Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

'സിഇസി എന്ന സംരക്ഷണം ലഭിക്കില്ല'; ഗ്യാനേഷ് കുമാറിനെതിരെ വിജിലൻസ് അന്വേഷണത്തിന് ഉത്തരവിട്ട് ആഭ്യന്തരമന്ത്രി

'സിഇസി എന്ന സംരക്ഷണം ലഭിക്കില്ല'; ഗ്യാനേഷ് കുമാറിനെതിരെ വിജിലൻസ് അന്വേഷണത്തിന് ഉത്തരവിട്ട് ആഭ്യന്തരമന്ത്രി

ഗ്യാനേഷ് കുമാർ പിഡബ്ല്യുഡി സെക്രട്ടറിയായിരുന്നപ്പോൾ നടത്തിയ അഴിമതിയിൽ അന്വേഷണം ആവശ്യപ്പെട്ട് ഇന്നലെയാണ് പരാതി ലഭിച്ചതെന്നും അതിൽ കഴമ്പുണ്ടെന്ന് ബോധ്യപ്പെട്ടതായും ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു. ലീസിബിന്റെ ആത്മഹത്യക്കുറിപ്പിൽ ഗ്യാനേഷിന്റെ പേരുണ്ടെന്നും മലയിൻകീഴ് ഗോപാലകൃഷ്ണന്റെ പരാതിയിൽ അന്വേഷണം ആവശ്യമാണെന്ന് ബോധ്യപ്പെട്ടതിനെ തുടർന്ന് മുഖ്യമന്ത്രിയുമായി സംസാരിച്ച ശേഷമാണ് വിജിലൻസ് ഡയറക്ടർക്ക് നിർദ്ദേശം നൽകിയതെന്നും അദ്ദേഹം വ്യക്തമാക്കി. മുൻപ് തേച്ചുമാച്ചു കളഞ്ഞ ഈ കേസിൽ ചീഫ് ഇലക്ഷൻ കമ്മീഷണർ എന്ന സംരക്ഷണം ഗ്യാനേഷിന് ലഭിക്കില്ലെന്നും നിയമോപദേശം തേടിയ ശേഷമാണ് അഴിമതി ഉൾപ്പെടെയുള്ള കാര്യങ്ങളിൽ അന്വേഷണത്തിന് ഉത്തരവിട്ടതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പാർട്ടി ജില്ലാ സെക്രട്ടറിയോ എസ്ഐയോ പറഞ്ഞാലും ഒരുതരത്തിലുള്ള ഭീഷണിക്കും വഴങ്ങില്ലെന്നും പോലീസിനെ വിരട്ടാമെന്ന് കരുതേണ്ടെന്നും ആഭ്യന്തരമന്ത്രി പറഞ്ഞു. ജോയി എംഎൽഎയുടെ ഭാഗത്തുനിന്നുണ്ടായ നടപടി ശരിയാണോ എന്ന് ചോദിച്ച അദ്ദേഹം അക്രമം ആരു ചെയ്താലും തെറ്റുതന്നെയാണെന്ന് വ്യക്തമാക്കി. സ്വന്തം പാർട്ടിയിൽ നിന്ന് പരാതി ഉയരുന്നത് തന്റെ നിഷ്പക്ഷമായ പ്രവർത്തനത്തിന്റെ തെളിവാണെന്നും ആഭ്യന്തര മന്ത്രിയെന്ന നിലയിൽ വിമർശനങ്ങൾ നേരിടാൻ തയ്യാറാണെന്നും അദ്ദേഹം പ്രതികരിച്ചു. കൂടാതെ സ്ത്രീധനം വലിയൊരു സാമൂഹിക പ്രശ്നമാണെന്നും അതിനെതിരെ ശക്തമായ നടപടിയുണ്ടാകുമെന്നും മെസി റിപ്പോർട്ട് സർക്കാരിന്റെ മുന്നിൽ എത്തിയിട്ടില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

മതമൈത്രിക്ക് പേരുകേട്ട മലപ്പുറം ജില്ലയെക്കുറിച്ച് സിപിഎം നേതാവ് നന്ദകുമാർ നടത്തിയ പരാമർശം അത്യന്തം ദൗർഭാഗ്യകരമാണെന്ന് ചെന്നിത്തല വിമർശിച്ചു. എ.കെ. ആന്റണിയും ആന്റണി ജോയിയുമെല്ലാം ജനവിധി തേടി വിജയിച്ച നാടാണ് മലപ്പുറമെന്ന് ഓർമ്മിപ്പിച്ച അദ്ദേഹം, നന്ദകുമാർ തൻ്റെ പ്രസ്താവന പിൻവലിച്ച് പൊതുസമൂഹത്തോട് മാപ്പ് പറയണമെന്നും ആവശ്യപ്പെട്ടു.


Related articles

See all
Popular News

നെടുമ്പാശ്ശേരികൂപ്പർ അപകടം: പ്രതി സുഹൈൽ സജീവ് അമിതമായി മദ്യപിച്ചിരുന്നതായി ശാസ്ത്രീയ പരിശോ...

Popular News

കലാകാരന്മാർക്ക് ജീവനമാർഗ്ഗം ഉറപ്പാക്കാൻ സംവിധാനമൊരുക്കും; പ്രൊഫഷണൽ നാടകോത്സവ സമാപനച്ചടങ്ങി...

Popular News

മഴ മുന്നറിയിപ്പിൽ മാറ്റം, ഞായറാഴ്ച വരെ മഴ തുടരും 7 ജില്ലകളിൽ ഓറഞ്ച് അലർട്ട്

Popular News

രാഹുൽ ഗാന്ധിക്കെതിരെ അധിക്ഷേപ പരാമർശം; ആർ. ശ്രീലേഖയ്ക്ക് ഒരു കോടി രൂപയുടെ വക്കീൽ നോട്ടീസ്

Save your stories

Sign in