Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

നടിയെ ആക്രമിച്ച കേസ്: വിചാരണക്ക് താല്‍ക്കാലിക സ്‌റ്റേ

നടിയെ ആക്രമിച്ച കേസ്: വിചാരണക്ക് താല്‍ക്കാലിക സ്‌റ്റേ
ന്യൂഡല്‍ഹി: നടിയെ ആക്രമിച്ച കേസില്‍ വിചാരണ സുപ്രീംകോടതി താല്‍ക്കാലികമായി സ്‌റ്റേ ചെയ്തു. മെമ്മറി കാര്‍ഡ് രേഖയാണോ, തൊണ്ടി മുതല്‍ ആണോ എന്നതില്‍ നിലപാട് അറിയിക്കാന്‍ കൂടുതല്‍ സമയം വേണമെന്ന് സംസ്ഥാന സര്‍ക്കാര്‍ കോടതിയില്‍ ആവശ്യപ്പെട്ടതിനെത്തുടര്‍ന്നാണ് വിചാരണ നിര്‍ത്തിവെയ്ക്കാന്‍ സുപ്രീംകോടതി ഉത്തരവിട്ടത്. കേസില്‍ വേനല്‍ അവധിക്ക് ശേഷം വാദം കേള്‍ക്കും. വിചാരണ സ്റ്റേ ചെയ്തതോടെ നടപടികള്‍ വൈകും. കേസിന്റെ ഭാഗമായ രേഖകള്‍ പ്രതിസ്ഥാനത്തുള്ള തനിക്കു നല്‍കണമെന്നാണ് ദിലീപിന്റെ വാദം. ഇക്കാര്യം ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജി നേരത്തെ ഹൈക്കോടതി തള്ളിയിരുന്നു. ഇതിനെ ചോദ്യം ചെയ്താണ് ദിലീപ് സുപ്രീം കോടതിയെ സമീപിച്ചത്. കേസ് രേഖ ലഭിക്കാന്‍ നിയമപരമായി തനിക്ക് അവകാശമുണ്ടെന്നു ചൂണ്ടിക്കാട്ടിയാണ് ദിലിപീന്റെ ഹര്‍ജി.

Related articles

See all
Popular News

ബേക്കറി വഴിയുള്ള ഹോര്‍ട്ടി വൈന്‍ വില്‍പ്പന: അനുമതി റദ്ദാക്കി, ഉദ്യോഗസ്ഥനെതിരെ കര്‍ശന നടപട...

Popular News

എസി റോഡ് നിർമ്മാണത്തിൽ വിജിലൻസ് അന്വേഷണം വേണം; 647 കോടി ചെലവായത് വിശ്വസനീയമല്ലെന്ന് മന്ത്ര...

Popular News

കോവളത്ത് സ്പായിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് നേരെ ലൈംഗികാതിക്രമം; രണ്ടുപേർ പിടിയിൽ

Popular News

തുലാമാസാരംഭത്തിൽ ഗുരുവായൂരപ്പന് വഴിപാടായി കൺവേയർ ഡിഷ് വാഷ് മെഷീനും 4000 പാത്രങ്ങളും സമർപ്പ...

Save your stories

Sign in