Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

India

ജനങ്ങളുമായി  സംവദിക്കാൻ വീഡിയോ പരമ്പരയുമായി രാഹുൽ ഗാന്ധി; ആദ്യ വീഡിയോ ഇന്ന്

ജനങ്ങളുമായി  സംവദിക്കാൻ വീഡിയോ പരമ്പരയുമായി രാഹുൽ ഗാന്ധി; ആദ്യ വീഡിയോ ഇന്ന്
  ജനങ്ങളുമായി  സംവദിക്കാൻ വീഡിയോ പരമ്പരയുമായി രാഹുൽ ഗാന്ധി. ആദ്യ വീഡിയോ ഇന്ന് പുറത്ത് വിടും. സമകാലിക വിഷയങ്ങളിലെ യഥാർത്ഥ്യം തുറന്നുകാണിക്കുകയാണ് വീഡിയോയിലൂടെ ലക്ഷ്യം വയ്ക്കുന്നത്. 'നമ്മുടെ നിലവിലെ അവസ്ഥയുമായി ബന്ധപ്പെട്ട കാര്യങ്ങൾ, ചരിത്രം, പ്രതിസന്ധികൾ എന്നിവയെക്കുറിച്ച് വ്യക്തവും സത്യത്തോട് താൽപ്പര്യമുള്ളവർക്ക് ആശ്രയിക്കാവുന്നതുമായ തരത്തിൽ ആശയ വിനിമയം നടത്തണമെന്ന് ഞാൻ ആഗ്രഹിക്കുന്നു'- രാഹുൽ ഗാന്ധി ട്വിറ്ററില്‍ കുറിച്ചു. രാജ്യത്തെ വാർത്ത മാധ്യമങ്ങളിലെ വലിയൊരു വിഭാഗം ഫാസിസ്റ്റ് താൽപ്പര്യങ്ങൾ പിടിച്ചെടുത്തു എന്ന രാഹുൽ ഗാന്ധിയുടെ ട്വീറ്റിന് പിന്നാലെയാണ് വീഡിയോ പരമ്പര എത്തുന്നത്. ടെലിവിഷൻ ചാനലുകൾ, വാട്സ്ആപ്പ് ഫോർവേഡുകൾ, തെറ്റായ വാർത്തകൾ എന്നിവയിലൂടെ വിദ്വേഷം നിറഞ്ഞ ഒരു വിവരണം പ്രചരിപ്പിക്കപ്പെടുന്നു. ഈ നുണകളുടെ വിവരണം ഇന്ത്യയെ കീറിമുറിക്കുകയാണെന്ന് രാഹുൽ ഗാന്ധി ഇന്നലെ വിമർശനം ഉന്നയിച്ചിരുന്നു. https://twitter.com/RahulGandhi/status/1282664032307040256     https://twitter.com/RahulGandhi/status/1282663996043083782

Related articles

See all
Popular News

ഡാറ്റ വേണ്ട, കോളിങ് മാത്രം മതിയോ? പുതിയ 3 വോയ്‌സ് പ്ലാനുകളുമായി ഭാരതി എയർടെൽ

Popular News

ഡൽഹിയിൽ പ്രതിഷേധക്കാർക്ക് നേരെ ആക്രമണം: കേസെടുത്ത് പൊലീസ്, 10 എഫ്‌ഐആർ; അഞ്ച് പേർ അറസ്റ്റിൽ

Popular News

ഫ്രാൻസിലെ സാഹചര്യം ഇന്ത്യയിലെ സമരങ്ങളുമായി താരതമ്യം ചെയ്യരുത്; സിജെപി

Popular News

സൽമാൻ ഖാനുമായി സഹകരിച്ചു പ്രവർത്തിച്ചതിന് പ്രതികാരം; ടൈഗർ ഷ്രോഫിന്റെ കാറിനുനേരെ അഞ്ച് തവണ...

Save your stories

Sign in