Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

India

മോദിക്കെതിരെ മുദ്രാവാക്യം വിളിച്ച കുട്ടികളെ വിലക്കി പ്രിയങ്ക : വീഡിയോ തരംഗമാകുന്നു

മോദിക്കെതിരെ മുദ്രാവാക്യം വിളിച്ച കുട്ടികളെ വിലക്കി പ്രിയങ്ക : വീഡിയോ തരംഗമാകുന്നു
പ്രിയങ്ക ഗാന്ധി തെരഞ്ഞെടുപ്പ് പ്രചാരണത്തിരക്കിനിടെ അമേത്തിയിൽ കുട്ടികൾക്കൊപ്പം ചെലവിടുന്ന മനോഹര നിമിഷങ്ങളുടെ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ തരംഗമാവുകയാണ്. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുൽ ഗാന്ധിയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് എത്തിയതായിരുന്നു പ്രിയങ്ക. പ്രിയങ്കയെ അടുത്തുകണ്ടതോടെ ആവേശത്തില്‍ കുട്ടികള്‍ ചൗക്കീദാർ ചോർ ഹേ എന്ന മുദ്രാവാക്യം വിളിക്കുന്നത് ദൃശ്യങ്ങളില്‍ കാണാം. പുഞ്ചിരിയോടെ ഇത് കേട്ട് നില്‍ക്കുന്ന പ്രിയങ്ക പക്ഷേ ആവേശം കയറി കുട്ടികള്‍ പ്രധാനമന്ത്രിയ്ക്കെതിരെ മുദ്രാവാക്യം വിളിച്ചതോടെ വായപൊത്തുന്നതും പിന്നീട് അവരെ സ്നേഹപൂര്‍വ്വം വിലക്കുകയും ചെയ്യുന്നു. ഇത്തരം മുദ്രാവാക്യങ്ങള്‍ വേണ്ടെന്നും നല്ല മുദ്രാവാക്യങ്ങൾ മാത്രം വിളിക്കണമെന്നും നല്ലകുട്ടികളായിരിക്കണമെന്നും പ്രിയങ്ക സ്നേഹപൂര്‍വ്വം കുട്ടികളെ ഉപദേശിക്കുന്നു. തുടർന്ന് കുട്ടികൾ രാഹുൽ ഗാന്ധി സിന്ദാബാദ് എന്ന മുദ്രാവാക‌്യം വിളിക്കുന്നതും കേൾക്കാം. മുതിര്‍ന്നവരോടുള്ള ബഹുമാനവും കുട്ടികളോടുള്ള സ്നേഹവും എല്ലാം ഉള്‍ക്കൊള്ളുന്ന വീഡിയോ ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ തരംഗമാവുകയാണ്. https://youtu.be/H-lkI9-c0G4

Related articles

See all
Popular News

അരുണാചലിൽ പട്രോളിങ് സംഘത്തിന് നേരെ തീവ്രവാദി ആക്രമണം; അസം റൈഫിൾസ് ജവാന് വീരമൃത്യു

Popular News

'ചോദ്യം ചെയ്യുന്നവരെ അടിച്ചമർത്തുന്നു'; ദളിത് യുവാവ് ആത്മഹത്യ ചെയ്ത സംഭവത്തിൽ പഞ്ചാബ് സർക...

Popular News

‘ഇതൊരു തുടക്കം മാത്രം, നീതിയിലേക്കുള്ള ആദ്യ ചുവടുവെപ്പ്’: ഡൽഹി പൊലീസിന്റെ എഫ്.ഐ.ആറിന് പിന്...

Popular News

രാഹുലിന്റെ സര്‍ജിക്കല്‍ സ്‌ട്രൈക്കില്‍ മുട്ടുമടക്കി ഡല്‍ഹി പോലീസ്; പെല്ലറ്റ് ആക്രമണത്തില്...

Save your stories

Sign in