Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

ഭരണമാറ്റമുണ്ടായാല്‍ സ്ത്രീ സുരക്ഷയ്ക്കും അവസരങ്ങള്‍ക്കും മുന്‍ഗണന; പ്രഖ്യാപനങ്ങള്‍ ആവര്‍ത്തിച്ച് രാഹുല്‍ ഗാന്ധി

ഭരണമാറ്റമുണ്ടായാല്‍ സ്ത്രീ സുരക്ഷയ്ക്കും അവസരങ്ങള്‍ക്കും മുന്‍ഗണന; പ്രഖ്യാപനങ്ങള്‍ ആവര്‍ത്തിച്ച് രാഹുല്‍ ഗാന്ധി
കേരളത്തില്‍ ഭരണമാറ്റമുണ്ടായാല്‍ സ്ത്രീ സുരക്ഷയ്ക്കും അവസരങ്ങള്‍ക്കും ഊന്നല്‍ നല്‍കുമെന്ന് ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. യുഡിഎഫിന്റെ തിരഞ്ഞെടുപ്പ് പ്രചാരണ വേദിയില്‍ സംസാരിക്കവേ, മുന്നണി നേരത്തെ മുന്നോട്ടുവെച്ച പ്രഖ്യാപനങ്ങള്‍ അദ്ദേഹം ആവര്‍ത്തിച്ചു. സമൂഹത്തെ കൂടുതല്‍ ശക്തമാക്കണമെങ്കില്‍ സ്ത്രീകളെയാണ് ആദ്യം ശക്തരാക്കേണ്ടതെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. കേരളത്തിലെ സ്ത്രീകള്‍ എവിടെ ചെന്നാലും അഭിമാനമാണെന്നും അതുകൊണ്ടാണ് അവര്‍ക്ക് പ്രഥമ പരിഗണന നല്‍കിക്കൊണ്ടുള്ള പ്രഖ്യാപനങ്ങള്‍ യുഡിഎഫ് നടത്തിയതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. യുഡിഎഫ് അധികാരത്തില്‍ വന്നാല്‍ സ്ത്രീകള്‍ക്ക് സൗജന്യ യാത്ര, കോളേജ് വിദ്യാര്‍ത്ഥിനികള്‍ക്ക് പ്രതിമാസം 1000 രൂപ സ്‌കോളര്‍ഷിപ്പ് ഉള്‍പ്പെടെയുള്ള പദ്ധതികള്‍ നടപ്പിലാക്കുമെന്ന് രാഹുല്‍ ഗാന്ധി വ്യക്തമാക്കി. സ്ത്രീ സുരക്ഷയും സ്ത്രീ മുന്നേറ്റവും ലക്ഷ്യം വെച്ചുകൊണ്ടുള്ള നിരവധി പിന്തുണകള്‍ ഭരണമാറ്റത്തോടെ ഉറപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു. സ്വകാര്യ ഹെലികോപ്റ്ററില്‍ ജില്ലയിലെത്തിയ അദ്ദേഹം നിശ്ചയിച്ച പരിപാടികള്‍ പൂര്‍ത്തിയാക്കി ഡല്‍ഹിയിലേക്ക് മടങ്ങി.

Related articles

See all
Popular News

'ഐ ലവ് സി എം' ,മുഖ്യമന്ത്രിക്ക് മുത്തം നൽകി അസമിലെ ആരാധകൻ

Popular News

ബേക്കറി വഴിയുള്ള ഹോര്‍ട്ടി വൈന്‍ വില്‍പ്പന: അനുമതി റദ്ദാക്കി, ഉദ്യോഗസ്ഥനെതിരെ കര്‍ശന നടപട...

Popular News

എസി റോഡ് നിർമ്മാണത്തിൽ വിജിലൻസ് അന്വേഷണം വേണം; 647 കോടി ചെലവായത് വിശ്വസനീയമല്ലെന്ന് മന്ത്ര...

Popular News

കോവളത്ത് സ്പായിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് നേരെ ലൈംഗികാതിക്രമം; രണ്ടുപേർ പിടിയിൽ

Save your stories

Sign in