Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

'ഞങ്ങളെ പേടിപ്പിക്കാൻ കഴിയില്ല, ഭരണഘടന സംരക്ഷിക്കാൻ ഒന്നിച്ചുനിൽക്കും'; സുപ്രീം കോടതി മാർച്ചിൽ പങ്കെടുത്തവർക്ക് നന്ദി പറഞ്ഞ് രാഹുൽ ഗാന്ധി

'ഞങ്ങളെ പേടിപ്പിക്കാൻ കഴിയില്ല, ഭരണഘടന സംരക്ഷിക്കാൻ ഒന്നിച്ചുനിൽക്കും'; സുപ്രീം കോടതി മാർച്ചിൽ പങ്കെടുത്തവർക്ക് നന്ദി പറഞ്ഞ് രാഹുൽ ഗാന്ധി

ന്യൂഡൽഹി: മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിനെതിരെ ഇന്ത്യ സഖ്യം സംഘടിപ്പിച്ച സുപ്രീം കോടതി മാർച്ചിൽ പങ്കെടുത്ത ലക്ഷക്കണക്കിന് പ്രവർത്തകർക്കും ജനങ്ങൾക്കും നന്ദി അറിയിച്ച് രാഹുൽ ഗാന്ധി. സോഷ്യൽ മീഡിയയായ എക്‌സിൽ പങ്കുവെച്ച വീഡിയോ സന്ദേശത്തിലാണ് രാഹുൽ നന്ദി പ്രകാശിപ്പിച്ചതും കേന്ദ്ര സർക്കാരിനും ആർ.എസ്.എസിനുമെതിരെ രൂക്ഷവിമർശനം ഉന്നയിച്ചതും. 

"ഇന്ത്യയിലെ ജനങ്ങളെ ഭയപ്പെടുത്താൻ കഴിയില്ലെന്ന് സർക്കാരിന് കാണിച്ചുകൊടുക്കേണ്ടിയിരുന്നതിനാൽ ഇന്നൊരു വളരെ പ്രധാനപ്പെട്ട ദിവസമായിരുന്നു. ഞങ്ങളെ തല്ലാനോ ഭീഷണിപ്പെടുത്താനോ പേടിപ്പിക്കാനോ നിങ്ങൾക്ക് കഴിയില്ല. ഉപദ്രവിക്കുന്നത് ഞങ്ങൾ അംഗീകരിക്കില്ല," രാഹുൽ വ്യക്തമാക്കി. പ്രതിഷേധത്തിനിടെ കുട്ടികളെ മർദ്ദിച്ച ആർ.എസ്.എസിലെ ഭീരുക്കൾ എവിടെപ്പോയെന്നും തങ്ങൾ സുപ്രീം കോടതിക്ക് മുന്നിൽ നിന്നപ്പോൾ അവർ എന്തുകൊണ്ട് പുറത്തുവന്നില്ലെന്നും രാഹുൽ ഗാന്ധി ചോദിച്ചു.

ഭരണഘടനയെയും ജനാധിപത്യത്തെയും സംരക്ഷിക്കാനുള്ള ഈ പോരാട്ടത്തിൽ നിന്നും തങ്ങൾ ഒരിഞ്ചുപോലും പിന്നോട്ട് പോകില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. തിങ്കളാഴ്ച വൈകുന്നേരം 4.32-ഓടെ സുപ്രീം കോടതിയിൽ റിട്ട് ഹർജി സമർപ്പിച്ച ശേഷമാണ് രാഹുലിന്റെ നേതൃത്വത്തിൽ വൻ ജനാവലി കോടതി പരിസരത്തേക്ക് മാർച്ച് നടത്തിയത്. വൈകുന്നേരം ആറുമണിയോടെ മാർച്ച് സമാധാനപരമായി സമാപിച്ചിരുന്നു.


Related articles

See all
Popular News

ഷമി പുറത്ത്, ഗിൽ നായകൻ! ന്യൂസിലൻഡ് പര്യടനത്തിനുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു

Popular News

എൻഎസ്‌യുഐ പ്രവർത്തകർക്ക് നേരെ ഡൽഹി പൊലീസ് അതിക്രമം: ആരെയും വെറുതെ വിടില്ലെന്ന് രാഹുൽ ഗാന്ധ...

Popular News

അർഷ്ദീപ് സിംഗിന് പരുക്ക് ; നാല് വർഷത്തെ കാത്തിരിപ്പിനൊടുവിൽ തിരിച്ചുവരവ്,ഭുവനേശ്വർ കുമാർ ഇ...

Popular News

'ലെഹ്‌രാ ദോ തിരംഗ': മാർച്ച് തടയാൻ പോലീസ്; അഭിജീത് ദിപ്‌കെയ്ക്ക് വീട്ടിലെത്തി നോട്ടീസ് നൽകി...

Save your stories

Sign in