Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

അഞ്ചരക്കണ്ടിയിലെ നിതിൻ രാജിന്റെ മരണം: ഒളിവിൽ കഴിയുന്ന അധ്യാപകരെ കണ്ടെത്താതെ പോലീസ്; പ്രതിഷേധം ശക്തം.

അഞ്ചരക്കണ്ടിയിലെ നിതിൻ രാജിന്റെ മരണം: ഒളിവിൽ കഴിയുന്ന അധ്യാപകരെ കണ്ടെത്താതെ പോലീസ്; പ്രതിഷേധം ശക്തം.
 

കണ്ണൂര്‍ അഞ്ചരക്കണ്ടി ഡന്റല്‍ കോളേജിലെ നിതിൻ രാജിൻ്റെ ദാരുണ മരണത്തിലെ പ്രതികളായ അധ്യാപകരെ പിടികൂടാനാകാതെ പോലീസ് .ഒളിവിലായ അധ്യാപകരെ കണ്ടെത്തുന്നതിൽ വീഴ്ച വരുത്തുന്ന പോലീസ്, അന്വേഷണം ലോണാപ്പിലേക്ക് വഴി തിരിച്ചുവിടുന്നതായ ആരോപണവും ഉയരുകയാണ്.നിതിൻ രാജിന്റെ മരണത്തിൽ ആരോപണ വിധേയനായ അധ്യാപകനെതിരെ ഗുരുതര ആരോപണങ്ങൾ തന്നെയാണ് കോളേജിലെ മറ്റ് വിദ്യാർത്ഥികളും നിതിൻ്റെ കുടുംബവും ആവർത്തിച്ച് ഉയർത്തുന്നത്.

അതേസമയം കണ്ണൂര്‍ അഞ്ചരക്കണ്ടി കോളേജിലെ ഡെന്റൽ അനാട്ടമി വിഭാഗം മേധാവി എം കെ റാം അധ്യാപികയായ സംഗിത എന്നിവർക്കെതിരെ ജാമ്യമില്ല വകുപ്പ് പ്രകാരം കേസെടുത്തെങ്കിലും ഇവരെ ഇനിയും കണ്ടെത്തുവാൻ പോലീസിന് കഴിഞ്ഞിട്ടില്ല.ഒളിവിൽ കഴിയുന്ന ഇവരെ കണ്ടെത്തുവാനോ പിടികൂടുവാനോ ഉള്ള യാതൊരു വിധമായ നടപടികളും പോലീസിന്റെ ഭാഗത്തുനിന്ന് ഉണ്ടാകാത്തതിൽ പരക്കെ വിമർശനം ഉയരുകയാണ്.കഴിഞ്ഞദിവസം നിതിന്റെ കുടുംബത്തിൻ്റെ മൊഴി രേഖപ്പെടുത്തിയെങ്കിലും സഹപാഠികളുടെ മൊഴിയെടുപ്പും വൈകുകയാണ്.ഒളിവിലായ അധ്യാപകരെ കണ്ടെത്തുന്നതിൽ വീഴ്ച വരുത്തുന്ന പോലീസ്, അന്വേഷണം ലോണാപ്പിലേക്ക് വഴി തിരിച്ചുവിടുന്നതായ ആരോപണവും ഉയരുകയാണ്.

കൂടാതെ നിതിൻ രാജിന്റെ മരണത്തിൽ ആരോപണ വിധേയനായ അധ്യാപകനെതിരെ ഗുരുതര ആരോപണങ്ങൾ തന്നെയാണ് കോളേജിലെ മറ്റ് വിദ്യാർത്ഥികളും നിതിൻ്റെ കുടുംബവും ആവർത്തിച്ച് ഉയർത്തുന്നത്.സമഗ്രമായ അന്വേഷണത്തിലൂടെ യഥാർത്ഥ പ്രതികളെ നിയമത്തിനു മുന്നിൽ കൊണ്ടുവരുന്നതിൽ ഉണ്ടാകുന്ന വീഴ്ചകളും കാലതാമസവും കനത്ത പ്രതിഷേധങ്ങളും വിമർശനങ്ങളുമാണ് ഉയർത്തുന്നത്.

Related articles

See all
Popular News

'ഐ ലവ് സി എം' ,മുഖ്യമന്ത്രിക്ക് മുത്തം നൽകി അസമിലെ ആരാധകൻ

Popular News

ബേക്കറി വഴിയുള്ള ഹോര്‍ട്ടി വൈന്‍ വില്‍പ്പന: അനുമതി റദ്ദാക്കി, ഉദ്യോഗസ്ഥനെതിരെ കര്‍ശന നടപട...

Popular News

എസി റോഡ് നിർമ്മാണത്തിൽ വിജിലൻസ് അന്വേഷണം വേണം; 647 കോടി ചെലവായത് വിശ്വസനീയമല്ലെന്ന് മന്ത്ര...

Popular News

കോവളത്ത് സ്പായിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് നേരെ ലൈംഗികാതിക്രമം; രണ്ടുപേർ പിടിയിൽ

Save your stories

Sign in