Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

യൂത്ത് ലീഗ് ലോങ് മാര്‍ച്ചിനുനേരെ പോലീസ് അതിക്രമം: നിരവധി പേര്‍ക്ക് പരിക്ക്

യൂത്ത് ലീഗ് ലോങ് മാര്‍ച്ചിനുനേരെ പോലീസ് അതിക്രമം: നിരവധി പേര്‍ക്ക് പരിക്ക്
പ്രവാസി വ്യവസായിയുടെ ജീവനെടുത്ത ഭരണകൂട ഒത്തുകളിക്കെതിരെ യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ ആന്തൂര്‍ നഗരസഭാ ഓഫിസിലേക്ക് നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. പോലീസ് ലാത്തി വിശി. യൂത്ത്‌ലീഗ് ജില്ലാ സെക്രട്ടറി നസീര്‍ നെല്ലൂര്‍, യൂത്ത്‌ലീഗ് തളിപ്പറമ്പ് മണ്ഡലം പ്രസിഡന്റ് പി.സി.നസീര്‍ ഉള്‍പ്പെടെ നിരവധി പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു. സിപിഎം ഗ്രൂപ്പ് കളിക്കിരയായി ആത്മഹത്യ ചെയ്ത സാജന്‍ പാറയിലിന്റെ ആത്മഹത്യക്ക് കാരണക്കാരായവരെ നിയമത്തിന് മുന്നിലെത്തിച്ച് സാജന്റെ കുടുംബത്തിന് നീതി ലഭ്യമാക്കണമെന്നും ആന്തൂര്‍ നഗരസഭാധ്യക്ഷ പികെ ശ്യാമളയുടെ രാജി ആവശ്യപ്പെട്ടുമായിരുന്നു ലോങ് മാര്‍ച്ച്.  മുസ്ലിം യൂത്ത് ലീഗ് കണ്ണൂര്‍ ജില്ലാ കമ്മിറ്റിയാണ് ഇരു മേഖലയില്‍ നിന്ന് ആരംഭിച്ച ലോംഗ് മാര്‍ച്ചിന് നേതൃത്വം നല്‍കുന്നത്. തളിപ്പറമ്പില്‍ വെച്ച് ജില്ലാ ജനറല്‍ സെക്രട്ടറി സമീര്‍ പറമ്പത്തിന് പതാക കൈമാറി സംസ്ഥാന വൈസ് പ്രസിഡന്റ് പികെ സുബൈര്‍ ഉദ്ഘാടനം ചെയ്തു.

Related articles

See all
Latest News

എല്‍ഡിഎഫിന്റെ 'മറ്റാരുണ്ട്' പരസ്യത്തെ പൊളിച്ചടുക്കി യുഡിഎഫ്; അഴിമതിയും ജനവിരുദ്ധ നയങ്ങളും...

Latest News

ഇസ്രയേൽ മിസൈൽ ആക്രമണം: ഇറാനിലെ സ്‌കൂളിൽ 40 പെൺകുട്ടികൾ കൊല്ലപ്പെട്ടു

Latest News

'ദി കേരള സ്റ്റോറി 2' ന് വിലക്കോ? സെൻസർ ബോർഡിന് നോട്ടീസ് അയച്ച് കേരള ഹൈക്കോടതി

Latest News

ഇരുമ്പുമറ'യിലെ വിള്ളലുകള്‍: യാഥാര്‍ത്ഥ്യം നിഷേധിക്കുന്ന സിപിഎമ്മും ഉള്ളില്‍ പുകയുന്ന 'ട്രേ...

Save your stories

Sign in