Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

പഞ്ചാബില്‍ ബിജെപി സ്ഥാനാർത്ഥിക്കെതിരെ സമരം ചെയ്ത കർഷകന്‍ മരിച്ചു | VIDEO

പഞ്ചാബില്‍ ബിജെപി സ്ഥാനാർത്ഥിക്കെതിരെ സമരം ചെയ്ത കർഷകന്‍ മരിച്ചു | VIDEO
  ചണ്ഡീഗഢ്: പഞ്ചാബിൽ ബിജെപി സ്ഥാനാർത്ഥിക്കെതിരെ സമരം ചെയ്ത കർഷകൻ മരിച്ചു. സുരേന്ദർ പാൽ സിംഗ് എന്ന കർഷകനാണ് മരിച്ചത്. പട്യാലയിലെ ബിജെപി സ്ഥാനാർത്ഥി പ്രണീത് കൗറിനെതിരെ നടത്തിയ പ്രതിഷേധ സമരത്തിനിടെ പരിക്കേറ്റ സുരേന്ദർ പാൽ സിംഗ് കുഴഞ്ഞുവീണു മരിക്കുകയായിരുന്നു. സംഭവത്തില്‍ പ്രതിഷേധിച്ച് പഞ്ചാബിലെ രാജ്പുരയിൽ കർഷകർ പ്രതിഷേധ സമരം നടത്തി. ബിജെപി സ്ഥാനാർത്ഥികളെ ഗ്രാമങ്ങളിൽ പ്രവേശിപ്പിക്കില്ലെന്ന് ചൂണ്ടിക്കാട്ടി കർഷകർ പഞ്ചാബിലുടനീളം സമരം ചെയ്യുകയാണ്. ഈ സമരത്തിനിടയിലേക്ക് കടന്നെത്തിയ പട്യാലയിലെ ബിജെപി സ്ഥാനാർത്ഥി പ്രണീത് കൗറിന്‍റെ സുരക്ഷാ ഉദ്യോഗസ്ഥരുമായുണ്ടായ ഉന്തിലും തള്ളിനുമിടെയാണ് സുരേന്ദർ പാല്‍ സിംഗ് കുഴഞ്ഞുവീണ് മരിച്ചത്. ജൂണ്‍ ഒന്നിനാണ് ഇവിടെ വോട്ടെടുപ്പ് നടക്കുന്നത്. ബിജെപി സ്ഥാനാർത്ഥികള്‍ കർഷകരെ ഭീകരവാദികൾ എന്നു വിളിച്ചതിനെതിരെ ശക്തമായ പ്രതിഷേധമാണ് ഉയരുന്നത്. അങ്ങനെയെങ്കില്‍ ഭീകരവാദികളുടെ വോട്ട് ബിജെപിക്ക് എന്തിനെന്ന ചോദ്യമുയർത്തിയാണ് കർഷകർ പ്രതിഷേധിക്കുന്നത്. സംഭവത്തിന്‍റെ കൂടുതല്‍ വിശദാംശങ്ങള്‍ ലഭ്യമാക്കാന്‍ ശ്രമിക്കുകയാണെന്ന് കിസാന്‍ മസ്ദൂർ സംഘർഷ് കമ്മിറ്റി നേതാവ് സർവന്‍ സിംഗ് പാന്ഥെർ പറഞ്ഞു.   https://twitter.com/NeelkamalTOI/status/1786694970897756630

Related articles

See all
Popular News

കുട്ടികളുടെ സുരക്ഷയ്ക്ക് പുതിയ മാനങ്ങൾ; ലൈംഗികവിദ്യാഭ്യാസവും ഡിജിറ്റൽ സുരക്ഷയും പാഠ്യപദ്ധത...

Popular News

ഡൽഹിയിലെ സി.ജെ.പി പ്രതിഷേധം മറ്റൊരു സ്വാതന്ത്ര്യസമരം; ഭരണകൂടത്തെ രൂക്ഷമായി വിമർശിച്ച് നടൻ...

Popular News

സി.ജെ.പി നേതാക്കളുടെ ജാമ്യാപേക്ഷ മാറ്റിവെച്ചു; നടപടി വൈകിപ്പിക്കുന്നുവെന്ന് ആരോപണം

Popular News

"വോട്ട് കൊള്ള നടത്തുന്നത് ഗ്യാനേഷ് കുമാർ, സൂത്രധാരന്മാർ മോദിയും അമിത് ഷായും": രാഹുൽ ഗാന്ധി

Save your stories

Sign in