Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

India

ബിജെപിക്ക് വോട്ട് ചെയ്യാതെ കോണ്‍ഗ്രസിന് വോട്ട് ചെയ്തു; രാജസ്ഥാനില്‍ സിപിഎം എംഎൽഎയെ പാർട്ടിയില്‍ നിന്നും സസ്‍പെൻഡ് ചെയ്തു

ബിജെപിക്ക് വോട്ട് ചെയ്യാതെ കോണ്‍ഗ്രസിന് വോട്ട് ചെയ്തു; രാജസ്ഥാനില്‍ സിപിഎം എംഎൽഎയെ പാർട്ടിയില്‍ നിന്നും സസ്‍പെൻഡ് ചെയ്തു
ജയ്പൂര്‍: രാജ്യസഭാ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് വോട്ട് ചെയ്യാതെ  കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിക്ക് വോട്ട് ചെയ്തതിന്‍റെ പേരില്‍ സിപിഎം എംഎൽഎയെ പാർട്ടിയില്‍ നിന്നും സസ്‍പെൻഡ് ചെയ്തു. ഭാദ്ര മണ്ഡലത്തില്‍ നിന്നുള്ള എംഎൽഎ ബൽവാൻ പൂനിയയെ ആണ് ഒരു വർഷത്തേക്ക് സസ്പെൻഡ് ചെയ്തത്. തെരഞ്ഞെടുപ്പിൽ പാർട്ടി നിർദേശം ലംഘിച്ചു എന്ന് ചൂണ്ടിക്കാട്ടിയാണ് സസ്പെൻഷൻ. പാർട്ടി എംഎൽഎക്ക് കാരണം കാണിക്കൽ നോട്ടീസ് അയച്ചിട്ടുമുണ്ട്. ഇരുനൂറംഗ രാജസ്ഥാന്‍ നിയമസഭയില്‍ സിപിഎമ്മിന് രണ്ട് എംഎല്‍എമാരാണുള്ളത്. 19 ന് നടന്ന തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായ എഐസിസി ജനറല്‍ സെക്രട്ടറി  കെ.സി. വേണുഗോപാല്‍ തെരഞ്ഞെടുക്കപ്പെട്ടിരുന്നു. ഏറ്റവും കൂടുതൽ വോട്ടോടെയാണ് (64) കെ.സി   വേണുഗോപാൽ വിജയിച്ചത്. കോൺഗ്രസിന്‍റെ  നീരജ് ഡാങ്കിയും രാജ്യസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. 200 അംഗ നിയമസഭയിൽ ഒരാൾക്കു ജയിക്കാൻ വേണ്ടിയിരുന്നത് 51 ആദ്യ വോട്ടുകളാണ്.  കെ.സി. വേണുഗോപാലും നീരജ് ഡാങ്കിയും യഥാക്രമം 64 ഉം 59 ഉം വോട്ട് നേടി.    

Related articles

See all
Popular News

ഡാറ്റ വേണ്ട, കോളിങ് മാത്രം മതിയോ? പുതിയ 3 വോയ്‌സ് പ്ലാനുകളുമായി ഭാരതി എയർടെൽ

Popular News

ഡൽഹിയിൽ പ്രതിഷേധക്കാർക്ക് നേരെ ആക്രമണം: കേസെടുത്ത് പൊലീസ്, 10 എഫ്‌ഐആർ; അഞ്ച് പേർ അറസ്റ്റിൽ

Popular News

ഫ്രാൻസിലെ സാഹചര്യം ഇന്ത്യയിലെ സമരങ്ങളുമായി താരതമ്യം ചെയ്യരുത്; സിജെപി

Popular News

സൽമാൻ ഖാനുമായി സഹകരിച്ചു പ്രവർത്തിച്ചതിന് പ്രതികാരം; ടൈഗർ ഷ്രോഫിന്റെ കാറിനുനേരെ അഞ്ച് തവണ...

Save your stories

Sign in