Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

പി.എസ്.സിയുടെ നിയമന മെമ്മോ മേള ഇടതുപക്ഷത്തില്‍ ആളെക്കൂട്ടാന്‍: മുല്ലപ്പള്ളി

പി.എസ്.സിയുടെ നിയമന മെമ്മോ മേള ഇടതുപക്ഷത്തില്‍ ആളെക്കൂട്ടാന്‍: മുല്ലപ്പള്ളി
ഉദ്യോഗാര്‍ത്ഥികള്‍ക്കുള്ള നിയമന മെമ്മോ പി.എസ്.സി ആസ്ഥാനത്ത് വിതരണ മേള നടത്തി നല്‍കാനുള്ള പി.എസ്.സിയുടെ പുതിയ നടപടി ഇടതു പക്ഷ സര്‍വീസ് സംഘടനകളിലേക്ക് ആളെ റിക്രൂട്ട് ചെയ്യാനുള്ള ആസൂത്രിത നീക്കത്തിന്റെ ഭാഗമെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍.
ഉദ്യോഗാര്‍ത്ഥികളുടെ പ്രൊഫൈലില്‍ നിയമന മെമ്മോ ഓണ്‍ലൈനില്‍ അപ്ലോഡു ചെയ്യുകയോ  രജിസ്റ്റേര്‍ഡ് തപാലിലൂടെ അയക്കുകയോ ചെയ്യാമെന്നിരിക്കെയാണ് ഇത്തരം ഒരു നടപടിക്ക് പി.എസ്.സി തയ്യാറെടുക്കുന്നത്. ഇത് ഉദ്യോഗാര്‍ത്ഥികളെ കൂടുതല്‍ വലയ്ക്കുന്ന തീരുമാനമാണ്. പി.എസ്.സി നടത്തുന്ന ഈ മേളയില്‍ പങ്കെടുക്കാന്‍ മലബാര്‍ മേഖലയില്‍ നിന്നും വരുന്നവര്‍ക്ക് ധനനഷ്ടത്തിനും ഇടവരുത്തും.
പിണറായി വിജയന്‍ സര്‍ക്കാര്‍ അധികാരത്തിലെത്തിയ ശേഷം ഏകപക്ഷീയ തീരുമാനങ്ങളിലൂടെ പി.എസ്.സിയെ തകര്‍ക്കുന്ന നടപടികളാണ് എടുത്തിട്ടുള്ളത്.  വര്‍ഷങ്ങളായി പി.എസ്.സി സുതാര്യവും സത്യസന്ധവുമായി നടത്തിവരുന്ന കായികക്ഷമത പരീക്ഷകള്‍, വകുപ്പുതല പരീക്ഷകള്‍, ഡിപ്പാര്‍ട്ട്മെന്റല്‍ പ്രമോഷന്‍ കമ്മിറ്റികള്‍  എന്നിവ പി.എസ്.സിയില്‍ നിന്നും മാറ്റി പാരലല്‍ റിക്രൂട്ട്മെന്റ് ബോര്‍ഡുകള്‍ രൂപീകരിക്കാനുള്ള രഹസ്യ നീക്കം നടക്കുന്നതായും  മുല്ലപ്പള്ളി ആരോപിച്ചു. വകുപ്പുതല പരീക്ഷകള്‍ സംസ്ഥാനത്തെ സ്‌കൂളുകള്‍ പരീക്ഷാകേന്ദ്രങ്ങളായെടുത്ത് കുറ്റമറ്റ രീതിയിലാണ് നടത്തി വന്നിരുന്നത്. എന്നാല്‍ ഈ വര്‍ഷം മുതല്‍ സ്വകാര്യ എഞ്ചിനിയറിംഗ് കോളേജുകള്‍ ഭീമമായ തുക നല്‍കി ഓണ്‍ലൈന്‍ സംവിധാനത്തില്‍ പരീക്ഷകള്‍ നടത്തുകയാണ്. രണ്ടാംഘട്ട പരീക്ഷ നടത്തേണ്ട സമയമായിട്ടും ഇതുവരെ ആദ്യഘട്ട പരീക്ഷാഫലം പ്രസിദ്ധീകരിച്ചിട്ടില്ലെന്നും മുല്ലപ്പള്ളി ചൂണ്ടിക്കാട്ടി. കമ്മീഷനിലെ സുപ്രധാന പോസ്റ്റുകളില്‍ ഇടതുപക്ഷ സംഘടനാ അനുഭാവികളെ നിയമിച്ച് സര്‍ക്കാരിന്റെ തുക്ലഗ് പരിഷ്‌ക്കാരങ്ങള്‍ നടപ്പിലാക്കുകയാണ്. ഇടതുപക്ഷ അനുഭാവികളല്ലാത്ത ഉദ്യോഗസ്ഥരോട് വൈരനിര്യാതന ബുദ്ധിയോടുള്ള  സമീപനം തുടരനാണ് സര്‍ക്കാരിന്റെയും പി.എസ്.സി ചെയര്‍മാന്റെയും നിലപാടെങ്കില്‍ കോണ്‍ഗ്രസ് ശക്തമായ പോരാട്ടം നടത്തുമെന്നും മുല്ലപ്പള്ളി മുന്നറിയിപ്പ് നല്‍കി.

Related articles

See all
Popular News

'ഐ ലവ് സി എം' ,മുഖ്യമന്ത്രിക്ക് മുത്തം നൽകി അസമിലെ ആരാധകൻ

Popular News

സംസ്ഥാനത്ത് തുലാവർഷം കനക്കുന്നു; ഒക്ടോബർ 22 വരെ വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്, ഇടിമിന്നൽ...

Popular News

ബേക്കറി വഴിയുള്ള ഹോര്‍ട്ടി വൈന്‍ വില്‍പ്പന: അനുമതി റദ്ദാക്കി, ഉദ്യോഗസ്ഥനെതിരെ കര്‍ശന നടപട...

Popular News

എസി റോഡ് നിർമ്മാണത്തിൽ വിജിലൻസ് അന്വേഷണം വേണം; 647 കോടി ചെലവായത് വിശ്വസനീയമല്ലെന്ന് മന്ത്ര...

Save your stories

Sign in