Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

ജനതാ കർഫ്യൂ ഏറ്റെടുത്ത് പ്രതിപക്ഷ നേതാവ്: തിരക്കുകളെല്ലാം മാറ്റിവെച്ച് ഒരുദിനം ഔദ്യോഗിക വസതിയില്‍; ജാഗ്രത വേണമെന്നും നിർദേശങ്ങളെല്ലാം പാലിക്കണമെന്നും രമേശ് ചെന്നിത്തല | Video

ജനതാ കർഫ്യൂ ഏറ്റെടുത്ത് പ്രതിപക്ഷ നേതാവ്: തിരക്കുകളെല്ലാം മാറ്റിവെച്ച് ഒരുദിനം ഔദ്യോഗിക വസതിയില്‍; ജാഗ്രത വേണമെന്നും നിർദേശങ്ങളെല്ലാം പാലിക്കണമെന്നും രമേശ് ചെന്നിത്തല | Video
ramesh chennithala   തിരുവനന്തപുരം : ജനതാ കർഫ്യൂവിന് പൂർണ പിന്തുണയുമായി പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. രാജ്യത്തിന്‍റെയും ജനങ്ങളുടെയും സുരക്ഷയ്ക്ക് വേണ്ടിയാണ് ഈ നടപടിയെന്നും ഇതിൽ എല്ലാവരും സഹകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ലോകമെങ്ങും പടർന്നുപിടിച്ചിരിക്കുന്ന കൊറോണ വൈറസിനെ നേരിടാൻ ജാഗ്രത മാത്രമാണ് പ്രതിവിധി. ഇതിനായി ഓരോരുത്തരും ശുചിത്വശീലങ്ങൾ പാലിക്കുകയും സർക്കാർ നിർദേശങ്ങൾ കൃത്യമായി അനുസരിക്കുകയും വേണമെന്നും അദ്ദേഹം ഓർമപ്പെടുത്തി. അതേസമയം ബാറുകളും ബിവറേജസുകളും തുറന്ന് പ്രവർത്തിക്കുന്നത് സംസ്ഥാനം പുലർത്തിവരുന്ന ജാഗ്രതയ്ക്ക് ഭീഷണിയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ജാഗ്രതാനിർദേശങ്ങൾ കാറ്റിൽ പറത്തുന്ന മദ്യശാലകൾ നിലവിലെ സാഹചര്യത്തിൽ അടച്ചിടണമെന്നാണ് പ്രതിപക്ഷം ആവശ്യപ്പെടുന്നതെന്നും അദ്ദേഹം പറഞ്ഞു. ജനതാ കർഫ്യൂവിന്‍റെ ഭാഗമായി തിരക്കുകളെല്ലാം മാറ്റിവെച്ച് ഔദ്യോഗിക വസതിയായ കന്‍റോൺമെന്‍റ് ഹൗസിൽ തന്നെ ഇന്നേദിവസം ചെലവഴിക്കാനാണ് പ്രതിപക്ഷ നേതാവിന്‍റെ തീരുമാനം. പുസ്തകങ്ങളെ ഏറെ സ്നേഹിക്കുന്ന രമേശ് ചെന്നിത്തല ഇന്ന് വായനയ്ക്കായാണ് കൂടുതല്‍ സമയം നീക്കിവെച്ചത്. https://www.facebook.com/JaihindNewsChannel/videos/2779722178808604/

Related articles

See all
Popular News

ജയ്ഹിന്ദ് ടിവി ഡിജിറ്റൽ രംഗത്ത് മുന്നോട്ട് : മൊബൈൽ ആപ്പും പുതുക്കിയ വെബ്‌സൈറ്റും ലോഞ്ച് ചെ...

Popular News

റിപ്പോര്‍ട്ടറിലെ റെയ്ഡില്‍ എന്താണ് പ്രശ്‌നം?; 'മാധ്യമപ്രവര്‍ത്തനത്തിലേക്കുള്ള കടന്നുകയറ്റമ...

Popular News

'മുഖ്യമന്ത്രിയുടെ നിലപാട് ശരി' സ്ത്രീകൾ വീട്ടിലിരിക്കണമെന്ന പ്രസ്താവന കാന്തപുരം തിരുത്തണം;...

Popular News

പയ്യന്നൂരിന് പിന്നാലെ തിരുവനന്തപുരത്തും സിപിഎമ്മിൽ രക്തസാക്ഷി ഫണ്ട് വിവാദം; അജയൻ സ്മാരക ഫണ...

Save your stories

Sign in