Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

എഐസിസി ആസ്ഥാനത്തേക്കുള്ള വഴിയടച്ച് പോലീസ്; നേതാക്കളെ തടഞ്ഞു, പ്രതിഷേധം

എഐസിസി ആസ്ഥാനത്തേക്കുള്ള വഴിയടച്ച് പോലീസ്; നേതാക്കളെ തടഞ്ഞു, പ്രതിഷേധം
ന്യൂഡല്‍ഹി: ബിജെപിയുടെ പ്രതികാര രാഷട്രീയത്തിനെതിരെയും അഗ്നിപഥ് പദ്ധതിക്കെതിരെയും പ്രതിഷേധം ശക്തമാക്കി കോണ്‍ഗ്രസ്. അതേസമയം സമാധാനപരമായ പ്രതിഷേധത്തിനെതിരെ പ്രകോപനപരമായ നടപടികളാണ് ഡല്‍ഹി പോലീസ് സ്വീകരിക്കുന്നത്. എഐസിസി ആസ്ഥാനത്തെത്തിയ കോൺഗ്രസ് നേതാക്കളെ പോലീസ് തടഞ്ഞു. ഗേറ്റിന് മുൻവശം പോലീസ് ബാരിക്കേഡ് വെച്ച് തടഞ്ഞു. എംപിമാർ ഉള്‍പ്പെടെയുള്ളവരെ പോലീസ് തടഞ്ഞതോടെ സ്ഥലത്ത് സംഘർഷാവസ്ഥ നിലനില്‍ക്കുകയാണ്. എഐസിസി ആസ്ഥാനത്തേക്കും ജന്തര്‍ മന്തറിലേക്കുമുള്ള റോഡുകള്‍ പോലീസ് ബാരിക്കേഡ് വെച്ച് അടച്ചു. വൈകിട്ട് 5 മണിക്കേ ബാരിക്കേഡുകള്‍ നീക്കൂ എന്ന നിലപാടിലാണ് പോലീസ്. നടപടി ജനാധിപത്യവിരുദ്ധമെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍ എംപി പ്രതികരിച്ചു. അതേസമയം നാഷണൽ ഹെറാൾഡ് കേസിൽ രാഹുൽ ഗാന്ധി ഇന്നും ഇഡിക്ക് മുന്നിൽ ചോദ്യംചെയ്യലിന് ഹാജരാകും. മൂന്ന് ദിവസമായി മുപ്പത് മണിക്കൂറോളം രാഹുൽ ഗാന്ധിയെ ഇ.ഡി ചോദ്യം ചെയ്തിരുന്നു.

Related articles

See all
Popular News

വിജയദശമി ദിനത്തിൽ വേറിട്ട പ്രതിഷേധവുമായി യൂത്ത് കോൺഗ്രസ്; രാവണന്റെ കോലത്തിനൊപ്പം ഗ്യാനേഷ്...

Popular News

മണിപ്പൂരില്‍ വീണ്ടും കലാപം രൂക്ഷം; 4 പേർ കൊല്ലപ്പെട്ടു; മുഖ്യമന്ത്രിയുടെ വസതിക്ക് മുന്നിൽ...

Popular News

അശുതോഷിനും സൗരവ് ദാസിനും ജാമ്യമില്ല; സിജെപി നേതാക്കൾ 2 ദിവസം കൂടി ജുഡീഷ്യൽ കസ്റ്റഡിയിൽ തുട...

Popular News

ഇനി മുതല്‍ ട്രെയിനുകളിൽ ഉച്ചത്തിൽ പാട്ടോ വീഡിയോയോ കേൾക്കരുത്; നിയമം ലംഘിച്ചാൽ പിഴയും തടവും...

Save your stories

Sign in