Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

കോണ്‍ഗ്രസ് ഭരണഘടനാ ഭേദഗതി പാസാക്കി റായ്പുർ പ്ലീനറി സമ്മേളനം; 16 വകുപ്പുകളും 32 ചട്ടങ്ങളും ഭേദഗതി ചെയ്യും

കോണ്‍ഗ്രസ് ഭരണഘടനാ ഭേദഗതി പാസാക്കി റായ്പുർ പ്ലീനറി സമ്മേളനം; 16 വകുപ്പുകളും 32 ചട്ടങ്ങളും ഭേദഗതി ചെയ്യും
റായ്പുർ/ഛത്തീസ്ഗഢ്: കോൺഗ്രസ് ഭരണഘടനാ ഭേദഗതി പാസാക്കി റായ്പുർ പ്ലീനറി സമ്മേളനം. പ്രവർത്തകസമിതിയിലെയും എഐസിസി അംഗങ്ങളുടെയും എണ്ണം വർധിപ്പിക്കുന്നതിനും ഡിജിറ്റൽ മെമ്പർഷിപ്പടക്കമുള്ള മറ്റു കാര്യങ്ങളിലും ഭേദഗതി നടപ്പിലാക്കാനും പ്ലീനറി സമ്മേളനത്തിൽ തീരുമാനമായി. കോൺഗ്രസ് ഭരണഘടനയിലെ 16 വകുപ്പുകളും 32 ചട്ടങ്ങളും ഭേദഗതി ചെയ്യാനാണ് പ്ലീനറി സമ്മേളനത്തില്‍ തീരുമാനമായത്. എഐസിസി പ്രവർത്തകസമിതി അംഗങ്ങളുടെ എണ്ണവും വർധിപ്പിക്കും. എസിസി അംഗങ്ങളുടെ എണ്ണം 1300 ൽ നിന്ന് 1800 ആക്കാനും പ്രവർത്തകസമിതി അംഗങ്ങളുടെ എണ്ണം 25 ൽ നിന്നും 35 ആക്കി ഉയർത്താനും അംഗീകാരം നൽകി. പ്രവർത്ത സമിതിയിൽ അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ മുൻ അധ്യക്ഷരായ സോണിയാ ഗാന്ധി, രാഹുൽ ഗാന്ധി മുൻ പ്രധാനമന്ത്രി ഡോ. മൻമോഹൻസിംഗ്, രാജ്യസഭയിലെയും ലോക്സഭയിലെയും കക്ഷി നേതാക്കൾ തുടങ്ങിയവർ സ്ഥിര അംഗങ്ങളായി തുടരും. നിലവിൽ സ്റ്റിയറിംഗ് കമ്മിറ്റി അംഗമായ പ്രിയങ്കാ ഗാന്ധി നാമനിർദേശം ചെയ്യപ്പെടും. എസ്.സി-എസ്.ടി-ഒബിസി ന്യൂനപക്ഷ വിഭാഗങ്ങൾക്ക് 50 ശതമാനവും യുവാക്കൾക്ക് പ്രത്യേകമായി 50 ശതമാനവും സംവരണം ഏർപ്പെടുത്തും. ഒബിസി ന്യൂനപക്ഷ വിഭാഗങ്ങൾക്ക് 25 ശതമാനവും പട്ടിക വിഭാഗങ്ങൾക്ക് 25 ശതമാനവും എന്ന നിരക്കിലാണ് പ്രവർത്തകസമിതി അംഗങ്ങളുടെ എണ്ണം 25 ൽ നിന്ന് 35 ആക്കി ഉയർത്തുന്നത്. ഡിജിറ്റൽ മെമ്പർഷിപ്പ് അടക്കമുള്ള മറ്റു കാര്യങ്ങളിലും ഭേദഗതി നടപ്പിലാക്കും. കോണ്‍ഗ്രസിന്‍റെ ചരിത്രപരമായ തീരുമാനമാണിതെന്ന് കെപിസിസി വർക്കിംഗ് പ്രസിഡന്‍റ് കൊടിക്കുന്നില്‍ സുരേഷ് എംപി പ്രതികരിച്ചു.

Related articles

See all
Popular News

ഡൽഹിയിൽ പ്രതിഷേധക്കാർക്ക് നേരെ ആക്രമണം: കേസെടുത്ത് പൊലീസ്, 10 എഫ്‌ഐആർ; അഞ്ച് പേർ അറസ്റ്റിൽ

Popular News

ഫ്രാൻസിലെ സാഹചര്യം ഇന്ത്യയിലെ സമരങ്ങളുമായി താരതമ്യം ചെയ്യരുത്; സിജെപി

Popular News

കുട്ടികളുടെ സുരക്ഷയ്ക്ക് പുതിയ മാനങ്ങൾ; ലൈംഗികവിദ്യാഭ്യാസവും ഡിജിറ്റൽ സുരക്ഷയും പാഠ്യപദ്ധത...

Popular News

ഡൽഹിയിലെ സി.ജെ.പി പ്രതിഷേധം മറ്റൊരു സ്വാതന്ത്ര്യസമരം; ഭരണകൂടത്തെ രൂക്ഷമായി വിമർശിച്ച് നടൻ...

Save your stories

Sign in