Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

ഇവിഎമ്മിലും വോട്ടർ പട്ടികയിലും മാച്ച് ഫിക്സിംഗെന്ന്‌ രാഹുൽ ഗാന്ധി; തെരുവ് മുതൽ പാർലമെന്റ് വരെ പ്രതിഷേധത്തിന് ആഹ്വാനം

ഇവിഎമ്മിലും വോട്ടർ പട്ടികയിലും മാച്ച് ഫിക്സിംഗെന്ന്‌
രാഹുൽ ഗാന്ധി; തെരുവ് മുതൽ പാർലമെന്റ് വരെ പ്രതിഷേധത്തിന് ആഹ്വാനം

ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകളിലും വോട്ടർ പട്ടികയിലും "മാച്ച് ഫിക്സിംഗ്" നടത്തുകയാണ് എന്ന് ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ആരോപിച്ചു. ഈ അനീതിക്കെതിരെ തെരുവ് മുതൽ പാർലമെന്റ് വരെ പാർട്ടിയുടെ 'വിരോധവും' 'പ്രതിരോധവും' ശക്തമായി തുടരണമെന്ന് അദ്ദേഹം കോൺഗ്രസ് പ്രവർത്തകരോട് ആഹ്വാനം ചെയ്തു. ന്യൂഡൽഹിയിൽ ചേർന്ന കോൺഗ്രസ് പ്രവർത്തക സമിതി യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. വോട്ട് മോഷണത്തെക്കുറിച്ചും  തിരഞ്ഞെടുപ്പിലെ അപാകതകളെക്കുറിച്ചും കോൺഗ്രസ് ഉന്നയിച്ച ആരോപണങ്ങൾ ഇന്ന് പൊതുസമൂഹം ഗൗരവമായി ചർച്ച ചെയ്യുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

ഹരിയാന, കർണാടക, മഹാരാഷ്ട്ര തിരഞ്ഞെടുപ്പുകളുമായി ബന്ധപ്പെട്ട് കോൺഗ്രസ് നേരത്തെ തന്നെ ആശങ്കകൾ ഉന്നയിച്ചിരുന്നെങ്കിലും തുടക്കത്തിൽ അതിനെ സംശയത്തോടെയാണ് പലരും വീക്ഷിച്ചിരുന്നത്. എന്നാൽ ഇന്നത് മാധ്യമങ്ങളിലും മുഖപ്രസംഗങ്ങളിലും വലിയ ചർച്ചയായി മാറിയിരിക്കുകയാണെന്ന് രാഹുൽ ഗാന്ധി ചൂണ്ടിക്കാട്ടി. ഇവിഎമ്മുകളിലെ കൃത്രിമത്വവും വോട്ടർ പട്ടിക മനഃപൂർവം അട്ടിമറിക്കലുമെന്ന രണ്ട് രീതികളിലാണ് മാച്ച് ഫിക്സിംഗ് നടക്കുന്നത്. 2024-ലെ ലോക്‌സഭാ തിരഞ്ഞെടുപ്പ് പൂർണ്ണമായും ആസൂത്രിതവും അട്ടിമറിക്കപ്പെട്ടതുമായിരുന്നുവെന്നും അദ്ദേഹം ആരോപിച്ചു. 1930-ലെ ചരിത്രപ്രസിദ്ധമായ ലാഹോർ കോൺഗ്രസ് സമ്മേളനത്തെ സ്മരിച്ചുകൊണ്ട്, ജനാധിപത്യപരമായ ആവശ്യങ്ങൾ കേൾക്കാൻ ഭരണകൂടം തയ്യാറാകാത്ത ഘട്ടത്തിൽ പ്രക്ഷോഭമല്ലാതെ മറ്റ് വഴിയില്ലെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു.

മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെ പുറത്താക്കുക, തീവ്ര വോട്ടർ പട്ടിക പരിഷ്കരണം (SIR) ഉടനടി നിർത്തിവെക്കുക, വെട്ടിമാറ്റിയ 13 കോടിയിലധികം വോട്ടർമാരുടെ പേരുകൾ പുനഃസ്ഥാപിക്കുക എന്നീ ആവശ്യങ്ങൾ പ്രവർത്തക സമിതി യോഗത്തിൽ ചർച്ചയായി. തിരഞ്ഞെടുപ്പ് അട്ടിമറി ആരോപണങ്ങളുടെ പശ്ചാത്തലത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ രാജി ആവശ്യപ്പെടാനും കോൺഗ്രസ് തീരുമാനിച്ചു. വോട്ടർ പട്ടിക പരിഷ്കരണവുമായി ബന്ധപ്പെട്ട് തങ്ങളുടെ അറിവോ ശുപാർശയോ ഇല്ലാതെ കൈക്കൊണ്ട തീരുമാനങ്ങളിൽ പ്രതിഷേധിച്ച് തിരഞ്ഞെടുപ്പ് കമ്മീഷണർമാരായ സുഖ്ബീർ സിംഗ് സന്ധുവും വിവേക് ജോഷിയും 10 മാസത്തിനിടെ 14 തവണ രേഖാമൂലം എതിർപ്പ് രേഖപ്പെടുത്തിയെന്ന വാ വാർത്തകൾക്ക് പിന്നാലെയാണ് സി.ഡബ്ല്യു.സി യോഗം ചേർന്നത്.

അതേസമയം, കമ്മീഷനുള്ളിലെ വ്യത്യസ്ത അഭിപ്രായങ്ങൾ സ്വാഭാവികമായ ഭരണഘടനാ നടപടിക്രമങ്ങളുടെ ഭാഗം മാത്രമാണെന്നും കമ്മീഷന്റെ ഉത്തരവുകൾക്ക് പൂർണ്ണ നിയമസാധുതയുണ്ടെന്നും തിരഞ്ഞെടുപ്പ് കമ്മീഷൻ വ്യക്തമാക്കുന്നു. എന്നാൽ, ചീഫ് തിരഞ്ഞെടുപ്പ് കമ്മീഷണർക്കും കമ്മീഷണർമാർക്കും നിയമപരമായ സംരക്ഷണം നൽകുന്ന 2023 ഡിസംബറിലെ നിയമത്തെയും രാഹുൽ ഗാന്ധി രൂക്ഷമായി വിമർശിച്ചു. വോട്ടർ പട്ടിക പരിഷ്കരണത്തെയും തിരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രവർത്തനങ്ങളെയും ചൊല്ലി പ്രതിപക്ഷവും കമ്മീഷനും തമ്മിലുള്ള പോര് കൂടുതൽ രൂക്ഷമാകുകയാണ്.

Related articles

See all
Popular News

എൻഎസ്‌യുഐ പ്രവർത്തകർക്ക് നേരെ ഡൽഹി പൊലീസ് അതിക്രമം: ആരെയും വെറുതെ വിടില്ലെന്ന് രാഹുൽ ഗാന്ധ...

Popular News

'ചരിത്രത്തിലില്ലാത്ത അനിശ്ചിതത്വം'; പ്രധാനമന്ത്രിക്ക് കത്തയച്ച് മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ

Popular News

അർഷ്ദീപ് സിംഗിന് പരുക്ക് ; നാല് വർഷത്തെ കാത്തിരിപ്പിനൊടുവിൽ തിരിച്ചുവരവ്,ഭുവനേശ്വർ കുമാർ ഇ...

Popular News

'ലെഹ്‌രാ ദോ തിരംഗ': മാർച്ച് തടയാൻ പോലീസ്; അഭിജീത് ദിപ്‌കെയ്ക്ക് വീട്ടിലെത്തി നോട്ടീസ് നൽകി...

Save your stories

Sign in