Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

India

ഛോട്ടാ രാജന്‍റെ സഹോദരനും ഫഡ്‌നാവിസിന്‍റെ സഹായിക്കും സീറ്റ്; ബിജെപിയില്‍ ഉള്‍പ്പോര് രൂക്ഷമാകുന്നു

ഛോട്ടാ രാജന്‍റെ സഹോദരനും ഫഡ്‌നാവിസിന്‍റെ സഹായിക്കും സീറ്റ്; ബിജെപിയില്‍ ഉള്‍പ്പോര് രൂക്ഷമാകുന്നു
കുപ്രസിദ്ധ അധോലോക നായകൻ ഛോട്ടാ രാജന്‍റെ സഹോദരന്‍ ദീപക് നികല്‍ജെ മഹാരാഷ്ട്ര നിയമസഭ തെരഞ്ഞെടുപ്പില്‍ ബിജെപിയും ശിവസേനയും നേതൃത്വം നല്‍കുന്ന മഹായുതി സഖ്യത്തിന്‍റെ സ്ഥാനാര്‍ത്ഥി. പല്‍ട്ടന്‍ മണ്ഡലത്തില്‍ റിപബ്ലിക്കന്‍ പാര്‍ട്ടി ഓഫ് ഇന്ത്യയുടെ സ്ഥാനാര്‍ത്ഥിയായാണ് ദീപക് മത്സരിക്കുന്നത്. കേന്ദ്രമന്ത്രി രാംദാസ് അത്താവലെയുടെ നേതൃത്വത്തിലുള്ളതാണ് റിപബ്ലിക്കന്‍ പാര്‍ട്ടി. ആറ് സീറ്റുകളിലാണ് പാര്‍ട്ടി മത്സരിക്കുന്നത്. ഒക്ടോബര്‍ 21നാണ് തെരഞ്ഞെടുപ്പ്. മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസിന്‍റെ പഴ്സണൽ അസിസ്റ്റന്‍റ് അഭിമന്യു പവാറിനെയും കഴിഞ്ഞ ദിവസം സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചിരുന്നു. ഇരുവരെയും തെരഞ്ഞെടുപ്പില്‍ മല്‍സരിപ്പിക്കാനുള്ള നീക്കത്തിനെതിരെ പാർട്ടിയിൽ അമർഷം പുകയുകയാണ്. ലാത്തൂർ ജില്ലയിലെ ഓസ മണ്ഡലത്തില്‍ നിന്നാണ് അഭിമന്യു മൽസരിക്കുന്നത്. അഭിമന്യുവിനെതിരെ വിമർശനമുയർത്തി ബിജെപി പ്രവർത്തകർ രംഗത്തെത്തി. സംസ്ഥാനത്തിന്‍റെ വിവിധ മേഖലകളിൽ ശിവസേനയിലും ബിജെപിയിലും സീറ്റ് നിഷേധിക്കപ്പെട്ട പ്രാദേശിക നേതാക്കൾക്കും അവരുടെ അണികൾക്കുമിടയിൽ അതൃപ്തി പുകയുന്നുണ്ട്.

Related articles

See all
Popular News

കാറിനുനേരെ വെടിവയ്പ്പ്; തലനാരിഴയ്ക്ക് രക്ഷപ്പെട്ട് ടൈഗർ ഷ്റോഫ്, ഞെട്ടിക്കുന്ന ദൃശ്യങ്ങൾ പു...

Popular News

ഡൽഹിയിലെ സി.ജെ.പി പ്രതിഷേധം മറ്റൊരു സ്വാതന്ത്ര്യസമരം; ഭരണകൂടത്തെ രൂക്ഷമായി വിമർശിച്ച് നടൻ...

Popular News

മുംബൈയിൽ ബോളിവുഡ് നടൻ ടൈഗർ ഷ്റോഫിന്റെ കാറിന് നേരെ വെടിവയ്പ്പ്; താരം അത്ഭുതകരമായി രക്ഷപ്പെട...

Popular News

സി.ജെ.പി നേതാക്കളുടെ ജാമ്യാപേക്ഷ മാറ്റിവെച്ചു; നടപടി വൈകിപ്പിക്കുന്നുവെന്ന് ആരോപണം

Save your stories

Sign in