Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

'രാജ്യത്ത് കൊവിഡില്‍ മരിച്ചത് 47 ലക്ഷം പേർ, മോദിയുടെ കണക്കില്‍ 4.8 ലക്ഷം'; കേന്ദ്ര സർക്കാരിനെതിരെ രാഹുല്‍ ഗാന്ധി

'രാജ്യത്ത് കൊവിഡില്‍ മരിച്ചത് 47 ലക്ഷം പേർ, മോദിയുടെ കണക്കില്‍ 4.8 ലക്ഷം'; കേന്ദ്ര സർക്കാരിനെതിരെ രാഹുല്‍ ഗാന്ധി
ന്യൂഡല്‍ഹി : രാജ്യത്ത് കൊവിഡില്‍ ജീവന്‍ നഷ്ടമായവരുടെ കണക്ക് കുറച്ചുകാണിക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ നടപടി ആശ്രിതരുടെ കുടുംബത്തോടുള്ള അവഹേളനമെന്ന് രാഹുല്‍ ഗാന്ധി. ലോകാരോഗ്യ സംഘടനയുടെ കണക്കനുസരിച്ച് ഇന്ത്യയിലാണ് ഏറ്റവുമധികം പേര്‍ കൊവിഡ് ബാധിച്ച് മരിച്ചത്. 47 ലക്ഷം പേർക്കാണ് മഹാമാരിയില്‍ ജീവന്‍ നഷ്ടമായത്. എന്നാല്‍ കേന്ദ്ര സർക്കാരിന്‍റെ കണക്കില്‍ ഇത് 4.8 ലക്ഷമാണ്. മോദിക്ക് കള്ളം പറയാന്‍ കഴിയും പക്ഷെ ശാസ്ത്രം കള്ളം പറയില്ലെന്നും അദ്ദേഹം പറഞ്ഞു. കൊവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബത്തിന് നാല് ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്നും രാഹുൽ ഗാന്ധി ആവശ്യപ്പെട്ടു. ലോകത്ത് ഏറ്റവുമധികം ആളുകൾ കൊവിഡ് ബാധിച്ചു മരിച്ചത് ഇന്ത്യയിലാണെന്ന് വ്യക്തമാക്കുന്ന പഠനറിപ്പോർട്ട് ലോകാരോഗ്യ സംഘടന പുറത്തുവിട്ടിരുന്നു. ഇതനുസരിച്ച് 2020-2021 വർഷങ്ങളിൽ 47 ലക്ഷത്തോളം പേർ രാജ്യത്ത് കൊവിഡ് ബാധിതരായി മരിച്ചെന്നാണ് വിലയിരുത്തൽ.

Related articles

See all
Popular News

വിജയദശമി ദിനത്തിൽ വേറിട്ട പ്രതിഷേധവുമായി യൂത്ത് കോൺഗ്രസ്; രാവണന്റെ കോലത്തിനൊപ്പം ഗ്യാനേഷ്...

Popular News

മണിപ്പൂരില്‍ വീണ്ടും കലാപം രൂക്ഷം; 4 പേർ കൊല്ലപ്പെട്ടു; മുഖ്യമന്ത്രിയുടെ വസതിക്ക് മുന്നിൽ...

Popular News

അശുതോഷിനും സൗരവ് ദാസിനും ജാമ്യമില്ല; സിജെപി നേതാക്കൾ 2 ദിവസം കൂടി ജുഡീഷ്യൽ കസ്റ്റഡിയിൽ തുട...

Popular News

ഇനി മുതല്‍ ട്രെയിനുകളിൽ ഉച്ചത്തിൽ പാട്ടോ വീഡിയോയോ കേൾക്കരുത്; നിയമം ലംഘിച്ചാൽ പിഴയും തടവും...

Save your stories

Sign in