Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

യതീഷ് ചന്ദ്രയെ കുടുക്കാന്‍ പൊന്‍ രാധാകൃഷ്ണന്‍: ലോക്‌സഭയില്‍ അവകാശലംഘന നോട്ടീസ്

യതീഷ് ചന്ദ്രയെ കുടുക്കാന്‍ പൊന്‍ രാധാകൃഷ്ണന്‍: ലോക്‌സഭയില്‍ അവകാശലംഘന നോട്ടീസ്
ശബരിമലയില്‍ എത്തിയപ്പോള്‍ എസ.്പി യതീഷ് ചന്ദ്ര മോശമായി പെരുമാറി എന്നാരോപിച്ച് കേന്ദ്രമന്ത്രി പൊന്‍ രാധാകൃഷ്ണന്‍ അവകാശ ലംഘനത്തിന് ലോക്സഭയില്‍ നോട്ടീസ് നല്‍കി. ദര്‍ശനത്തിനായിട്ടാണ് ശബരിമലയില്‍ പോയത്. എസ്.പി യതീഷ് ചന്ദ്ര ഒരു പൊതു പ്രവര്‍ത്തകനോടുളള ബഹുമാനം പോലും നിലനിര്‍ത്താതെയാണ് തന്നോട് സംസാരിച്ചത്. എസ്പിയുടെ പെരുമാറ്റം ധിക്കാരത്തോടെ ആയിരുന്നുവെന്നും സ്പീക്കര്‍ക്ക് നല്‍കിയ നോട്ടീസില്‍ മന്ത്രി വ്യക്തമാക്കുന്നു. നോട്ടീസ് പരിഗണിക്കാമെന്നും പരിശോധിച്ച് ആവശ്യമായത് ചെയ്യാമെന്നും സ്പീക്കര്‍ ഉറപ്പ് നല്‍കി. കേന്ദ്രമന്ത്രി പൊന്‍രാധാകൃഷ്ണന്‍ ശബരിമല ദര്‍ശനത്തിന് എത്തിയപ്പോള്‍ സ്വകാര്യവാഹനങ്ങള്‍ കയറ്റിവിടാത്തതുമായി ബന്ധപ്പെട്ട തര്‍ക്കത്തിനിടെയാണ് വിവാദത്തിന് ആസ്പദമായ സംഭവം നടന്നത്. ദര്‍ശനത്തിന് ശേഷം എസ്പിയുടെ പെരുമാറ്റത്തെക്കുറിച്ച് പൊന്‍രാധാകൃഷ്ണന്‍ അന്ന് വിമര്‍ശനങ്ങള്‍ ഉന്നയിച്ചിരുന്നു. കൂടാതെ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് യതീഷ് ചന്ദ്രക്കെതിരെ പരാതി നല്‍കുമെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

Related articles

See all
Popular News

വടക്കന്‍ ജില്ലകളില്‍ ശക്തമായ മഴയ്ക്ക് സാധ്യത; മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര...

Popular News

ശബരിമല മേൽശാന്തിയായി അരീക്കര സുബ്രഹ്മണ്യൻ നമ്പൂതിരിയെ തിരഞ്ഞെടുത്തു, മാളികപ്പുറം മേൽശാന്തി...

Popular News

സി.പി.എം കണ്ണൂർ വിപുലീകൃത ജില്ലാ കമ്മിറ്റിക്ക് ഇന്ന് തുടക്കം; തുടർച്ചയായ തോൽവികളും മാസപ്പട...

Popular News

ഉദ്ഘാടനത്തിനൊരുങ്ങി മാക്കേക്കടവ്-നേരേകടവ് പാലം; മുഖ്യമന്ത്രി വി.ഡി സതീശന്‍ ഇന്ന് നാടിന് സ...

Save your stories

Sign in