Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

കവിയും സാഹിത്യകാരനുമായ പത്മശ്രീ പി. നാരായണക്കുറുപ്പ് അന്തരിച്ചു; അനുശോചിച്ച് മുഖ്യമന്ത്രി വി.ഡി. സതീശൻ

കവിയും സാഹിത്യകാരനുമായ പത്മശ്രീ പി. നാരായണക്കുറുപ്പ് അന്തരിച്ചു; അനുശോചിച്ച് മുഖ്യമന്ത്രി വി.ഡി. സതീശൻ

തിരുവനന്തപുരം: പ്രശസ്ത കവിയും സാഹിത്യകാരനുമായ പത്മശ്രീ പി. നാരായണക്കുറുപ്പ് അന്തരിച്ചു. 92 വയസ്സായിരുന്നു. വാർദ്ധക്യസഹജമായ അസുഖങ്ങളെ തുടർന്ന് തിരുവനന്തപുരം പേരൂർക്കട ഇന്ദിരാനഗറിലെ വസതിയിലായിരുന്നു അന്ത്യം. സംസ്‌കാരം നാളെ വൈകിട്ട് മൂന്നരയ്ക്ക് തൈക്കാട് ശാന്തികവാടത്തിൽ നടക്കും. കേരള സാഹിത്യ അക്കാദമി, ഓടക്കുഴൽ, കേരള പാണിനി, വള്ളത്തോൾ പുരസ്‌കാരങ്ങൾ നൽകി ഭാഷാ ലോകം അദ്ദേഹത്തെ ആദരിച്ചിട്ടുണ്ട്. 2022-ൽ രാജ്യം പത്മശ്രീ നൽകി ആദരിച്ചു. മാനേജിങ്ങ് എഡിറ്റർ വിജു നാരായൺ, ലോക്‌സഭ സെക്രട്ടേറിയറ്റ് ഡെപ്യൂട്ടി ഡയറക്ടർ വിവേക് നാരായൺ എന്നിവർ മക്കളാണ്.

പി. നാരായണക്കുറുപ്പിന്റെ വിയോഗത്തിൽ മുഖ്യമന്ത്രി വി.ഡി സതീശൻ അനുശോചനം രേഖപ്പെടുത്തി. കവിതയ്ക്കും നിരൂപണത്തിനും മലയാള ഭാഷയിൽ പുതിയ ഭാഷ്യം രചിച്ച സാഹിത്യകാരനായിരുന്നു അദ്ദേഹമെന്ന് മുഖ്യമന്ത്രി അനുശോചന സന്ദേശത്തിൽ ഓർമ്മിച്ചു. തെളിഞ്ഞതും വ്യക്തതയുള്ളതുമായ ഭാഷാശൈലിയാണ് നാരായണക്കുറുപ്പിനെ മറ്റുള്ളവരിൽ നിന്ന് വ്യത്യസ്തനാക്കിയത്. അദ്ദേഹത്തിന്റെ വിയോഗം മലയാള ഭാഷയ്ക്ക് നികത്താനാകാത്ത നഷ്ടമാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.


Related articles

See all
Popular News

"കയ്യേറ്റക്കാരും കുടിയേറ്റക്കാരും ഒന്നല്ല, ചിന്നക്കനാലിലെ കയ്യേറ്റക്കാരെ സംരക്ഷിക്കില്ല":...

Popular News

"മടിയിൽ കനമില്ലെങ്കിൽ പിണറായിക്ക് എന്തിന് വെപ്രാളം?: അന്വേഷണവും വിചാരണയും നേരിടാൻ പിണറായി...

Popular News

കിഫ്ബിയുടെ ചിറകരിയാൻ സർക്കാർ: വിദഗ്ധ സമിതി റിപ്പോർട്ട് മുഖ്യമന്ത്രി നിയമസഭയുടെ മേശപ്പുറത്ത...

Popular News

വേമ്പനാട്ട് കായലിലെ നീരൊഴുക്ക് തടസ്സം: ശാസ്ത്രീയ പദ്ധതികൾ സമയബന്ധിതമായി നടപ്പാക്കുമെന്ന് മ...

Save your stories

Sign in