Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

പൃഥ്വിരാജ്-മാളവിക പ്രണയനിമിഷങ്ങൾ; 'ഖലീഫ'യിലെ ആദ്യ ഗാനം 'അസലായവളെ' പുറത്ത്

പൃഥ്വിരാജ്-മാളവിക പ്രണയനിമിഷങ്ങൾ; 'ഖലീഫ'യിലെ ആദ്യ ഗാനം 'അസലായവളെ' പുറത്ത്

 പൃഥ്വിരാജ് സുകുമാരൻ-വൈശാഖ്-ജിനു എബ്രഹാം കൂട്ടുകെട്ടിൽ ഒരുങ്ങുന്ന ബിഗ് ബജറ്റ് ചിത്രം 'ഖലീഫ'യിലെ ആദ്യ ഗാനം പുറത്തിറങ്ങി. ചിത്രത്തിലെ പ്രണയഗാനം 'അസലായവളെ'യുടെ ലിറിക് വീഡിയോയാണ് അണിയറ പ്രവർത്തകർ പുറത്തുവിട്ടത്. ജേക്സ് ബിജോയ് സംഗീതം നൽകിയ ഗാനത്തിന് വരികൾ എഴുതിയത് മുത്തുവാണ്. പ്രശസ്ത ഗായകരായ സിദ് ശ്രീറാമും മഖ്ബൂൽ മൻസൂറും ചേർന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. പൃഥ്വിരാജും നായിക മാളവിക ശർമ്മയും അവതരിപ്പിക്കുന്ന കഥാപാത്രങ്ങളുടെ പ്രണയ നിമിഷങ്ങളാണ് ഗാനത്തിന്റെ പ്രധാന ആകർഷണം.

2026 ഓഗസ്റ്റ് 20ന് ഓണം റിലീസായി ചിത്രം ആഗോളതലത്തിൽ തിയറ്ററുകളിലെത്തും. ജിനു ഇന്നോവേഷൻസിന്റെ ബാനറിൽ ജിനു എബ്രഹാമും സൂരജ് കുമാറും ചേർന്നാണ് ചിത്രം നിർമിക്കുന്നത്. സിജോ സെബാസ്റ്റ്യൻ, ശ്രീലാൽ ശൂലപാണി എന്നിവർ സഹനിർമാതാക്കളാണ്.

മാളവിക ശർമ്മയുടെ മലയാള അരങ്ങേറ്റം

തെലുങ്ക് താരം മാളവിക ശർമ്മയാണ് ചിത്രത്തിലെ നായിക. മാളവികയുടെ ആദ്യ മലയാള ചിത്രമാണ് 'ഖലീഫ'. 'അസലായവളെ' എന്ന ഗാനത്തിലൂടെ പൃഥ്വിരാജ്-മാളവിക കൂട്ടുകെട്ടിന്റെ പ്രണയഭാവങ്ങൾ പ്രേക്ഷകർക്ക് മുന്നിലെത്തുകയാണ്. ജേക്സ് ബിജോയ്-സിദ് ശ്രീറാം കൂട്ടുകെട്ട് വീണ്ടും പ്രേക്ഷകർ ഏറ്റെടുക്കുന്ന ഒരു മനോഹര പ്രണയഗാനം സമ്മാനിച്ചിരിക്കുകയാണ് എന്നാണ് ഗാനത്തിന് ലഭിക്കുന്ന പ്രതികരണങ്ങൾ സൂചിപ്പിക്കുന്നത്.

പ്രതികാരത്തിന്റെ കഥയുമായി 'ഖലീഫ'

"പ്രതികാരം സുവർണ ലിപികളാൽ എഴുതപ്പെടും" എന്ന ടാഗ് ലൈനോടെയാണ് ചിത്രം എത്തുന്നത്. പൃഥ്വിരാജ് ചിത്രത്തിൽ മാമ്പറയ്ക്കൽ ആമിർ അലി എന്ന കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നത്. മോഹൻലാൽ അതിഥി താരമായി എത്തുന്ന ചിത്രത്തിൽ മാമ്പറയ്ക്കൽ അഹമ്മദ് അലി എന്ന കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നത്.

