Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

രാജ്യദ്രോഹക്കുറ്റം ചെയ്തവരെ മുഖ്യമന്ത്രി സംരക്ഷിക്കുന്നു; ശിവശങ്കറിനെ സസ്‌പെന്‍ഡ് ചെയ്യാന്‍ ഇനിയും തെളിവ് വേണോയെന്ന് രമേശ് ചെന്നിത്തല| VIDEO

രാജ്യദ്രോഹക്കുറ്റം ചെയ്തവരെ മുഖ്യമന്ത്രി സംരക്ഷിക്കുന്നു; ശിവശങ്കറിനെ സസ്‌പെന്‍ഡ് ചെയ്യാന്‍ ഇനിയും തെളിവ് വേണോയെന്ന് രമേശ് ചെന്നിത്തല| VIDEO
തിരുവനന്തപുരം: രാജ്യദ്രോഹക്കുറ്റം ചെയ്തവരെ മുഖ്യമന്ത്രി സംരക്ഷിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ശിവശങ്കറിനെ സസ്‌പെന്‍ഡ് ചെയ്യാന്‍ ഇനിയും തെളിവ് വേണോയെന്നും അദ്ദേഹം ചോദിച്ചു. മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയെയാണ് കസ്റ്റംസ് ചോദ്യം ചെയ്തത്. നാലു വര്‍ഷം മുഖ്യമന്ത്രിയുടെ സെക്രട്ടറിയായി  ശിവശങ്കര്‍ കള്ളക്കടത്തുകാരെ സഹായിച്ചു. എന്‍ഐഎ അന്വേഷിക്കുന്ന കേസ് അന്വേഷിക്കാന്‍ ചീഫ് സെക്രട്ടറിക്ക് എന്ത് അധികാരമെന്നും പ്രതിപക്ഷ നേതാവ് ചോദിച്ചു. കേരളത്തെ ലോകത്തിന് മുന്നില്‍ സംസ്ഥാന സർക്കാർ നാണംകെടുത്തി. മുഖ്യമന്ത്രി ഇനിയും അധികാരത്തില്‍ കടിച്ചുതൂങ്ങുന്നത് ശരിയല്ല. രാജിവെച്ച് പുറത്തുപോകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പിണറായി വിജയൻ ആരെയാണ് പേടിക്കുന്നത്. കേസില്‍ സിബിഐ അന്വേഷണം നേരിടാൻ വെല്ലുവിളിക്കുകയാണെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. സ്പീക്കര്‍ കേരള നിയമസഭയുടെ അന്തസ് തകര്‍ത്തു. നിയമസഭയില്‍ ഇഷ്ടം പോലെ പണം അനുവദിച്ചു. മന്ത്രി ജലീലിനെതിരെ തെളിവ് വന്നപ്പോള്‍ ഒന്ന് പരിശോധിക്കുക പോലും ചെയ്യാതെയാണ് മുഖ്യമന്ത്രി പ്രതികരിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. https://www.facebook.com/JaihindNewsChannel/videos/1815944788529657

Related articles

See all
Popular News

കോവളം സ്പാ പീഡനം: ഹെൽത്ത് ഇൻസ്പെക്ടർ അനുരൂപ് അറസ്റ്റിൽ; 16 കാരി നേരിട്ടത് കൊടും ക്രൂരത, കേ...

Popular News

കിഫ്ബി കടമെടുപ്പ്: ഉയർന്ന പലിശബാധ്യതയെന്ന് മുന്നറിയിപ്പ് നല്‍കിയിട്ടും കിഫ്ബിക്ക് അധിക ഗാര...

Popular News

'രാഷ്ട്രീയ പാരമ്പര്യമില്ലാത്തവര്‍ മന്ത്രിമാരായാല്‍ ഇതാണ് കുഴപ്പം'; ഗണ്‍മാന്റെ മൊഴിമാറ്റത്ത...

Popular News

സിപിഎം കണ്ണൂര്‍ വിപുലീകൃത ജില്ലാ കമ്മിറ്റിയില്‍ പ്രതിനിധികളുടെ വിമര്‍ശനം; ക്ഷുഭിതനായി പിണറ...

Save your stories

Sign in