Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

India

കുടിയേറ്റ തൊഴിലാളികളുടെ മടക്കം: യുപിയില്‍ 1000 ബസുകള്‍ ഏര്‍പ്പെടുത്താനൊരുങ്ങി കോണ്‍ഗ്രസ്‌; അനുമതി തേടി മുഖ്യമന്ത്രിക്ക് പ്രിയങ്കാ ഗാന്ധിയുടെ കത്ത്

കുടിയേറ്റ തൊഴിലാളികളുടെ മടക്കം: യുപിയില്‍ 1000 ബസുകള്‍ ഏര്‍പ്പെടുത്താനൊരുങ്ങി കോണ്‍ഗ്രസ്‌; അനുമതി തേടി മുഖ്യമന്ത്രിക്ക് പ്രിയങ്കാ ഗാന്ധിയുടെ കത്ത്
  കുടിയേറ്റ തൊഴിലാളികളെ നാടുകളിലെത്തിക്കാന്‍ ഉത്തര്‍പ്രദേശില്‍ 1000 ബസുകള്‍ ഏര്‍പ്പെടുത്താനൊരുങ്ങി കോണ്‍ഗ്രസ്. ഇതിനുള്ള അനുമതി തേടി എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് കത്ത് നല്‍കി. 1000 ബസുകളുടേയും ചെലവ് വഹിക്കാന്‍ തയ്യാറാണെന്ന് യോഗി ആദിത്യനാഥിനയച്ച കത്തില്‍ പ്രിയങ്ക ഗാന്ധി വ്യക്തമാക്കി. ഖാസിപൂരില്‍ നിന്നും നോയിഡ അതിര്‍ത്തിയില്‍ നിന്നും 500 ബസുകള്‍ വീതം ഓടിക്കാനാണ് കോണ്‍ഗ്രസിന്റെ തീരുമാനം. നാടുകളിലേയ്ക്കുള്ള യാത്രയ്ക്കിടെ റോഡ് അപകടങ്ങളില്‍ നിരവധി തൊഴിലാളികള്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടിരുന്നു. ഈ സാഹചര്യത്തിലും ഇവര്‍ക്കാവശ്യമായ യാത്രാസംവിധാനങ്ങള്‍ ഏര്‍പ്പെടുത്താന്‍ അധികൃതര്‍ തയാറായിരുന്നില്ല. ഇതേ തുടര്‍ന്നാണ് കോണ്‍ഗ്രസ് വിഷയത്തില്‍ ഇടപെടുന്നത്. രാജ്യം കെട്ടിപ്പടുക്കുന്നതിനായി കഠിനാധ്വാനം ചെയ്യുന്നവരെ ദുരിതകാലത്ത് കൈയ്യെഴിയുന്നത് ശരിയല്ലെന്നും മുഖ്യമന്ത്രിക്കയച്ച കത്തില്‍ പ്രിയങ്ക ഗാന്ധി വ്യക്തമാക്കി.  

Related articles

See all
Popular News

ഡൽഹിയിൽ പ്രതിഷേധക്കാർക്ക് നേരെ ആക്രമണം: കേസെടുത്ത് പൊലീസ്, 10 എഫ്‌ഐആർ; അഞ്ച് പേർ അറസ്റ്റിൽ

Popular News

ഫ്രാൻസിലെ സാഹചര്യം ഇന്ത്യയിലെ സമരങ്ങളുമായി താരതമ്യം ചെയ്യരുത്; സിജെപി

Popular News

സൽമാൻ ഖാനുമായി സഹകരിച്ചു പ്രവർത്തിച്ചതിന് പ്രതികാരം; ടൈഗർ ഷ്രോഫിന്റെ കാറിനുനേരെ അഞ്ച് തവണ...

Popular News

കുട്ടികളുടെ സുരക്ഷയ്ക്ക് പുതിയ മാനങ്ങൾ; ലൈംഗികവിദ്യാഭ്യാസവും ഡിജിറ്റൽ സുരക്ഷയും പാഠ്യപദ്ധത...

Save your stories

Sign in