Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

India

പുതുച്ചേരിയിൽ മുഖ്യമന്ത്രിയുടെ നേതൃത്വത്തിലുള്ള സമരം രണ്ടാം ദിവസത്തിലേക്ക്

പുതുച്ചേരിയിൽ മുഖ്യമന്ത്രിയുടെ നേതൃത്വത്തിലുള്ള സമരം രണ്ടാം ദിവസത്തിലേക്ക്
PuducherryCM-Strike മന്ത്രിസഭാ തീരുമാനങ്ങളിൽ ലഫ്റ്റനൻറ് ഗവർണർ ഭരണഘടനാ വിരുദ്ധമായി ഇടപെടുന്നുവെന്ന് ആരോപിച്ച് പുതുച്ചേരിയിൽ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ നടത്തുന്ന സമരം രണ്ടാം ദിവസത്തിലേക്ക്. ഗവർണറുടെ ഔദ്യോഗിക വസതിയായ രാജ് നിവാസിന് മുന്നിൽ മന്ത്രിമാരും ഭരണപക്ഷ എംഎൽഎമാരുമാണ് ധർണ നടത്തുന്നത്. മന്ത്രിസഭാ തീരുമാനങ്ങളിൽ ലഫ്റ്റനൻറ് ഗവർണർ ഭരണഘടനാ വിരുദ്ധമായി ഇടപെടുന്നുവെന്ന് ആരോപിച്ചാണ് പുതുച്ചേരിയിൽ മുഖ്യമന്ത്രി വി നാരായണ സ്വാമിയുടെ നേതൃത്വത്തിൽ ധർണ നടത്തുന്നത്. ഗവർണറുടെ ഔദ്യോഗിക വസതിയായ രാജ് നിവാസിന് മുന്നിലാണ് മന്ത്രിമാരും ഭരണപക്ഷ എംഎൽഎമാരുമാണ് ധർണ നടത്തുന്നത്. ജനാധിപത്യ വ്യവസ്ഥയിൽ തിരഞ്ഞെടുക്കപ്പെട്ട സർക്കാരിനെ അട്ടിമറിക്കാൻ ഗവർണർ ശ്രമിക്കുന്നുവെന്നാണ് ആരോപണം. ഈ മാസം 21 ന് ചർച്ച നടത്താമെന്ന് അറിയിച്ച ലഫ്റ്റനന്റ് ഗവർണർ കിരൺ ബേദി കഴിഞ്ഞ ദിവസം ഡൽഹിയിലേക്ക് തിരിച്ചിരുന്നു. മുൻകൂട്ടി നിശ്ചയിച്ച പരിപാടികളെന്ന് വിശദീകരിക്കുമ്പോഴും വിഷയം ചർച്ചയായേക്കും. ലഫ്റ്റനൻറ് ഗവർണർ തിരിച്ചെത്തിയില്ലെങ്കിൽ സമരം തൽക്കാലമായി നിർത്തിവച്ച് ഇരുപതാം തീയതി പുനരാരംഭിക്കാനാണ് മുഖ്യമന്ത്രി വി നാരായണസ്വാമിയുടെ തീരുമാനം.

Related articles

See all
Popular News

അരുണാചലിൽ പട്രോളിങ് സംഘത്തിന് നേരെ തീവ്രവാദി ആക്രമണം; അസം റൈഫിൾസ് ജവാന് വീരമൃത്യു

Popular News

'ചോദ്യം ചെയ്യുന്നവരെ അടിച്ചമർത്തുന്നു'; ദളിത് യുവാവ് ആത്മഹത്യ ചെയ്ത സംഭവത്തിൽ പഞ്ചാബ് സർക...

Popular News

‘ഇതൊരു തുടക്കം മാത്രം, നീതിയിലേക്കുള്ള ആദ്യ ചുവടുവെപ്പ്’: ഡൽഹി പൊലീസിന്റെ എഫ്.ഐ.ആറിന് പിന്...

Popular News

രാഹുലിന്റെ സര്‍ജിക്കല്‍ സ്‌ട്രൈക്കില്‍ മുട്ടുമടക്കി ഡല്‍ഹി പോലീസ്; പെല്ലറ്റ് ആക്രമണത്തില്...

Save your stories

Sign in