന്നുണ്ട്. എന്നാല്‍ മുഖ്യമന്ത്രിയെ വിമര്‍ശിക്കുന്നവരെ മാത്രം വേട്ടയാടുന്നത് അംഗീകരിക്കാനാവില്ല. സ്വര്‍ണ്ണക്കടത്ത് പ്രതികളുമായുള്ള ഭരണകക്ഷി നേതാക്കളുടെ ബന്ധം മറച്ചുപിടിക്കാനാണ് കോണ്‍ഗ്രസ് നേതാക്കളെ പോലീസ് കുടുക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

Related articles

See all
Popular News

കുട്ടികളുടെ സുരക്ഷയ്ക്ക് പുതിയ മാനങ്ങൾ; ലൈംഗികവിദ്യാഭ്യാസവും ഡിജിറ്റൽ സുരക്ഷയും പാഠ്യപദ്ധത...

Popular News

ബഷീറിന്റെ യുദ്ധവിരുദ്ധ ചിന്തകൾ അരങ്ങിലേക്ക്: 'ചൊറിയൻപുഴ യുദ്ധം' നാടകത്തിന്റെ എൻട്രി പാസ് പ...

Popular News

ആലപ്പുഴയിൽ പോഷകാഹാരക്കുറവുകൊണ്ട് രണ്ടുവയസുകാരൻ മരിച്ച സംഭവം: മാതാപിതാക്കളുടെ ഭാഗത്തുനിന്ന്...

Popular News

ശ്രീപത്മനാഭസ്വാമി ക്ഷേത്ര ആറാട്ട് ; തിരുവനന്തപുരത്ത് നാളെ ഉച്ചയ്ക്ക് 3 മുതൽ രാത്രി 10 വരെ...

Save your stories

Sign in