Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

India

പൊലീസിന്‍റെ സഹായത്തോടെ കർഷകരുടെ പ്രതിഷേധത്തെ തകർക്കാൻ ശ്രമിച്ചാൽ അത് പരാജയപ്പെടുമെന്ന് രാഹുൽ ഗാന്ധി

പൊലീസിന്‍റെ സഹായത്തോടെ കർഷകരുടെ പ്രതിഷേധത്തെ തകർക്കാൻ ശ്രമിച്ചാൽ അത് പരാജയപ്പെടുമെന്ന് രാഹുൽ ഗാന്ധി
  ന്യൂഡല്‍ഹി : പൊലീസിന്‍റെ സഹായത്തോടെ കർഷകരുടെ പ്രതിഷേധത്തെ തകർക്കാൻ ശ്രമിച്ചാൽ അത് പരാജയപ്പെടുമെന്ന് രാഹുൽ ഗാന്ധി. അനീതിക്കെതിരെ ശബ്ദമുയർത്തുന്നത് അപരാധമല്ല കടമയാണ്. മോദി സർക്കാരിന് പൊലീസിന്‍റെ വ്യാജ എഫ്‌ഐ‌ആറിന്‍റെ സഹായം കൊണ്ടൊന്നും കർഷകരുടെ ദൃഢമായ ഉദ്ദേശ്യലക്ഷ്യത്തില്‍ മാറ്റമുണ്ടാക്കാനാകില്ലെന്നും രാഹുല്‍ ഗാന്ധി ട്വിറ്ററില്‍ കുറിച്ചു. കർഷക വിരുദ്ധ കരിനിയമങ്ങള്‍ ഇല്ലാതാകുവോളം ഈ പ്രതിഷേധം തുടരുക തന്നെ ചെയ്യുമെന്നും അദ്ദേഹം പറയുന്നു. [embed]https://twitter.com/RahulGandhi/status/1332650704729636864[/embed] കേന്ദ്ര സർക്കാരിന്‍റെ കർഷകദ്രോഹ കാർഷിക നിയമങ്ങളില്‍ പ്രതിഷേധിച്ച കർഷകർക്കെതിരെ എഫ് ഐ ആർ രജിസ്റ്റർ ചെയ്ത് ഹരിയാന പൊലീസ് നടപടിയുടെ പശ്ചാത്തലത്തിലായിരുന്നു രാഹുല്‍ ഗാന്ധിയുടെ ട്വീറ്റ്. കൊലപാതക ശ്രമം ഉൾപ്പെടെ ഉള്ള വകുപ്പുകളാണ് കർഷകർക്ക് എതിരെ ഹരിയാന പൊലീസ് ചുമത്തിയിരിക്കുന്നത്.

Related articles

See all
Popular News

ഡാറ്റ വേണ്ട, കോളിങ് മാത്രം മതിയോ? പുതിയ 3 വോയ്‌സ് പ്ലാനുകളുമായി ഭാരതി എയർടെൽ

Popular News

ഡൽഹിയിൽ പ്രതിഷേധക്കാർക്ക് നേരെ ആക്രമണം: കേസെടുത്ത് പൊലീസ്, 10 എഫ്‌ഐആർ; അഞ്ച് പേർ അറസ്റ്റിൽ

Popular News

ഫ്രാൻസിലെ സാഹചര്യം ഇന്ത്യയിലെ സമരങ്ങളുമായി താരതമ്യം ചെയ്യരുത്; സിജെപി

Popular News

സൽമാൻ ഖാനുമായി സഹകരിച്ചു പ്രവർത്തിച്ചതിന് പ്രതികാരം; ടൈഗർ ഷ്രോഫിന്റെ കാറിനുനേരെ അഞ്ച് തവണ...

Save your stories

Sign in