Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

ഗണ്‍മാന്മാര്‍ക്കെതിരെയുള്ള കേസ് അട്ടിമറിക്കാന്‍ സമ്മര്‍ദം? എഡിജിപിയുടെ ഓഫീസിലെ രണ്ട് എസ്.ഐമാരെ ഇന്ന് ചോദ്യം ചെയ്യും

ഗണ്‍മാന്മാര്‍ക്കെതിരെയുള്ള കേസ് അട്ടിമറിക്കാന്‍ സമ്മര്‍ദം? എഡിജിപിയുടെ ഓഫീസിലെ രണ്ട് എസ്.ഐമാരെ ഇന്ന് ചോദ്യം ചെയ്യും

നവകേരള യാത്രയ്ക്കിടെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മുഖ്യമന്ത്രിയുടെ സുരക്ഷാ ഉദ്യോഗസ്ഥര്‍ മര്‍ദിച്ച കേസ് അട്ടിമറിക്കാന്‍ ശ്രമിച്ചെന്ന ആക്ഷേപത്തില്‍ നിര്‍ണായക നീക്കം. എഡിജിപി എം.ആര്‍. അജിത് കുമാറിന്റെ ഓഫീസില്‍ ജോലി ചെയ്തിരുന്ന രണ്ട് ഗ്രേഡ് എസ്‌ഐമാരായ ഗിരീഷ്, ശ്രീകാന്ത് എന്നിവരെ പ്രത്യേക അന്വേഷണ സംഘം (SIT) ഇന്ന് ചോദ്യം ചെയ്യും. ആലപ്പുഴയിലെ ക്രൈം ബ്രാഞ്ച് ഓഫീസില്‍ ഹാജരാകാന്‍ ഇവര്‍ക്ക് നോട്ടീസ് നല്‍കിയിട്ടുണ്ട്. 

ക്രമസമാധാന ചുമതലയുള്ള എഡിജിപിയുടെ ഓഫീസില്‍ റിപ്പോര്‍ട്ടുകള്‍ പരിശോധിച്ചിരുന്നത് ഈ ഉദ്യോഗസ്ഥരായിരുന്നു. മുഖ്യമന്ത്രിയുടെ ഗണ്‍മാന്മാര്‍ക്കെതിരെ തെളിവില്ലെന്ന് കാട്ടി അനുകൂല റിപ്പോര്‍ട്ട് നല്‍കാന്‍ ഉന്നത തലത്തില്‍ നിന്ന് സമ്മര്‍ദമുണ്ടായതായി കേസ് മുന്‍പ് അന്വേഷിച്ച ഉദ്യോഗസ്ഥര്‍ തന്നെ വെളിപ്പെടുത്തിയിരുന്നു. എഡിജിപിയുടെ ഓഫീസിലെ ഈ രണ്ട് എസ്‌ഐമാരാണ് സമ്മര്‍ദം ചെലുത്തിയതെന്നും, ഇതിനെത്തുടര്‍ന്ന് അന്വേഷണസംഘത്തിലെ ഒരു ഉദ്യോഗസ്ഥന് ദേഹാസ്വാസ്ഥ്യം വരെ ഉണ്ടായെന്നുമാണ് മുന്‍ അന്വേഷണ സംഘം നല്‍കിയ മൊഴി. ഈ മൊഴികളുടെ അടിസ്ഥാനത്തിലാണ് നിലവിലെ പ്രത്യേക അന്വേഷണ സംഘം ഇവരെ ചോദ്യം ചെയ്യുന്നത്. ചോദ്യം ചെയ്യലിന് ഹാജരാകുന്ന ഗിരീഷ്, ശബരിമല സ്വര്‍ണക്കൊള്ള അന്വേഷിക്കുന്ന സിറ്റിലെ (SIT) അംഗമാണ്. ശ്രീകാന്തും ആദ്യഘട്ടത്തില്‍ ഈ സംഘത്തിലുണ്ടായിരുന്നു.

അതേസമയം, യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മര്‍ദിച്ച കേസില്‍ പ്രതികളായ ഗണ്‍മാന്മാരുടെ ജാമ്യാപേക്ഷയില്‍ വരുന്ന ശനിയാഴ്ചയും കോടതിയില്‍ വാദം തുടരും. കഴിഞ്ഞ ബുധനാഴ്ച കോടതിയില്‍ ഇതുമായി ബന്ധപ്പെട്ട് ശക്തമായ വാദപ്രതിവാദങ്ങളാണ് നടന്നത്. പ്രതികള്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തിയതിലെ ആധികാരികതയില്‍ കോടതി സംശയം പ്രകടിപ്പിച്ചിട്ടുണ്ട്. മര്‍ദനത്തിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തിയ പോലീസ് ഫോട്ടോഗ്രാഫറുടെ വിഷ്വലുകളും ഫൊറന്‍സിക് പരിശോധനാ റിപ്പോര്‍ട്ടുകളും കോടതിയില്‍ ഹാജരാക്കാന്‍ നിലവിലെ അന്വേഷണ സംഘത്തോട് കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.

Related articles

See all
Popular News

നെടുമ്പാശ്ശേരി കാർ അപകടക്കേസ്: പ്രതികളുടെ ജാമ്യാപേക്ഷയിൽ കോടതി നാളെ വിധി പറയും

Popular News

വ്യാജപ്രചരണം; DYFI ജില്ലാ സെക്രട്ടറിക്കെതിരെ ഡിജിപിക്ക് പരാതി നൽകി മന്ത്രി എം. ലിജു

Popular News

മാസപ്പടി കേസിൽ ഇഡി കുരുക്ക് മുറുകുന്നു; പിണറായി വിജയനെതിരെ പാർട്ടിക്കുള്ളിൽ പടയൊരുക്കം

Popular News

തോമസ് ഐസക്കിന്റെ '30,000 കോടി' വാദം തള്ളി മുഖ്യമന്ത്രി; 32,000 കോടിയുടെ കടബാധ്യതയിൽ മറുപടി...

Save your stories

Sign in