Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

'ആഭ്യന്തര സെക്രട്ടറിയെ അന്വേഷണം ഏല്‍പിച്ചത് കള്ളനെ കാവലേല്‍പിച്ചതുപോലെ' ; റിപ്പോർട്ട് പുച്ഛത്തോടെ തള്ളുന്നു' : രമേശ് ചെന്നിത്തല

'ആഭ്യന്തര സെക്രട്ടറിയെ അന്വേഷണം ഏല്‍പിച്ചത് കള്ളനെ കാവലേല്‍പിച്ചതുപോലെ' ; റിപ്പോർട്ട് പുച്ഛത്തോടെ തള്ളുന്നു' : രമേശ് ചെന്നിത്തല
തിരുവനന്തപുരം : പൊലീസിന്‍റെ വെടിക്കോപ്പുകളും തോക്കും കാണാതായെന്ന സി.എ.ജി കണ്ടെത്തലിനെ തള്ളിയ ആഭ്യന്തര സെക്രട്ടറിയുടെ റിപ്പോര്‍ട്ട് പുച്ഛത്തോടെ തള്ളുന്നതായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ആഭ്യന്തര സെക്രട്ടറിയുടെ റിപ്പോര്‍ട്ട് പിണറായി വിജയന്‍ പറഞ്ഞതുപോലെയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. പൊലീസ് ഫണ്ട് വകമാറ്റി ഉന്നതഉദ്യോഗസ്ഥർക്ക് വില്ല നിർമിക്കുന്ന പ്രദേശം സന്ദര്‍ശിക്കവെയായിരുന്നു പ്രതിപക്ഷ നേതാവിന്‍റെ പ്രതികരണം. എസ്.ഐമാര്‍ക്കും എ.എസ്.ഐമാർക്കും ക്വാർട്ടേഴ്സ് നിർമിക്കാന്‍ അലോട്ട് ചെയ്ത പണം വകമാറ്റി ചെലവഴിച്ച ഡി.ജി.പിയുടെ നടപടി ന്യായീകരിക്കാനാവാത്തതാണ്. ഇതെല്ലാം ആഭ്യന്തരവകുപ്പിന്‍റെ ചുമതലയുള്ള  മുഖ്യമന്ത്രിയുടെ അറിവോടെയാണെന്നും രമേശ് ചെന്നിത്തല ആരോപിച്ചു. പൊതുജനങ്ങളെ വിഡ്ഡികളാക്കുന്ന സര്‍ക്കാരാണിത്. സി.എ.ജി റിപ്പോര്‍ട്ട് ചോർത്തിയെന്ന് പറയുന്നതിലൂടെ അഴിമതി കണ്ടെത്തിയവരെ കുറ്റക്കാരാക്കാനാണ് ശ്രമിക്കുന്നത്. അന്വേഷണം ആഭ്യന്തര സെക്രട്ടറിയെ ഏല്‍പിച്ചത് കള്ളനെ കാവലേല്‍പിച്ചതിന് തുല്യമാണെന്നും രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി. മുഖ്യമന്ത്രിയെയും അന്വേഷണത്തിന്‍റെ പരിധിയില്‍ കൊണ്ടുവരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കെ.പി.സി.സി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍, മുന്‍ കെ.പി.സി.സി അധ്യക്ഷന്‍ എം.എം ഹസന്‍, പി.ടി തോമസ് എം.എല്‍.എ, തിരുവനന്തപുരം ഡി.സി.സി പ്രസിഡന്‍റ് നെയ്യാറ്റിന്‍കര സനല്‍ തുടങ്ങിയവരും രമേശ് ചെന്നിത്തലയ്ക്കൊപ്പം ഉണ്ടായിരുന്നു. https://www.facebook.com/JaihindNewsChannel/videos/567722620490837/

Related articles

See all
Popular News

ജയ്ഹിന്ദ് ടിവി ഡിജിറ്റൽ രംഗത്ത് മുന്നോട്ട് : മൊബൈൽ ആപ്പും പുതുക്കിയ വെബ്‌സൈറ്റും ലോഞ്ച് ചെ...

Popular News

റിപ്പോര്‍ട്ടറിലെ റെയ്ഡില്‍ എന്താണ് പ്രശ്‌നം?; 'മാധ്യമപ്രവര്‍ത്തനത്തിലേക്കുള്ള കടന്നുകയറ്റമ...

Popular News

'മുഖ്യമന്ത്രിയുടെ നിലപാട് ശരി' സ്ത്രീകൾ വീട്ടിലിരിക്കണമെന്ന പ്രസ്താവന കാന്തപുരം തിരുത്തണം;...

Popular News

പയ്യന്നൂരിന് പിന്നാലെ തിരുവനന്തപുരത്തും സിപിഎമ്മിൽ രക്തസാക്ഷി ഫണ്ട് വിവാദം; അജയൻ സ്മാരക ഫണ...

Save your stories

Sign in