Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

മോദീജീ!!! ഇന്ത്യയില്‍ മഴ പെയ്യുമ്പോഴൊക്കെ വിമാനങ്ങള്‍ റഡാറില്‍ നിന്ന് മാഞ്ഞുപോകാറുണ്ടോ?

മോദീജീ!!! ഇന്ത്യയില്‍ മഴ പെയ്യുമ്പോഴൊക്കെ വിമാനങ്ങള്‍ റഡാറില്‍ നിന്ന് മാഞ്ഞുപോകാറുണ്ടോ?
ഭോപ്പാല്‍: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മേഘമുള്ളപ്പോള്‍ റഡാറില്‍ വിമാനങ്ങള്‍ പതിയില്ലെന്ന വാദത്തെ പരിഹസിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധി. 'മേഘാവൃതമായ കലാവസ്ഥയില്‍ ഇന്ത്യന്‍ വിമാനങ്ങള്‍ പാക് റഡാറില്‍ പതിയില്ലെന്നാണ് മോദി ജീ എയര്‍ഫോഴ്സ് മേധാവിയോടും ഉന്നത ഉദ്യോഗസ്ഥരോടും പറഞ്ഞത്. നരേന്ദ്ര മോദീ ജീ, ഇന്ത്യയില്‍ എപ്പോഴെല്ലാം മഴ പെയ്യുന്നോ അപ്പോഴൊക്കെ വിമാനങ്ങള്‍ റഡാറില്‍ നിന്നും മാഞ്ഞുപോകാറുണ്ടോ? എന്നായിരുന്നു രാഹുല്‍ഗാന്ധിയുടെ ചോദ്യം. മധ്യപ്രദേശ് നീമച്ചില്‍ തെരഞ്ഞെടുപ്പ് പ്രചരണ പരിപാടിയിലായിരുന്നു മോദിയുടെ വിഡ്ഢിത്തത്തെ വിമര്‍ശിച്ച് രംഗത്തെത്തിയത്. നിങ്ങള്‍ സംസാരിക്കുന്ന കാര്യങ്ങളെ കുറിച്ച് നിങ്ങള്‍ക്ക് വല്ല ധാരണയുമുണ്ടോ ? ഈ രാജ്യത്തിന്റെ ചരിത്രത്തെ കുറച്ച് താങ്കള്‍ക്ക് എന്തെങ്കിലും അറിയുമോ? ഇക്കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ രാജ്യത്തിന് വേണ്ടി എന്തെങ്കിലും ചെയ്യാന്‍ താങ്കളെകൊണ്ട് സാധിച്ചോ?- എന്നും രാഹുല്‍ഗാന്ധി ചോദിച്ചു. രണ്ടാം സര്‍ജിക്കല്‍ സ്ട്രൈക്ക് എന്ന് ബി.ജെ.പി വിശേഷിപ്പിച്ച ബാലകോട്ട് വ്യോമാക്രമണവുമായി ബന്ധപ്പെട്ട് നരേന്ദ്രമോദി നടത്തിയ പരാമര്‍ശങ്ങള്‍ വലിയ വിമര്‍ശനത്തിന് വഴിയൊരുക്കിയിരുന്നു. ഒരു ചാനലിന് നല്‍കിയ അഭിമുഖത്തിലായിരുന്നു മോദിയുടെ പരാമര്‍ശങ്ങള്‍. കാര്‍മേഘങ്ങളും കനത്തമഴയും ഉണ്ടായിരുന്നതിനാല്‍ ബാലാക്കോട്ട് വ്യോമാക്രമണം മാറ്റിവെക്കുന്നതിനെക്കുറിച്ച് ചിന്തിച്ചപ്പോള്‍ തനിക്കൊരു ആശയം തോന്നിയെന്നും 'മഴ മേഘങ്ങള്‍ ഉള്ളതുകൊണ്ട് ഇന്ത്യന്‍ വിമാനങ്ങള്‍ പാക് റഡാറിന്റെ കണ്ണില്‍പെടാതെയിരിക്കുമെന്നും ഇത് ഗുണം ചെയ്യുമെന്നും അതിനാല്‍ ആക്രമണവുമായി മുന്നോട്ടുപോകാമെന്നും വ്യോമസേനയോട് പറയുകയായിരുന്നു'- എന്നുമായിരുന്നു മോദിയുടെ വീരവാദം.

Related articles

See all
Popular News

"വോട്ട് കൊള്ള നടത്തുന്നത് ഗ്യാനേഷ് കുമാർ, സൂത്രധാരന്മാർ മോദിയും അമിത് ഷായും": രാഹുൽ ഗാന്ധി

Popular News

ഗ്യാനേഷ് കുമാറിനെതിരെ എൻ.എസ്.യു.ഐ മാർച്ചും പ്രതിഷേധവും; ബാരിക്കേഡുകൾ തകർത്ത് വിദ്യാർഥികൾ

Popular News

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറുടെ രാജി ആവശ്യപ്പെട്ട് എൻ.എസ്.യു.ഐ; ഡൽഹിയിൽ ഇന്ന് പ്രതിഷേധ മാർ...

Popular News

കൊൽക്കത്തയിൽ ദുർഗാപൂജ ആഘോഷത്തിനിടെ തിക്കിലും തിരക്കിലും പെട്ട് അപകടം; മരണം 19 ആയി

Save your stories

Sign in