രണ്ട് ഭാഗങ്ങളിലായാണ് 'ഖലീഫ' ഒരുങ്ങുന്നത്. ചിത്രത്തിന്റെ രണ്ടാം ഭാഗത്തിൽ മാമ്പറയ്ക്കൽ അഹമ്മദ് അലിയായി മോഹൻലാൽ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കും എന്നാണ് റിപ്പോർട്ടുകൾ. സ്വർണക്കടത്തിന്റെ പശ്ചാത്തലത്തിൽ ഒരുക്കുന്ന ചിത്രം വലിയ കാൻവാസിലുള്ള മാസ് സ്റ്റൈലിഷ് ആക്ഷൻ ത്രില്ലറായിരിക്കുമെന്ന് നേരത്തെ പുറത്തിറങ്ങിയ ഗ്ലിംപ്സ് വീഡിയോ സൂചന നൽകിയിരുന്നു.

വൻ താരനിരയും സാങ്കേതിക മികവും

ബോളിവുഡ് താരം നീൽ നിതിൻ മുകേഷും ചിത്രത്തിലെ പ്രധാന താരനിരയുടെ ഭാഗമാണ്. മലയാളത്തിൽ നീൽ നിതിൻ മുകേഷിന്റെ അരങ്ങേറ്റ ചിത്രം കൂടിയാണ് 'ഖലീഫ'. ത്രസിപ്പിക്കുന്ന ചേസ് രംഗങ്ങളും ആക്ഷൻ സീക്വൻസുകളുമടങ്ങിയ ചിത്രമാണ് അണിയറയിൽ ഒരുങ്ങുന്നത്. 'പോക്കിരി രാജ'യ്ക്ക് ശേഷം വൈശാഖും പൃഥ്വിരാജും ഒന്നിക്കുന്ന ചിത്രമാണിത്. ലണ്ടൻ, ദുബായ്, കേരളം, നേപ്പാൾ തുടങ്ങിയ വിവിധ ലൊക്കേഷനുകളിലാണ് ചിത്രീകരണം പൂർത്തിയാക്കിയത്.

'ആദം ജോൺ', 'ലണ്ടൻ ബ്രിഡ്ജ്', 'മാസ്റ്റേഴ്സ്', 'കടുവ' എന്നീ ചിത്രങ്ങൾക്ക് ശേഷം ജിനു എബ്രഹാമും പൃഥ്വിരാജും വീണ്ടും ഒന്നിക്കുന്ന ചിത്രം കൂടിയാണ് 'ഖലീഫ'.ചിത്രത്തിന്റെ ഛായാഗ്രഹണം ജോമോൻ ടി. ജോൺ നിർവഹിക്കുന്നു. സംഗീതം ജേക്സ് ബിജോയ്, എഡിറ്റിംഗ് ചമൻ ചാക്കോ, പ്രൊഡക്ഷൻ ഡിസൈൻ മോഹൻദാസ്, ആക്ഷൻ കൊറിയോഗ്രഫി യാനിക്ക് ബെൻ, ഫീനിക്സ് പ്രഭു, ചേതൻ ഡിസൂസ എന്നിവരാണ് നിർവഹിക്കുന്നത്. സുരേഷ് ദിവാകർ കോ ഡയറക്ടറായും പ്രവർത്തിക്കുന്നു.



Related articles

See all
Popular News

ആദ്യ ദിനം 1600 ഹൗസ്ഫുൾ ഷോകൾ; ബോക്സ് ഓഫീസിൽ തരംഗമായി രജനികാന്തിന്റെ 'ജയിലർ 2'

Popular News

ഇടിമിന്നലും ശക്തമായ കാറ്റും: വിവിധ ജില്ലകളിൽ ജാഗ്രതാ നിർദേശം നൽകി കേന്ദ്ര കാലാവസ്ഥാ വകുപ്പ...

Popular News

ബുക്ക് മൈ ഷോയിൽ ചരിത്രമെഴുതി 'ജയിലർ 2'; മണിക്കൂറിൽ ഏറ്റവുമധികം ടിക്കറ്റുകൾ വിൽക്കുന്ന രണ്ട...

Popular News

മറ്റുള്ളവർക്ക് പ്രേരണയാകട്ടെ'; 400 കുടുംബങ്ങളുടെ ഉത്തരവാദിത്തമേറ്റെടുത്ത് രശ്മിക മന്ദാന

Save your stories

Sign in