Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

യുഡിഎഫ് പ്രചാരണത്തിന് കരുത്തേകാന്‍ പ്രിയങ്ക ഗാന്ധി എത്തുന്നു; നാളെ തിരുവനന്തപുരത്തും കൊല്ലത്തും വമ്പന്‍ പ്രചാരണ പരിപാടികള്‍

യുഡിഎഫ് പ്രചാരണത്തിന് കരുത്തേകാന്‍ പ്രിയങ്ക ഗാന്ധി എത്തുന്നു; നാളെ തിരുവനന്തപുരത്തും കൊല്ലത്തും വമ്പന്‍ പ്രചാരണ പരിപാടികള്‍
തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണം ആവേശകരമായ അന്ത്യഘട്ടത്തിലേക്ക് കടക്കവെ, യുഡിഎഫ് സ്ഥാനാര്‍ത്ഥികള്‍ക്കായി വോട്ടഭ്യര്‍ത്ഥിക്കാന്‍ എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി നാളെ കേരളത്തിലെത്തും. തിരുവനന്തപുരം, കൊല്ലം ജില്ലകളിലെ വിവിധ മണ്ഡലങ്ങളിലായി നടക്കുന്ന പൊതുസമ്മേളനങ്ങളിലും കോര്‍ണര്‍ മീറ്റിംഗുകളിലും പ്രിയങ്കാ ഗാന്ധി പങ്കെടുക്കും. രാവിലെ 11 മണിക്ക് ചിറയിന്‍കീഴ് നിയോജകമണ്ഡലത്തിലെ പുത്തന്‍തോപ്പില്‍ നടക്കുന്ന കോര്‍ണര്‍ മീറ്റിംഗോടെയാണ് പ്രിയങ്കയുടെ പര്യടനം ആരംഭിക്കുന്നത്. തീരദേശ മേഖലയിലെ വോട്ടര്‍മാരെ നേരില്‍ കണ്ട് പ്രിയങ്ക സംസാരിക്കും. തുടര്‍ന്ന് കൊല്ലത്തേക്ക് തിരിക്കുന്ന പ്രിയങ്ക ഉച്ചയ്ക്ക് 12.30-ന് കൊല്ലം കാന്റോണ്‍മെന്റ് മൈതാനത്ത് സംഘടിപ്പിക്കുന്ന വമ്പിച്ച പൊതുസമ്മേളനത്തെ അഭിസംബോധന ചെയ്യും. ഉച്ചകഴിഞ്ഞ് തിരുവനന്തപുരത്ത് തിരിച്ചെത്തുന്ന പ്രിയങ്ക ഗാന്ധി, 2 മണിക്ക് വട്ടിയൂര്‍ക്കാവ് നിയോജകമണ്ഡലത്തിലെ കവടിയാര്‍ സാല്‍വേഷന്‍ ആര്‍മി സ്‌കൂള്‍ ഗ്രൗണ്ടില്‍ നടക്കുന്ന പൊതുസമ്മേളനത്തില്‍ പങ്കെടുക്കും. തലസ്ഥാനത്തെ നിര്‍ണ്ണായകമായ വട്ടിയൂര്‍ക്കാവ് മണ്ഡലത്തിലെ യുഡിഎഫ് പ്രചാരണത്തിന് പ്രിയങ്കയുടെ സാന്നിധ്യം വലിയ ആവേശമാകുമെന്നാണ് കണക്കുകൂട്ടുന്നത്. പ്രിയങ്കയുടെ സന്ദര്‍ശനത്തോടനുബന്ധിച്ച് കനത്ത സുരക്ഷാ ക്രമീകരണങ്ങളാണ് പര്യടന കേന്ദ്രങ്ങളില്‍ ഒരുക്കിയിരിക്കുന്നത്.

Related articles

See all
Popular News

'ഐ ലവ് സി എം' ,മുഖ്യമന്ത്രിക്ക് മുത്തം നൽകി അസമിലെ ആരാധകൻ

Popular News

ബേക്കറി വഴിയുള്ള ഹോര്‍ട്ടി വൈന്‍ വില്‍പ്പന: അനുമതി റദ്ദാക്കി, ഉദ്യോഗസ്ഥനെതിരെ കര്‍ശന നടപട...

Popular News

എസി റോഡ് നിർമ്മാണത്തിൽ വിജിലൻസ് അന്വേഷണം വേണം; 647 കോടി ചെലവായത് വിശ്വസനീയമല്ലെന്ന് മന്ത്ര...

Popular News

കോവളത്ത് സ്പായിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് നേരെ ലൈംഗികാതിക്രമം; രണ്ടുപേർ പിടിയിൽ

Save your stories

Sign in