Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

കേരളത്തില്‍ റംസാന്‍ വ്രതാരംഭം വ്യാഴാഴ്ച മുതല്‍; മാസപ്പിറവി ദൃശ്യമായില്ല

കേരളത്തില്‍ റംസാന്‍ വ്രതാരംഭം വ്യാഴാഴ്ച മുതല്‍; മാസപ്പിറവി ദൃശ്യമായില്ല
കോഴിക്കോട്: മാസപ്പിറവി ദൃശ്യമാകാത്തതിനെത്തുടര്‍ന്ന് കേരളത്തില്‍ റംസാന്‍ വ്രതാരംഭം ഫെബ്രുവരി 19 വ്യാഴാഴ്ച മുതല്‍ ആരംഭിക്കുമെന്ന് വിവിധ ഖാസിമാര്‍ അറിയിച്ചു. സംസ്ഥാനത്ത് ഒരിടത്തും മാസപ്പിറവി കണ്ടതായി വിവരമില്ലാത്തതിനാല്‍, ഫെബ്രുവരി 18 ബുധനാഴ്ച ശഅബാന്‍ 30 പൂര്‍ത്തിയാക്കി വ്യാഴാഴ്ച റംസാന്‍ ഒന്നായി വിശ്വാസികള്‍ പരിഗണിക്കും. പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍, സംയുക്ത മഹല്ല് ഖാസിമാരായ കാന്തപുരം എ.പി. അബൂബക്കര്‍ മുസ്ലിയാര്‍ക്ക് വേണ്ടി സി. മുഹമ്മദ് ഫൈസി, സയ്യിദ് ഇബ്രാഹിം ഖലീല്‍ അല്‍ ബുഖാരി തുടങ്ങിയവരാണ് വ്രതാരംഭം സംബന്ധിച്ച സംയുക്ത പ്രഖ്യാപനം നടത്തിയത്. കേരള ഹിലാല്‍ കമ്മിറ്റി ചെയര്‍മാന്‍ പി.പി. ഉണ്ണീന്‍കുട്ടി മൗലവിയും റംസാന്‍ വ്രതം വ്യാഴാഴ്ച തുടങ്ങുമെന്ന് അറിയിച്ചു. മാസപ്പിറവി ദൃശ്യമാകാത്ത സാഹചര്യത്തില്‍ വിശ്വാസികള്‍ വ്രതശുദ്ധിയുടെ നാളുകളെ സ്വീകരിക്കാന്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കി.

Related articles

See all
Popular News

'ഐ ലവ് സി എം' ,മുഖ്യമന്ത്രിക്ക് മുത്തം നൽകി അസമിലെ ആരാധകൻ

Popular News

ബേക്കറി വഴിയുള്ള ഹോര്‍ട്ടി വൈന്‍ വില്‍പ്പന: അനുമതി റദ്ദാക്കി, ഉദ്യോഗസ്ഥനെതിരെ കര്‍ശന നടപട...

Popular News

എസി റോഡ് നിർമ്മാണത്തിൽ വിജിലൻസ് അന്വേഷണം വേണം; 647 കോടി ചെലവായത് വിശ്വസനീയമല്ലെന്ന് മന്ത്ര...

Popular News

കോവളത്ത് സ്പായിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് നേരെ ലൈംഗികാതിക്രമം; രണ്ടുപേർ പിടിയിൽ

Save your stories

Sign in