Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

"ഭാരതമാതാവിന്റെ മക്കളെ സംരക്ഷിക്കാൻ പ്രധാനമന്ത്രിക്ക് കഴിയുന്നില്ല"; ഒമാൻ ആക്രമണത്തിൽ പ്രധാനമന്ത്രിക്കെതിരെ ആഞ്ഞടിച്ച് രാഹുൽ ഗാന്ധി

"ഭാരതമാതാവിന്റെ മക്കളെ സംരക്ഷിക്കാൻ പ്രധാനമന്ത്രിക്ക് കഴിയുന്നില്ല"; ഒമാൻ ആക്രമണത്തിൽ പ്രധാനമന്ത്രിക്കെതിരെ ആഞ്ഞടിച്ച് രാഹുൽ ഗാന്ധി

ഒമാൻ തീരത്ത് അമേരിക്ക നടത്തിയ ആക്രമണത്തിൽ മൂന്ന് ഇന്ത്യൻ നാവികർ കൊല്ലപ്പെട്ട സംഭവത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രൂക്ഷ വിമർശനവുമായി പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. ഇത്രയും ഗൗരവകരമായ വിഷയത്തിൽ പ്രധാനമന്ത്രി ഒരു വാക്കുപോലും പ്രതികരിക്കാൻ തയ്യാറായില്ലെന്ന് രാഹുൽ ഗാന്ധി കുറ്റപ്പെടുത്തി. "കോംപ്രമൈസ്ഡ്" ആയ പ്രധാനമന്ത്രിക്ക് ഭാരതമാതാവിന്റെ മക്കളെ സംരക്ഷിക്കാൻ കഴിയില്ലെന്നും, നാവികരെ കൊലപ്പെടുത്തിയവരെ ചോദ്യം ചെയ്യാനുള്ള ധൈര്യമോ ശക്തിയോ മോദിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

ഇറാനിൽ നിന്ന് എണ്ണ കടത്താൻ ശ്രമിച്ചുവെന്നാരോപിച്ച് അമേരിക്കൻ സെൻട്രൽ കമാൻഡ് എം.ടി. ജൽവീർ എന്ന കപ്പലിന് നേരെ ആക്രമണം നടത്തുകയായിരുന്നു. പോർവിമാനത്തിൽ നിന്ന് രണ്ട് ഹെൽഫയർ മിസൈലുകൾ തൊടുത്ത് കപ്പലിന്റെ എൻജിൻ റൂം തകർക്കുകയായിരുന്നു. കപ്പലിലുണ്ടായിരുന്ന 20 ഇന്ത്യൻ ജീവനക്കാരിൽ മൂന്നുപേരാണ് ആക്രമണത്തിൽ കൊല്ലപ്പെട്ടത്. ഒമാൻ അധികൃതരുടെ സഹായത്തോടെയാണ് മറ്റ് ജീവനക്കാരെ രക്ഷപ്പെടുത്തിയത്.

അമേരിക്കൻ ആക്രമണത്തെത്തുടർന്ന് ഇന്ത്യ ഔദ്യോഗികമായി പ്രതിഷേധം അറിയിച്ചിട്ടുണ്ടെങ്കിലും, പ്രധാനമന്ത്രിയുടെ ഭാഗത്തുനിന്ന് വിഷയത്തിൽ പ്രതികരണങ്ങളൊന്നും ഉണ്ടായിട്ടില്ല. കപ്പൽ ആക്രമണം തങ്ങൾ തന്നെയാണെന്ന് അമേരിക്കൻ സെൻട്രൽ കമാൻഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇത്തരത്തിൽ ഒൻപത് കപ്പലുകൾക്ക് നേരെ അമേരിക്ക ആക്രമണം നടത്തിയിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ.

Related articles

See all
Popular News

എൻഎസ്‌യുഐ പ്രവർത്തകർക്ക് നേരെ ഡൽഹി പൊലീസ് അതിക്രമം: ആരെയും വെറുതെ വിടില്ലെന്ന് രാഹുൽ ഗാന്ധ...

Popular News

'ചരിത്രത്തിലില്ലാത്ത അനിശ്ചിതത്വം'; പ്രധാനമന്ത്രിക്ക് കത്തയച്ച് മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ

Popular News

അർഷ്ദീപ് സിംഗിന് പരുക്ക് ; നാല് വർഷത്തെ കാത്തിരിപ്പിനൊടുവിൽ തിരിച്ചുവരവ്,ഭുവനേശ്വർ കുമാർ ഇ...

Popular News

'ലെഹ്‌രാ ദോ തിരംഗ': മാർച്ച് തടയാൻ പോലീസ്; അഭിജീത് ദിപ്‌കെയ്ക്ക് വീട്ടിലെത്തി നോട്ടീസ് നൽകി...

Save your stories

Sign in