Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

India

"മോദിയുടെ കഴിവുകേട് മറച്ചുവെച്ചതിന് നന്ദി..." വിദേശകാര്യമന്ത്രിക്കെതിരെ രൂക്ഷപരിഹാസവുമായി രാഹുല്‍

"മോദിയുടെ കഴിവുകേട് മറച്ചുവെച്ചതിന് നന്ദി..." വിദേശകാര്യമന്ത്രിക്കെതിരെ രൂക്ഷപരിഹാസവുമായി രാഹുല്‍
rahul-gandhi-meet നയതന്ത്ര കാര്യത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കഴിവില്ലായ്മ പരിഹരിച്ചതിന് വിദേശകാര്യ മന്ത്രി ജയ്ശങ്കറിന് നന്ദി അറിയിക്കുന്നുവെന്ന് രാഹുൽ ഗാന്ധി. ഹൂസ്റ്റണിൽ നടന്ന ഹൗഡി മോദി പരിപാടിക്കിടെ ട്രംപിനെ വീണ്ടും യുഎസ് പ്രസിഡന്‍റായി തിരഞ്ഞെടുക്കണമെന്ന് ആഹ്വാനം ചെയ്യുന്ന രീതിയിൽ മോദി നടത്തിയ പ്രസ്താവനയിൽ ജയ്ശങ്കർ വിശദീകരണം നടത്തിയിരുന്നു. ഇക്കാര്യത്തിലാണ് രാഹുൽ ജയ്ശങ്കറിന് നന്ദി അറിയിച്ചത്. ട്വിറ്ററിലൂടെയായിരുന്നു രാഹുലിന്‍റെ പ്രതികരണം. പക്ഷംപിടിച്ച് ട്രംപിന് മുഖസ്തുതി നടത്തിയ മോദിയുടെ പ്രകടനം ഇന്ത്യയും ഡെമോക്രാറ്റുകളും തമ്മിൽ വലിയ പ്രശ്നങ്ങൾക്ക് കാരണമായിട്ടുണ്ട്. നിങ്ങളുടെ ഇടപെടലിലൂടെ അത് പരിഹരിക്കപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു. അത്തരം സന്ദർഭങ്ങളിൽ നയതന്ത്ര കാര്യങ്ങളിൽ താങ്കൾ അദ്ദേഹത്തിന് കുറച്ച് പരിശീലനം നൽകണമെന്നും രാഹുൽ ആവശ്യപ്പെട്ടു.

Related articles

See all
Popular News

അരുണാചലിൽ പട്രോളിങ് സംഘത്തിന് നേരെ തീവ്രവാദി ആക്രമണം; അസം റൈഫിൾസ് ജവാന് വീരമൃത്യു

Popular News

'ചോദ്യം ചെയ്യുന്നവരെ അടിച്ചമർത്തുന്നു'; ദളിത് യുവാവ് ആത്മഹത്യ ചെയ്ത സംഭവത്തിൽ പഞ്ചാബ് സർക...

Popular News

‘ഇതൊരു തുടക്കം മാത്രം, നീതിയിലേക്കുള്ള ആദ്യ ചുവടുവെപ്പ്’: ഡൽഹി പൊലീസിന്റെ എഫ്.ഐ.ആറിന് പിന്...

Popular News

രാഹുലിന്റെ സര്‍ജിക്കല്‍ സ്‌ട്രൈക്കില്‍ മുട്ടുമടക്കി ഡല്‍ഹി പോലീസ്; പെല്ലറ്റ് ആക്രമണത്തില്...

Save your stories

Sign in