Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

India

സഹാറൻപൂരിൽ മാധ്യമപ്രവർത്തകൻ വെടിയേറ്റ് മരിച്ച സംഭവത്തിൽ പ്രതിഷേധം ശക്തം

സഹാറൻപൂരിൽ മാധ്യമപ്രവർത്തകൻ വെടിയേറ്റ് മരിച്ച സംഭവത്തിൽ പ്രതിഷേധം ശക്തം
സഹാറൻപൂരിൽ മാധ്യമപ്രവർത്തകൻ വെടിയേറ്റ് മരിച്ച സംഭവത്തിൽ പ്രതിഷേധം ശക്തം. ഉത്തർപ്രദേശ് കുറ്റവാളികളുടെ പിടിയിലാണെന്നും സംസ്ഥാന ഭരണകൂടം കുറ്റകൃത്യങ്ങൾ മറച്ചുവെക്കുകയാണെന്നും കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി കുറ്റപ്പെടുത്തി. യോഗി ആദിത്യനാഥ് രാജിവെക്കണമെന്നും കോൺഗ്രസ് ആവശ്യം. ഇന്നലെ ഉച്ചയോടു കൂടിയാണ് ആണ് സഹാറൻപൂരിൽ ഡൈനിക് ജാഗ്രാൻ ദിനപത്രത്തിലെ ഫോട്ടോഗ്രാഫർ ആശിഷ്, സഹോദരൻ അശുതോഷ് എന്നിവരെ അയൽവാസികളായ മഹിപാൽ സൈനിയും മക്കളും വെടിവെച്ച് കൊലപ്പെടുത്തിയത്. സംഭവത്തിനെതിരെ വലിയ പ്രതിഷേധമാണ് യുപിയിൽ ഉണ്ടായിരിക്കുന്നത്. സംഭവത്തിന് ശേഷം ഒളിവിൽ പോയ പ്രതികളെ ഇതുവരെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. ചാണകം നീക്കം ചെയ്യുന്നതിനെച്ചൊല്ലിയുള്ള തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. ഉത്തർപ്രദേശ് കുറ്റവാളികളുടെ പിടിയിലാണെന്നും സംസ്ഥാന ഭരണകൂടം കുറ്റകൃത്യങ്ങൾ മറച്ചുവെക്കുകയാണെന്നും കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി കുറ്റപ്പെടുത്തി. കോൺഗ്രസ് നിയമസഭാ കക്ഷി നേതാവ് അജയ് കുമാർ ലല്ലു യോഗി ആദിത്യനാഥ് രാജി വയ്ക്കണമെന്ന് ആവശ്യപ്പെട്ടു. കുറ്റവാളികളെ പിടികൂടുന്നതിനായി പ്രത്യേക അന്വേഷണസംഘം രൂപീകരിച്ചിട്ടുണ്ട് പോലീസ് മേധാവിയും. മരിച്ചവരുടെ കുടുംബത്തിന് അഞ്ച് ലക്ഷം രൂപ ധനസഹായം നൽകിയിട്ടുണ്ടെന്ന് ഉത്തർപ്രദേശ് സർക്കാരും അറിയിച്ചു

Related articles

See all
Popular News

അരുണാചലിൽ പട്രോളിങ് സംഘത്തിന് നേരെ തീവ്രവാദി ആക്രമണം; അസം റൈഫിൾസ് ജവാന് വീരമൃത്യു

Popular News

'ചോദ്യം ചെയ്യുന്നവരെ അടിച്ചമർത്തുന്നു'; ദളിത് യുവാവ് ആത്മഹത്യ ചെയ്ത സംഭവത്തിൽ പഞ്ചാബ് സർക...

Popular News

‘ഇതൊരു തുടക്കം മാത്രം, നീതിയിലേക്കുള്ള ആദ്യ ചുവടുവെപ്പ്’: ഡൽഹി പൊലീസിന്റെ എഫ്.ഐ.ആറിന് പിന്...

Popular News

രാഹുലിന്റെ സര്‍ജിക്കല്‍ സ്‌ട്രൈക്കില്‍ മുട്ടുമടക്കി ഡല്‍ഹി പോലീസ്; പെല്ലറ്റ് ആക്രമണത്തില്...

Save your stories

Sign in