Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

'മറ്റു സാംസ്‌കാരിക നായകന്മാരെ പോലെ വായില്ലാ കുന്നിലപ്പനായി ഇരുന്നാല്‍ സ്ഥാനത്ത് തുടരാമായിരുന്നു': അതൃപ്തി പരസ്യമാക്കി പ്രേംകുമാര്‍

'മറ്റു സാംസ്‌കാരിക നായകന്മാരെ പോലെ വായില്ലാ കുന്നിലപ്പനായി ഇരുന്നാല്‍ സ്ഥാനത്ത് തുടരാമായിരുന്നു': അതൃപ്തി പരസ്യമാക്കി പ്രേംകുമാര്‍
  തിരുവനന്തപുരം: ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ സ്ഥാനത്തുനിന്നുള്ള തന്റെ മാറ്റത്തില്‍ കടുത്ത അതൃപ്തിയും പ്രതിഷേധവും രേഖപ്പെടുത്തി നടന്‍ പ്രേംകുമാര്‍. തന്നെ പദവിയില്‍ നിന്ന് മാറ്റുന്നു എന്ന വിവരം ഔദ്യോഗികമായി അറിയിക്കുന്നതിന് പകരം മാധ്യമങ്ങളിലൂടെ അറിയേണ്ടി വന്നത് ഒരു ചെയര്‍മാന്റെ ഗതികേടാണെന്നും തന്റെ ആത്മാഭിമാനത്തിന് ഏറ്റ വലിയ മുറിവാണിതെന്നും അദ്ദേഹം പറഞ്ഞു. പുതിയ ചെയര്‍മാനെ നിയമിക്കുന്നത് സംബന്ധിച്ച സൂചനകള്‍ മാധ്യമങ്ങളില്‍ വന്നപ്പോള്‍ തന്നെ അത് മന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തിയിരുന്നു. എന്നാല്‍ അവ കേവലം പത്രവാര്‍ത്തകള്‍ മാത്രമാണെന്നായിരുന്നു മന്ത്രിയുടെ മറുപടി. എന്നാല്‍ പിന്നീട് പത്രങ്ങളിലൂടെ തന്നെ പുറത്താക്കല്‍ വിവരം അറിയേണ്ടി വന്നത് തന്നെ അവഗണിച്ചതിന് തുല്യമാണെന്ന് അദ്ദേഹം ആരോപിച്ചു. കഴിഞ്ഞ 35 വര്‍ഷമായി ഇടതുപക്ഷ സഹയാത്രികനായി പ്രവര്‍ത്തിക്കുന്ന വ്യക്തിയാണ് താന്‍. എന്നാല്‍ അഭിപ്രായം പറയാന്‍ സ്വാതന്ത്ര്യമില്ലാത്ത ഒരിടത്ത് തുടരാന്‍ താന്‍ ആഗ്രഹിക്കുന്നില്ല. മറ്റു സാംസ്‌കാരിക നായകന്മാരെപ്പോലെ മൗനം പാലിച്ചിരുന്നെങ്കില്‍ തനിക്ക് ആ സ്ഥാനത്ത് തുടരാമായിരുന്നു. എന്നാല്‍ തന്റെ നിലപാടുകളില്‍ ഉറച്ചുനില്‍ക്കാനാണ് താന്‍ ആഗ്രഹിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി.

Related articles

See all
Popular News

'ഐ ലവ് സി എം' ,മുഖ്യമന്ത്രിക്ക് മുത്തം നൽകി അസമിലെ ആരാധകൻ

Popular News

ബേക്കറി വഴിയുള്ള ഹോര്‍ട്ടി വൈന്‍ വില്‍പ്പന: അനുമതി റദ്ദാക്കി, ഉദ്യോഗസ്ഥനെതിരെ കര്‍ശന നടപട...

Popular News

എസി റോഡ് നിർമ്മാണത്തിൽ വിജിലൻസ് അന്വേഷണം വേണം; 647 കോടി ചെലവായത് വിശ്വസനീയമല്ലെന്ന് മന്ത്ര...

Popular News

കോവളത്ത് സ്പായിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് നേരെ ലൈംഗികാതിക്രമം; രണ്ടുപേർ പിടിയിൽ

Save your stories

Sign in