Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

India

കാർഷിക നിയമങ്ങൾ നോട്ട് നിരോധനത്തിനും ജി.എസ്‌.ടിക്കും സമാനം ; സമ്പദ് വ്യവസ്ഥയെ തകർക്കുക സർക്കാർ ലക്ഷ്യം ; കർഷകരുമായി സംവദിച്ച് രാഹുൽ ഗാന്ധി | VIDEO

കാർഷിക നിയമങ്ങൾ നോട്ട് നിരോധനത്തിനും ജി.എസ്‌.ടിക്കും  സമാനം ; സമ്പദ് വ്യവസ്ഥയെ തകർക്കുക സർക്കാർ ലക്ഷ്യം ; കർഷകരുമായി സംവദിച്ച് രാഹുൽ ഗാന്ധി | VIDEO
  ന്യൂഡല്‍ഹി: നോട്ട് നിരോധനം, ജി.എസ്‌.ടി എന്നിവയ്ക്ക് സമാനമാണ് കാർഷിക നിയമങ്ങൾ എന്ന് രാഹുൽ ഗാന്ധി. സമ്പദ് വ്യവസ്ഥയെ തകർക്കുകയാണ് സർക്കാർ ലക്ഷ്യം. രാജ്യത്തിന്‍റെ നന്മയ്ക്ക് വേണ്ടി കാർഷിക നിയമങ്ങളെ എതിർക്കണം. രാജ്യത്തെ സംരക്ഷിക്കാൻ ബിജെപി ഒന്നും ചെയ്തിട്ടില്ലെന്നും  രാഹുൽ ഗാന്ധി ആരോപിച്ചു. കാർഷിക നിയമങ്ങളുമായി ബന്ധപ്പെട്ട് കർഷകരുമായി നടത്തിയ സംവാദത്തിലാണ് രാഹുൽ ഗാന്ധി കേന്ദ്ര സർക്കാരിനേയും ബിജെപിയേയും കടന്നാക്രമിച്ച് രംഗത്തെത്തിയത്. കാർഷിക നിയമങ്ങൾ കർഷകരെയും സാധാരണക്കാരെയും പ്രതികൂലമായി ബാധിക്കും. സമ്പദ് വ്യവസ്ഥയെ തകർക്കുകയാണ് ബിജെപി സർക്കാരിന്‍റെ ലക്ഷ്യം. രാജ്യത്തെ സംരക്ഷിക്കാൻ ബിജെപി ഒന്നും ചെയ്തിട്ടില്ല. സ്വതന്ത്യ സമരത്തിലും ബിജെപി ബ്രിട്ടീഷുകാർക്ക് ഓപ്പമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. തങ്ങളെ ഇല്ലാതാക്കുന്നതിന് വേണ്ടിയുള്ളതാണ് കാർഷിക നിയമങ്ങളെന്ന് കർഷകരും അഭിപ്രായപ്പെട്ടു. കാർഷിക വിളകളുടെ താങ്ങു വില ഉൾപ്പെടെ ഉള്ള കാര്യങ്ങളിൽ പ്രധാനമന്ത്രി പറയുന്നത് വിശ്വസിക്കാൻ തയ്യാറല്ലെന്നും കർഷകർ പറഞ്ഞു. https://www.facebook.com/rahulgandhi/videos/367483297627521

Related articles

See all
Popular News

ഡാറ്റ വേണ്ട, കോളിങ് മാത്രം മതിയോ? പുതിയ 3 വോയ്‌സ് പ്ലാനുകളുമായി ഭാരതി എയർടെൽ

Popular News

ഡൽഹിയിൽ പ്രതിഷേധക്കാർക്ക് നേരെ ആക്രമണം: കേസെടുത്ത് പൊലീസ്, 10 എഫ്‌ഐആർ; അഞ്ച് പേർ അറസ്റ്റിൽ

Popular News

ഫ്രാൻസിലെ സാഹചര്യം ഇന്ത്യയിലെ സമരങ്ങളുമായി താരതമ്യം ചെയ്യരുത്; സിജെപി

Popular News

സൽമാൻ ഖാനുമായി സഹകരിച്ചു പ്രവർത്തിച്ചതിന് പ്രതികാരം; ടൈഗർ ഷ്രോഫിന്റെ കാറിനുനേരെ അഞ്ച് തവണ...

Save your stories

Sign in