Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

മോശം കാലാവസ്ഥ, യാത്ര ഒഴിവാക്കണമെന്ന് അധികൃതർ; രാഹുലിന്‍റെയും പ്രിയങ്കയുടെയും നാളത്തെ വയനാട് സന്ദർശനം മാറ്റിവെച്ചു

മോശം കാലാവസ്ഥ, യാത്ര ഒഴിവാക്കണമെന്ന് അധികൃതർ; രാഹുലിന്‍റെയും പ്രിയങ്കയുടെയും നാളത്തെ വയനാട് സന്ദർശനം മാറ്റിവെച്ചു
  ന്യൂഡല്‍ഹി: മോശം കാലാവസ്ഥയുടെ പശ്ചാത്തലത്തില്‍ രാഹുല്‍ ഗാന്ധിയുടെയും പ്രിയങ്കാ ഗാന്ധിയുടെയും നാളത്തെ വയനാട് സന്ദർശനം മാറ്റിവെച്ചു. ഇടതടവില്ലാതെ പെയ്യുന്ന മഴയും പ്രതികൂല കാലാവസ്ഥയും കാരണം യാത്ര മാറ്റിവെക്കണമെന്ന് അധികൃതർ ആവശ്യപ്പെടുകയായിരുന്നു. സ്ഥിതിഗതികള്‍ സൂക്ഷ്മമായി നിരീക്ഷിക്കുകയാണെന്നും എത്രയും വേഗം വയനാട്ടിലെ ജനങ്ങളുടെ അടുത്ത് എത്തിച്ചേരുമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. എക്സിലൂടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. "ഉരുൾപൊട്ടലിൽ ദുരിതമനുഭവിക്കുന്ന കുടുംബങ്ങളെ കാണാനും സ്ഥിതിഗതികൾ വിലയിരുത്താനും ഞാനും പ്രിയങ്കയും നാളെ വയനാട് സന്ദർശിക്കാനിരിക്കുകയായിരുന്നു. എന്നാൽ, ഇടതടവില്ലാതെ പെയ്യുന്ന മഴയും പ്രതികൂല കാലാവസ്ഥയും കാരണം ഞങ്ങൾക്ക് ഇറങ്ങാൻ കഴിയില്ലെന്ന് അധികൃതർ അറിയിച്ചു. എത്രയും വേഗം ഞങ്ങൾ സന്ദർശിക്കുമെന്ന് വയനാട്ടിലെ ജനങ്ങൾക്ക് ഉറപ്പ് നൽകാൻ ഞാൻ ആഗ്രഹിക്കുന്നു. സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിക്കുകയും ആവശ്യമായ എല്ലാ സഹായവും നൽകുകയും ചെയ്യും. ഈ വിഷമഘട്ടത്തിൽ വയനാട്ടിലെ ജനങ്ങൾക്കൊപ്പമാണ് ഞങ്ങളുടെ ചിന്തകൾ" - രാഹുല്‍ ഗാന്ധി എക്സില്‍ കുറിച്ചു.   https://twitter.com/RahulGandhi/status/1818329814052557001

Related articles

See all
Popular News

രാഹുൽ ഗാന്ധിക്കെതിരെ അധിക്ഷേപ പരാമർശം; ആർ. ശ്രീലേഖയ്ക്ക് ഒരു കോടി രൂപയുടെ വക്കീൽ നോട്ടീസ്

Popular News

ഡല്‍ഹിയിലെ മാധ്യമപ്രവര്‍ത്തകര്‍ക്കെതിരായ പൊലീസ് അതിക്രമം; സുപ്രീം കോടതിയെ സമീപ്പിച്ച് KUWJ

Popular News

രാജ്യത്ത് വിലക്കയറ്റം രൂക്ഷം; സെപ്റ്റംബറിലെ നാണയപ്പെരുപ്പം 5.54 ശതമാനമായി ഉയര്‍ന്നു

Popular News

രാഹുലിന്റെയും പ്രിയങ്കയുടെയും അറസ്റ്റ് ജനാധിപത്യത്തോടുള്ള വെല്ലുവിളി; തിരഞ്ഞെടുപ്പ് കമ്മീഷ...

Save your stories

Sign in