Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

ഗ്യാനേഷ് കുമാറിനെതിരെ പ്രതിപക്ഷം കോടതിയിലേക്ക്; രാഹുൽ ഗാന്ധിയുടെ ഹർജി നാളെ പരിഗണിക്കാൻ സുപ്രീം കോടതി നിർദേശം

ഗ്യാനേഷ് കുമാറിനെതിരെ പ്രതിപക്ഷം കോടതിയിലേക്ക്; രാഹുൽ ഗാന്ധിയുടെ ഹർജി നാളെ പരിഗണിക്കാൻ സുപ്രീം കോടതി നിർദേശം

ന്യൂഡൽഹി: വോട്ടർപട്ടികയിൽനിന്ന് പേരുകൾ ഏകപക്ഷീയമായി നീക്കം ചെയ്യുന്നത് ചോദ്യം ചെയ്തുകൊണ്ട് രാഹുൽ ഗാന്ധിയും ഇന്ത്യ സഖ്യത്തിലെ പ്രമുഖ നേതാക്കളും സുപ്രീം കോടതിയെ സമീപിച്ചു. മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിന്റെ അടിയന്തര രാജി ആവശ്യപ്പെടുന്ന ഹർജിയിൽ, തിരഞ്ഞെടുപ്പ് കമ്മിഷന്റെ മുൻപക്ഷപാതപരമായ പ്രവർത്തനങ്ങളിൽ സുപ്രീം കോടതി ഇടപെടണമെന്നും ആവശ്യപ്പെടുന്നു.

ഇന്ത്യ സഖ്യത്തിന്റെ നേതൃത്വത്തിൽ ഡൽഹിയിൽ സുപ്രീം കോടതിയിലേക്ക് നടത്തിയ വൻ പ്രതിഷേധ മാർച്ചിനിടെയാണ് ഹർജി ഫയൽ ചെയ്തത്. ചീഫ് ജസ്റ്റിസ് സൂര്യകാന്തിനെ നേരിൽ കണ്ട് നിവേദനം നൽകാനായിരുന്നു ആദ്യം തീരുമാനിച്ചിരുന്നതെങ്കിലും കോടതി നടപടികളിലൂടെ സമീപിക്കാൻ ചീഫ് ജസ്റ്റിസ് നിർദേശിക്കുകയായിരുന്നു. സമയപരിധിയായ വൈകീട്ട് 4.30-ന് മുമ്പ് നേരിട്ടെത്താൻ സാധിക്കാത്തതിനെ തുടർന്ന് അഭിഭാഷകൻ എസ്. പ്രസന്ന മുഖേനയാണ് രാഹുൽ ഗാന്ധി ഹർജി സമർപ്പിച്ചത്.

രാഹുൽ ഗാന്ധി പ്രധാന ഹർജിക്കാരനായ ഹർജിയിൽ മല്ലികാർജുൻ ഖാർഗെ, അഖിലേഷ് യാദവ്, തേജസ്വി യാദവ്, മമത ബാനർജിയുടെ പാർട്ടി പ്രതിനിധികൾ, സഞ്ജയ് റാവത്ത്, എം.എ. ബേബി, ഡി. രാജ, മഹുവ മാജി, സുപ്രിയ സുലെ, സൗഗത റോയ്, ഇ.ടി. മുഹമ്മദ് ബഷീർ തുടങ്ങി ഇന്ത്യ സഖ്യത്തിലെ 10 പ്രമുഖ നേതാക്കൾ ഒപ്പുവെച്ചിട്ടുണ്ട്.

ഹർജി പരിശോധിച്ച് തി ചൊവ്വാഴ്ച തന്നെ വാദം കേൾക്കുന്നതിനായി കേസ് പട്ടികയിൽ ഉൾപ്പെടുത്താൻ സുപ്രീം കോടതി രജിസ്ട്രിക്ക് ചീഫ് ജസ്റ്റിസ് നിർദേശം നൽകിയിട്ടുണ്ട്. ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ച് ഹർജി പരിഗണിച്ചേക്കും. എസ്.ഐ.ആർ (SIR) നടപടികളുടെ ഭാഗമായി വോട്ടർപട്ടിക പുതുക്കുന്നതിൽ മറ്റ് രണ്ട് തിരഞ്ഞെടുപ്പ് കമ്മീഷണർമാരുടെ എതിർപ്പ് മറികടന്ന് ഗ്യാനേഷ് കുമാർ ഏകപക്ഷീയമായി തീരുമാനങ്ങളെടുത്തു എന്ന ദേശീയ മാധ്യമ റിപ്പോർട്ടുകളാണ് പ്രതിപക്ഷ പ്രതിഷേധം ശക്തമാക്കിയത്.

Related articles

See all
Popular News

ഡൽഹി കൊണാട്ട് പ്ലേസിലെ സി.ജെ.പി. പ്രക്ഷോഭം: തടയാൻ വിസമ്മതിച്ച് ഹൈക്കോടതി, സുരക്ഷ ഉറപ്പാക്ക...

Popular News

രാഹുൽ ഗാന്ധിക്കെതിരെ അധിക്ഷേപ പരാമർശം; ആർ. ശ്രീലേഖയ്ക്ക് ഒരു കോടി രൂപയുടെ വക്കീൽ നോട്ടീസ്

Popular News

6-സ്പീഡ് ഗിയർബോക്‌സും TFT ഡിസ്‌പ്ലേയും; കരുത്തുറ്റ അപ്‌ഡേറ്റുകളോടെ പൾസർ N250 SS എത്തുമ്പോൾ

Popular News

നവരാത്രി തിരക്ക്; ബംഗളൂരുവിൽ നിന്ന് തിരുവനന്തപുരത്തേക്ക് പ്രത്യേക ട്രെയിൻ സർവീസ് പ്രഖ്യാപി...

Save your stories

Sign in