Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

രാഹുല്‍ ഗാന്ധിയുടെ പൗരത്വം: ഒരു രേഖ പോലും തെളിവായില്ല; ഹര്‍ജി തള്ളി അലഹബാദ് ഹൈക്കോടതി

രാഹുല്‍ ഗാന്ധിയുടെ പൗരത്വം: ഒരു രേഖ പോലും തെളിവായില്ല; ഹര്‍ജി തള്ളി അലഹബാദ് ഹൈക്കോടതി

ലഖ്‌നൗ: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയുടെ ഇന്ത്യന്‍ പൗരത്വം ചോദ്യം ചെയ്ത് സമര്‍പ്പിച്ച ഹര്‍ജി അലഹബാദ് ഹൈക്കോടതി തള്ളി. രാഹുല്‍ ഗാന്ധി ബ്രിട്ടീഷ് പൗരനാണെന്നും അതിനാല്‍ എംപിയായി തുടരാന്‍ യോഗ്യതയില്ലെന്നുമുള്ള ഹരജിക്കാരന്റെ വാദം സ്ഥാപിക്കാന്‍ ആവശ്യമായ യാതൊരു രേഖകളും ഹാജരാക്കാന്‍ കഴിഞ്ഞില്ലെന്ന് കോടതി വ്യക്തമാക്കി. ജസ്റ്റിസുമാരായ ശേഖര്‍ ബി. സരഫ്, അഭ്‌ദേഷ് കുമാര്‍ ചൗധരി എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ചാണ് ഹര്‍ജി തള്ളിയത്. 2003-ല്‍ ബ്രിട്ടനില്‍ രജിസ്റ്റര്‍ ചെയ്ത 'ബാക്കോപ്‌സ് ലിമിറ്റഡ്' എന്ന കമ്പനിയില്‍ ഡയറക്ടറും ഓഹരി ഉടമയുമായിരുന്ന രാഹുല്‍ ഗാന്ധി, താന്‍ ബ്രിട്ടീഷ് പൗരനാണെന്ന് രേഖപ്പെടുത്തിയിരുന്നെന്നാണ് ഹര്‍ജിക്കാരന്‍ ആരോപിച്ചത്. 

എന്നാല്‍, ബ്രിട്ടീഷ് രജിസ്ട്രാര്‍ ഓഫ് കമ്പനീസിന്റെ രേഖകളോ രാഹുല്‍ ഗാന്ധി ബ്രിട്ടീഷ് പൗരത്വം പ്രഖ്യാപിച്ചതിന്റെ തെളിവുകളോ കോടതിയില്‍ ഹാജരാക്കാന്‍ ഹരജിക്കാരനായില്ല. കേംബ്രിജ് സര്‍വകലാശാലയില്‍ 'റാവുല്‍ വിന്‍സി' എന്ന പേരില്‍ ഒരാള്‍ പഠിച്ചതായി വ്യക്തമാക്കുന്ന ഒരു കത്ത് മാത്രമാണ് ഹര്‍ജിക്കാരന്‍ ഹാജരാക്കിയത്. എന്നാല്‍ ഈ രേഖ ഹര്‍ജിയിലെ ഗുരുതരമായ ആരോപണങ്ങള്‍ തെളിയിക്കാന്‍ പര്യാപ്തമല്ലെന്ന് കോടതി നിരീക്ഷിച്ചു. പൗരത്വവുമായി ബന്ധപ്പെട്ട തര്‍ക്കങ്ങളില്‍ തീരുമാനമെടുക്കേണ്ടത് കേന്ദ്ര സര്‍ക്കാരാണെന്നിരിക്കെ, നേരത്തെ തന്നെ സമാനമായ ഹര്‍ജികള്‍ ഉയര്‍ന്നുവന്നിട്ടുണ്ടെന്ന് കോടതി ചൂണ്ടിക്കാട്ടി. ഹര്‍ജിക്കാരന്റെ നിര്‍ബന്ധപ്രകാരം വാദം കേള്‍ക്കാന്‍ തയ്യാറായെങ്കിലും ആവശ്യമായ തെളിവുകളില്ലെന്ന് കണ്ടതോടെ ഹര്‍ജി പിന്‍വലിക്കാന്‍ അനുമതി നല്‍കി കോടതി കേസ് തള്ളുകയായിരുന്നു. രാഹുല്‍ ഗാന്ധിയുടെ പൗരത്വം ചോദ്യം ചെയ്തുള്ള മറ്റ് ചില ഹര്‍ജികള്‍ കൂടി കോടതിയുടെ പരിഗണനയിലുണ്ട്.

Related articles

See all
Popular News

'സിസ്റ്റത്തിന് ആവശ്യം അന്ധഭക്തരെ, വിദ്യാർത്ഥികളെയല്ല'; പുതിയ പോഡ്കാസ്റ്റിൽ കേന്ദ്ര സർക്കാര...

Popular News

10 മണിക്കൂറിലധികം അജ്ഞാത കേന്ദ്രത്തിൽ; ഒടുവിൽ അഭിജീത് ദീപ്കെക്ക് ജാമ്യം

Popular News

രാഹുൽ ഗാന്ധി മാറിയിട്ടില്ല, ഇന്ത്യ തിരിച്ചറിഞ്ഞുതുടങ്ങി; ഇന്ത്യയുടെ കാഴ്ചപ്പാട് മാറി

Popular News

'തേനിസൈ തെൻട്രൽ' ദേവ; തമിഴ് സിനിമാ സംഗീതത്തിൽ വിപ്ലവം തീർത്ത നാടൻ പാട്ടുകളുടെ തമ്പുരാൻ

Save your stories

Sign in