Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

രണ്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ കൊലപാതകം: നീതി കിട്ടുംവരെ വിശ്രമിക്കില്ല: രാഹുല്‍ഗാന്ധി

രണ്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ കൊലപാതകം: നീതി കിട്ടുംവരെ വിശ്രമിക്കില്ല: രാഹുല്‍ഗാന്ധി
ന്യൂഡല്‍ഹി: കാസര്‍ഗോഡ് പെരിയ കല്യോട്ട് രണ്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടതില്‍ വ്യാപക പ്രതിഷേധം. കൊലപാതകികളെ എത്രയും പെട്ടെന്ന് അറസ്റ്റ് ചെയ്യണമെന്നും സി.പി.എമ്മിന്‍റെ കൊലപാതക രാഷ്ട്രീയത്തിന് അറുതിയുണ്ടാകണമെന്നും രാജ്യമൊട്ടാകെ ആവശ്യം ഉയരുകയാണ്. കൊലപാതകത്തില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധി രംഗത്തുവന്നു. "രണ്ട് യൂത്ത് കോണ്‍ഗ്രസ് അംഗങ്ങളുടെ ദാരുണ കൊലപാതകത്തില്‍ ഞെട്ടലുളവാക്കുന്നതാണ്. കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങളോടൊപ്പം കോണ്‍ഗ്രസ് പാര്‍ട്ടിയും ഞാനുമുണ്ട്. കുടുംബത്തിന്റെ വിഷമത്തില്‍ പങ്കുചേരുന്നു. കൊലപാതകികളെ നിയമത്തിന് മുന്നില്‍ കൊണ്ടുവന്ന് നീതി നടപ്പാകുന്നതുവരെ ഞങ്ങള്‍ വിശ്രമിക്കില്ല' രാഹുല്‍ഗാന്ധി ട്വിറ്ററിലൂടെ അറിയിച്ചു.   കുടുംബത്തെ നേരില്‍ വിളിച്ച് അദ്ദേഹം സാന്ത്വനമേകി. കൃപേഷിന്‍റെ അച്ഛന്‍ കൃഷ്ണനെയും ശരത്തിന്‍റെ അച്ഛന്‍ സത്യനാരായണനോടും സംസാരിച്ച അദ്ദേഹം. അടുത്ത തവണ കേരളത്തില്‍ വരുമ്പോള്‍ നേരിട്ടു കാണുമെന്നും അദ്ദേഹം അവര്‍ക്ക് ഉറപ്പേകി.

Related articles

See all
Popular News

കൊൽക്കത്തയിൽ ദുർഗാപൂജ ആഘോഷത്തിനിടെ തിക്കിലും തിരക്കിലും പെട്ട് അപകടം; മരണം 19 ആയി

Popular News

'ലീവ് ഇന്ത്യ' നോട്ടീസിനെതിരെ നടൻ ഇമ്രാൻ ഖാൻ ബോംബെ ഹൈക്കോടതിയിൽ; എഫ്ആർആർഒ നടപടി ഭരണഘടനാ വിര...

Popular News

തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ 'ഇന്ത്യ' മുന്നണി തെരുവിലേക്ക്: രാംലീലാ മൈതാനത്ത് നവംബർ ഒന്നിന്...

Popular News

'സിസ്റ്റത്തിന് ആവശ്യം അന്ധഭക്തരെ, വിദ്യാർത്ഥികളെയല്ല'; പുതിയ പോഡ്കാസ്റ്റിൽ കേന്ദ്ര സർക്കാര...

Save your stories

Sign in