Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

C KRISHNAKUMAR| രാഹുലിനെതിരെയുള്ള പ്രതിഷേധങ്ങളില്‍ മുന്നില്‍; ഒടുവില്‍ ബിജെപി നേതാവിനെതിരെ പീഡന പരാതി; ഇതാണോ ധാര്‍മികത?

C KRISHNAKUMAR| രാഹുലിനെതിരെയുള്ള പ്രതിഷേധങ്ങളില്‍ മുന്നില്‍; ഒടുവില്‍ ബിജെപി നേതാവിനെതിരെ പീഡന പരാതി; ഇതാണോ ധാര്‍മികത?
ലൈംഗിക ആരോപണം നേരിടുന്ന രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ പ്രതിഷേധിക്കാന്‍ മുന്നില്‍. ഒടുവില്‍, ബിജെപി സംസ്ഥാന അധ്യക്ഷന്‍ സി.കൃഷ്ണകുമാറിനെതിരെ പീഡന പരാതി ലഭിച്ചു. പാലക്കാട് സ്വദേശിയാണ് സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറിന് പരാതി നല്‍കിയത്. ലൈംഗിക അതിക്രമം നേരിട്ടുവെന്നാണ് യുവതിയുടെ പരാതി. ആരോപണങ്ങള്‍ക്കപ്പുറം ഒരു പരാതി പോലും ലഭിച്ചിട്ടില്ലാത്ത രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ എല്ലാ തരം പ്രതിഷേധങ്ങള്‍ക്കും അധിക്ഷേപങ്ങള്‍ക്കും മുന്നിലുണ്ടായിരുന്നു സി.കൃഷ്ണകുമാര്‍. പരാതിക്കാരി കുറ്റപ്പെടുത്തുന്നതു പോലെ എന്ത് ധാര്‍മികമായ യോഗ്യതയാണ് ബിജെപി നേതാവിന് ഇക്കാര്യത്തില്‍ ഉള്ളത്. നിലവില്‍ ആരോപണങ്ങള്‍ മാത്രമുള്ള യുവനേതാവിനെ തികച്ചും ആക്ഷേപിക്കുന്ന തരത്തിലാണ് ബിജെപി പ്രതിഷേധങ്ങള്‍ കേരളമൊട്ടാകെ നടത്തിയിരുന്നത്. എന്നാല്‍, ബിജെപി നേതാവിനെതിരെ ഗൗരവമേറിയ പരാതിയാണ് ലഭിച്ചിട്ടുള്ളത്. സ്വത്ത് തര്‍ക്കത്തിന്റെ പേരില്‍ ഉരുതിരിഞ്ഞു വന്ന വ്യാജ പരാതിയാണെന്നാണ് സി.കൃഷ്ണകുമാറിന്റെ വാദം. ആരോപണം ഉയര്‍ന്നപ്പോള്‍ തന്നെ 24 മണിക്കൂറിനുള്ളില്‍ നടപടിയെടുത്ത് കോണ്‍ഗ്രസ് മാതൃകയായിരുന്നു. വ്യക്തമായ പരാതി ലഭിച്ച കൃഷ്ണകുമാറിന്റെ കാര്യത്തില്‍ എന്ത് നടപടി ബിജെപി എടുക്കുമെന്നാണ് രാഷ്ട്രീയ കേരളം ഉറ്റു നോക്കുന്നത്.

Related articles

See all
Popular News

തൃശൂർ പൂരം അട്ടിമറി; ഡിജിപി അന്വേഷണ റിപ്പോർട്ട് സർക്കാരിന് കൈമാറി

Popular News

വിദ്യാര്‍ഥികള്‍ക്ക് ഇനി അടിച്ചു പൊളിക്കാം; പ്രിയദർശിനിക്കു ശേഷം 'വിജ്ഞാനദർശിനി'യുമായി കെ....

Popular News

ക്ലീൻ ചിറ്റല്ല, കഴുത്തിലെ കുരുക്ക് അയഞ്ഞെന്ന് മാത്രം; കോടതി കയറിയിറങ്ങി പിണറായിയുടെ നെട്ടോ...

Popular News

മാസപ്പടി കേസ്: ഇ.ഡി അന്വേഷണത്തിന് സുപ്രീം കോടതി അനുമതി, എഫ്‌ഐആര്‍ തടഞ്ഞില്ല; വിജിലന്‍സ് അന...

Save your stories

Sign in