Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

KSU| ഐടിഐ വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കിവരുന്ന ന്യൂട്രീഷന്‍ പുനഃസ്ഥാപിക്കണം;ഐറ്റിഐകളില്‍ കെ എസ് യു പഠിപ്പുമുടക്ക്

KSU|    ഐടിഐ വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കിവരുന്ന ന്യൂട്രീഷന്‍ പുനഃസ്ഥാപിക്കണം;ഐറ്റിഐകളില്‍ കെ എസ് യു പഠിപ്പുമുടക്ക്
സംസ്ഥാനത്ത് ഐടിഐകളില്‍ നാളെ (26.09.2025 വെള്ളി )കെ എസ് യു പഠിപ്പ് മുടക്കും. ഐടിഐ വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കിവരുന്ന ന്യൂട്രീഷന്‍ പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ടാണ് സമരം. ഐടിഐ വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കി വരുന്ന ന്യൂട്രിഷന്‍ ഡിജിടി സിലബസ് പ്രകാരം സെപ്റ്റംബര്‍ 1 ന് ക്ലാസ്സ് ആരംഭിച്ചിട്ടും ഐ ടി ഐ വിദ്യാര്‍ത്ഥികള്‍ക്കുള്ള ന്യൂട്രിഷന്‍ നല്‍കാത്തത് തീര്‍ത്തും പ്രതിഷേധാര്‍ഹമാണന്ന് കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യര്‍ പറഞ്ഞു. അതിരാവിലെ ക്ലാസ്സിന് വന്ന് പ്രാക്റ്റിക്കല്‍ വര്‍ക്ക് ചെയ്യുന്ന ട്രെയിനികള്‍ക്ക് ആരോഗ്യകരമായ ഉന്മേഷത്തിന് ഒരു ട്രെയിനിക്ക് ന്യൂട്രിഷന്‍ ആവശ്യത്തിനായി സര്‍ക്കാര്‍ നല്‍കുന്ന 21 രൂപ പോലും അതാത് ഐടിഐ കള്‍ക്ക് നല്‍കാതെ പിടിച്ചു വെക്കുന്നത് ശരിയായ പ്രവണതയല്ലന്നും വിഷയത്തില്‍ അടിയന്തര ഇടപെടല്‍ നടത്താന്‍ സര്‍ക്കാര്‍ തയാറാവണമെന്നും കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യര്‍ ആവശ്യപ്പെട്ടു.

Related articles

See all
Popular News

കോവളം സ്പാ പീഡനം: ഹെൽത്ത് ഇൻസ്പെക്ടർ അനുരൂപ് അറസ്റ്റിൽ; 16 കാരി നേരിട്ടത് കൊടും ക്രൂരത, കേ...

Popular News

കിഫ്ബി കടമെടുപ്പ്: ഉയർന്ന പലിശബാധ്യതയെന്ന് മുന്നറിയിപ്പ് നല്‍കിയിട്ടും കിഫ്ബിക്ക് അധിക ഗാര...

Popular News

'രാഷ്ട്രീയ പാരമ്പര്യമില്ലാത്തവര്‍ മന്ത്രിമാരായാല്‍ ഇതാണ് കുഴപ്പം'; ഗണ്‍മാന്റെ മൊഴിമാറ്റത്ത...

Popular News

സിപിഎം കണ്ണൂര്‍ വിപുലീകൃത ജില്ലാ കമ്മിറ്റിയില്‍ പ്രതിനിധികളുടെ വിമര്‍ശനം; ക്ഷുഭിതനായി പിണറ...

Save your stories

Sign in