Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

'പ്രിയങ്കയുമായി ചെറിയ പിണക്കം, പക്ഷേ വയനാട് എത്തിയപ്പോള്‍ ആ പിണക്കം മാറി... അതാണ് വയനാട്ടിലെ ജനങ്ങളുടെ മാന്ത്രികത': രാഹുല്‍ ഗാന്ധി

'പ്രിയങ്കയുമായി ചെറിയ പിണക്കം, പക്ഷേ വയനാട് എത്തിയപ്പോള്‍ ആ പിണക്കം മാറി... അതാണ് വയനാട്ടിലെ ജനങ്ങളുടെ മാന്ത്രികത': രാഹുല്‍ ഗാന്ധി
  വയനാടിന്റെ സ്‌നേഹത്തെയും ആത്മബന്ധത്തെയും കുറിച്ച് വാചാലനായി രാഹുല്‍ ഗാന്ധി. ദുരന്തബാധിതര്‍ക്കായി കോണ്‍ഗ്രസ് നിര്‍മ്മിച്ചു നല്‍കുന്ന വീടുകളുടെ ശിലാസ്ഥാപന ചടങ്ങിലാണ് വയനാട്ടുകാരുടെ സ്‌നേഹമാഹാത്മ്യം രാഹുല്‍ വൈകാരികമായി പങ്കുവെച്ചത്. വീട്ടില്‍ നിന്ന് ഇറങ്ങുമ്പോള്‍ പിണങ്ങിയിരുന്ന സഹോദരി പ്രിയങ്കയുടെ മനസ്സ് മാറ്റിയത് വയനാടിന്റെ മണ്ണാണെന്ന് രാഹുല്‍ പറഞ്ഞപ്പോള്‍ സദസ്സില്‍ ചിരിയും കൈയടിയും ഉയര്‍ന്നു. 'വീട്ടില്‍ നിന്ന് പുറപ്പെടുന്നതിന് മുമ്പ് ഞാനും സഹോദരിയും തമ്മില്‍ ചെറിയൊരു വാഗ്വാദമുണ്ടായി. അവള്‍ എന്നോട് കടുത്ത പിണക്കത്തിലായിരുന്നു. എന്നാല്‍ വയനാടിന്റെ മണ്ണില്‍ കാലുകുത്തിയ നിമിഷം ആ പിണക്കമെല്ലാം അലിഞ്ഞില്ലാതായി. അതാണ് വയനാടന്‍ ജനതയുടെ സ്‌നേഹം, അതാണ് ഇവിടുത്തെ മാന്ത്രികത. നിങ്ങളുടെ ഈ സ്‌നേഹമാണ് ആ പിണക്കം മാറ്റിയത്'- രാഹുല്‍ ഗാന്ധി പറഞ്ഞു. ചടങ്ങിന്റെ ഔദ്യോഗിക ഉദ്ഘാടനത്തിന് ശേഷമാണ് വളരെ രസകരമായ ഈ അനുഭവം രാഹുല്‍ ഗാന്ധി വേദിയില്‍ അവതരിപ്പിച്ചത്. രാഷ്ട്രീയത്തിനപ്പുറം വയനാടുമായുള്ള തങ്ങളുടെ കുടുംബബന്ധം എത്രത്തോളം ദൃഢമാണെന്ന് വ്യക്തമാക്കുന്നതായിരുന്നു രാഹുലിന്റെ വാക്കുകള്‍. വയനാട്ടിലെ ജനങ്ങളുടെ ഓരോ വേദനയിലും തങ്ങള്‍ എന്നും കൂടെയുണ്ടാകുമെന്നും അദ്ദേഹം ഉറപ്പുനല്‍കി.

Related articles

See all
Popular News

'ഐ ലവ് സി എം' ,മുഖ്യമന്ത്രിക്ക് മുത്തം നൽകി അസമിലെ ആരാധകൻ

Popular News

ബേക്കറി വഴിയുള്ള ഹോര്‍ട്ടി വൈന്‍ വില്‍പ്പന: അനുമതി റദ്ദാക്കി, ഉദ്യോഗസ്ഥനെതിരെ കര്‍ശന നടപട...

Popular News

എസി റോഡ് നിർമ്മാണത്തിൽ വിജിലൻസ് അന്വേഷണം വേണം; 647 കോടി ചെലവായത് വിശ്വസനീയമല്ലെന്ന് മന്ത്ര...

Popular News

കോവളത്ത് സ്പായിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് നേരെ ലൈംഗികാതിക്രമം; രണ്ടുപേർ പിടിയിൽ

Save your stories

Sign in