Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

രാജസ്ഥാനില്‍ തര്‍ക്കത്തിനിടെ ജനക്കൂട്ടത്തിന്റെ ആക്രമണം; മുന്‍ ബി.ജെ.പി എം.എല്‍.എ കൊല്ലപ്പെട്ടു

രാജസ്ഥാനില്‍ തര്‍ക്കത്തിനിടെ ജനക്കൂട്ടത്തിന്റെ ആക്രമണം; മുന്‍ ബി.ജെ.പി എം.എല്‍.എ കൊല്ലപ്പെട്ടു

ജയ്പൂര്‍: രാജസ്ഥാനിലെ ഭരത്പൂരില്‍ നാട്ടുകാരുടെ മര്‍ദനമേറ്റ് മുന്‍ ബി.ജെ.പി എം.എല്‍.എ അതര്‍ സിങ് ബദാന കൊല്ലപ്പെട്ടു. ഭോണ്ഡ ഗ്രാമത്തില്‍ ഞായറാഴ്ച രാത്രിയാണ് നാടിനെ നടുക്കിയ സംഭവം നടന്നത്.

ഗ്രാമത്തില്‍ പുതിയ ക്രഷര്‍ യൂണിറ്റ് ആരംഭിക്കുന്നതുമായി ബന്ധപ്പെട്ടുണ്ടായ തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്. ക്രഷര്‍ തുറക്കുന്നതിനെതിരെ പ്രദേശവാസികള്‍ ശക്തമായ എതിര്‍പ്പ് ഉയര്‍ത്തിയിരുന്നു. മുന്‍ എം.എല്‍.എ നിയമവിരുദ്ധമായി സ്ഥലം കൈയേറുകയും മതിയായ അനുമതികളില്ലാതെ ഖനനം നടത്തുകയും ചെയ്തുവെന്നാരോപിച്ച് നാട്ടുകാരും ബദാനയും തമ്മില്‍ വാക്തര്‍ക്കമുണ്ടായി.

തര്‍ക്കം രൂക്ഷമായതിനെ തുടര്‍ന്ന് പ്രകോപിതരായ നാട്ടുകാര്‍ കല്ലുകളും വടികളും ഉപയോഗിച്ച് അദ്ദേഹത്തെ ക്രൂരമായി ആക്രമിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ബദാനയെ ഉടന്‍ തന്നെ സമീപത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ആക്രമണത്തില്‍ ബദാനയുടെ സഹായിക്കും ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു.

Related articles

See all
Popular News

'അമേരിക്ക-പാകിസ്ഥാന്‍ യുദ്ധമുണ്ടായാല്‍ ഇന്ത്യ പാകിസ്ഥാനൊപ്പം നില്‍ക്കും': വിവാദ പ്രസ്താവനയ...

Popular News

"പാർട്ടിയിൽ ഇനി സിംഹങ്ങൾ മാത്രം; പ്രശസ്തിയല്ല പോരാട്ടമാണ് പ്രധാനം": രാഹുൽ ഗാന്ധി

Popular News

ജന്തര്‍മന്തര്‍ അറസ്റ്റില്‍ പ്രതിഷേധം: കൊണാട് പ്ലേസില്‍ തിരംഗമാര്‍ച്ച് ഇന്ന്; സെന്‍ട്രല്‍ പ...

Popular News

ഡല്‍ഹി പോലീസ് അതിക്രമം: പത്ത് മണിക്കൂര്‍ നീണ്ട സമരത്തിനൊടുവില്‍ ജെബി മേത്തറും എന്‍.എസ്.യു....

Save your stories

Sign in